ETV Bharat / entertainment

'ഞാനിത് റീസ്റ്റാർട്ട് ചെയ്യാൻ പോവുകയാ'; ഉദ്വേഗഭരിതമായി 'അന്വേഷിപ്പിൻ കണ്ടെത്തും' ട്രെയിലർ - അന്വേഷിപ്പിൻ കണ്ടെത്തും ട്രെയിലർ

ടൊവിനോ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരി 9ന് തിയേറ്ററുകളിലേക്ക്

Tovino Thomas Anweshippin Kandethum  Anweshippin Kandethum Trailer  അന്വേഷിപ്പിൻ കണ്ടെത്തും ട്രെയിലർ  ടൊവിനോ തോമസ്
Anweshippin Kandethum
author img

By ETV Bharat Kerala Team

Published : Jan 28, 2024, 7:35 PM IST

Updated : Jan 28, 2024, 8:14 PM IST

കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളുടെ ചുരുളഴിക്കാൻ ഇറങ്ങിപ്പുറപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെ കഥയും പറയുന്ന ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. മലയാളത്തിലെ യുവതാരനിരയിലെ ശ്രദ്ധേയ നടനായ ടൊവിനോ തോമസാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയുടെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ് (Anweshippin Kandethum movie's Trailer out).

  • " class="align-text-top noRightClick twitterSection" data="">

ഉദ്വേഗഭരിതമായ, നിഗൂഢതകൾ പേറുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നതാണ് ട്രെയിലർ. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ ഒരു ഇമോഷണൽ ഇൻവെസ്റ്റിഗേഷൻ ഡ്രാമയായാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' ഒരുക്കിയിരിക്കുന്നതെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട് (Tovino Thomas starrer Anweshippin Kandethum).

മലയാളത്തിൽ പുതുമയുള്ളൊരു കുറ്റാന്വേഷണ ചിത്രമാകും ഇതെന്നും ട്രെയിലർ കാഴ്‌ചക്കാർക്ക് ഉറപ്പ് നൽകുന്നുണ്ട്. ഡാർവിൻ കുര്യാക്കോസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരി 9ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ വിജയത്തിന് ശേഷം തിയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ഈ സിനിമയ്‌ക്ക്. ജിനു വി എബ്രാഹാമാണ് ഈ ത്രില്ലർ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് ഈ സിനിമ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവരാണ് ഈ ചിത്രത്തിൽ ടൊവിനോയ്‌ക്കൊപ്പം പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. രണ്ട് പുതുമുഖ അഭിനേത്രകളാണ് നായികമാരായി എത്തുന്നത്.

തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കിയത് എന്നതും ഈ ചിത്രത്തിന്‍റെ പ്രധാന ആകർഷണമാണ്. സന്തോഷ് നാരായണൻ ഈണവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. 'തങ്കം' സിനിമയുടെ കാമറമാനായിരുന്ന ഗൗതം ശങ്കറാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് സൈജു ശ്രീധറും കലാ സംവിധാനം ദിലീപ് നാഥും നിർവഹിക്കുന്നു.

മേക്കപ്പ് : സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ : സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ : സഞ്ജു ജെ, പി ആർ ഒ : ശബരി, വിഷ്വൽ പ്രൊമോഷൻസ് : സ്‌നേക്ക് പ്ലാന്‍റ് എന്നിവരാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

Last Updated : Jan 28, 2024, 8:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.