ETV Bharat / entertainment

'ജസ്റ്റ് വൗ' ; മഞ്ഞുമ്മൽ ബോയ്‌സ് മിസ്സാക്കല്ലേയെന്ന് ഉദയനിധി സ്റ്റാലിന്‍ - മഞ്ഞുമ്മൽ ബോയ്‌സ്

കേരളത്തിന് പുറമെ തമിഴ്‌നാട് ഉൾപ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മഞ്ഞുമ്മൽ ബോയ്‌സ് മികച്ച അഭിപ്രായമാണ് നേടുന്നത്

Udhayanidhi Stalin  Manjummel Boys  Manjummel Boys review  മഞ്ഞുമ്മൽ ബോയ്‌സ്  ഉദയനിധി സ്റ്റാലിന്‍
Manjummel Boys
author img

By ETV Bharat Kerala Team

Published : Feb 26, 2024, 10:05 AM IST

ചിദംബരത്തിന്‍റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തി വിജയക്കുതിപ്പ് തുടരുന്ന സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം ആദ്യദിനം മുതൽ തന്നെ ഗംഭീര അഭിപ്രായമാണ് നേടുന്നത്. കേരളത്തിൽ മാത്രമല്ല റിലീസ് ചെയ്‌ത മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 'മഞ്ഞുമ്മൽ ബോയ്‌സ്' മികച്ച പ്രതികരണം നേടുകയാണ്. ഇപ്പോഴിതാ 'മഞ്ഞുമ്മൽ ബോയ്‌സി'ന് കൈയ്യടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും നിർമ്മാതാവും തമിഴ്‌നാട് യുവജനക്ഷേമ - സ്‌പോർട്‌സ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍.

'ജസ്റ്റ് വൗ' എന്നാണ് ഉദയനിധി ചിത്രത്തെ വിശേഷിപ്പിച്ചത്. എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 'മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടു. ജസ്റ്റ് വൗ! മിസ്സാക്കാതെ തീർച്ചയായും കാണണം. അണിയറക്കാര്‍ക്ക് എല്ലാ അഭിനന്ദനങ്ങളും' ഉദയനിധിയുടെ പോസ്റ്റ് ഇങ്ങനെ. ഗോകുലം മുവീസിനെയും അദ്ദേഹം ടാഗ് ചെയ്‌തിട്ടുണ്ട്.

മലയാളത്തിലെ യുവതാരനിര അണിനിരന്ന സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. 'ജാൻ-എ-മൻ' സിനിമയ്‌ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, നടൻ സലിം കുമാറിന്‍റെ മകൻ കൂടിയായ ചന്തു സലിം കുമാർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആഗോള തലത്തില്‍ മൂന്ന് ദിവസംകൊണ്ട് 26 കോടി രൂപയിലധികം കലക്ഷൻ 'മഞ്ഞുമ്മൽ ബോയ്‌സ്' സ്വന്തമാക്കി കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും 'മഞ്ഞുമ്മല്‍ ബോയ്‌സ്' മികച്ച അഭിപ്രായമാണ് നേടുന്നത്. തമിഴ്‌നാട്ടില്‍ ചിത്രത്തിന്‍റെ ഷോ വര്‍ധിച്ചതായാണ് വിവരം. ചെന്നൈ, കോയമ്പത്തൂര്‍, ട്രിച്ചി പോലുള്ള സ്ഥലങ്ങളിലെ മെയിന്‍ സെന്‍ററുകളില്‍ ഒരു ഷോയായി കളിച്ചിരുന്ന ഈ ചിത്രത്തിന്‍റെ പ്രദര്‍ശനങ്ങളുടെ എണ്ണം ഉയർന്നതായാണ് റിപ്പോർട്ടുകൾ.

ALSO READ: കൊടൈക്കനാലിന്‍റെ നൊസ്റ്റാൾജിയയുമായി 'നെബുലകൾ' ; മഞ്ഞുമ്മലിലെ ട്രാവൽ സോങ്ങെത്തി

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരുകൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' പറയുന്നത്. യഥാർഥ സംഭവത്തെ ആസ്‌പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം വ്യത്യസ്‌തമായൊരു ദൃശ്യാനുഭവം തന്നെയാണ് സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തീകരിച്ചത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.