രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് 'വേട്ടയ്യൻ'. ആഗോള റിലീസായി ഒക്ടോബർ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. അതേസമയം സൂര്യ നായകനാവുന്ന 'കങ്കുവ'യും ഒക്ടോബർ 10നാണ് വേള്‍ഡ് വൈഡ് റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഇതോടെ 'വേട്ടയ്യനും' 'കങ്കുവ'യും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ്.
'ജയിലർ' എന്ന ബ്ലോക്ക്‌ബസ്‌റ്ററിന് ശേഷം രജനികാന്ത് നായകനായി എത്തുന്ന ചിത്രം കൂടിയാണ് 'വേട്ടയ്യൻ'. സിനിമയുടെ ഏതാനും പ്രധാന ഭാഗങ്ങൾ കേരളത്തിലും ചിത്രീകരിച്ചിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച 'വേട്ടയ്യനെ' കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. സംവിധായകന്‍ ശിവയുടെ 'കങ്കുവ'യും കേരളത്തിൽ റിലീസിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്.
രജനികാന്തിനൊപ്പം ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചൻ, റാണ ദഗുപതി, മലയാളത്തിന്‍റെ പ്രിയതാരങ്ങളായ ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നിവരും വേഷമിടുന്നു. കൂടാതെ ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, കിഷോർ, റിതിക സിംഗ്, അഭിരാമി, റെഡിന്‍ കിങ്‌സ്‌സി, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, രോഹിണി, സാബുമോൻ, രവി മരിയ, രാഘവ് ജുയൽ, റാവു രമേശ്, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജിഎം സുന്ദർ, ഷബീർ കല്ലറക്കൽ എന്നിവരും അണിനിരക്കുന്നുണ്ട്.
സുബാസ്‌കരൻ അല്ലിരാജയാണ് സിനിമയുടെ നിർമ്മാണം. ഛായാഗ്രഹണം എസ് ആർ കതിരും ചിത്രസംയോജനം ഫിലോമിൻ രാജും നിര്‍വഹിച്ചിരിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം- കെ കതിർ, ആക്ഷൻ- അൻപറിവ്, മേക്കപ്പ് - പട്ടണം റഷീദ്, വസ്ത്രാലങ്കാരം - അനു വർദ്ധൻ, ഡിസ്ട്രിബൂഷൻ പാർട്‌ണർ - ഡ്രീം ബിഗ് ഫിലിംസ്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: 'ഞങ്ങളെ ഒരുതവണ പ്രശംസിച്ചാല്‍ നിങ്ങളെ 100 തവണ സ്‌തുതിക്കും'; രജനിയുടെ കാല്‍ തൊട്ട് ഋഷഭ്