ETV Bharat / entertainment

'പ്രണവ് സ്പെയിനിലെ ഫാമിൽ ആട്ടിൻ കുട്ടിയോ കുതിരയേയോ നോക്കുകയാണ്'; പൈസയൊന്നും കിട്ടില്ലെന്ന് സുചിത്ര മോഹന്‍ലാല്‍ - SUCHITHRA MOHANLAL

പ്രണവിന്‍റെ യാത്രകളെ കുറിച്ചും സിനിമകളെ കുറിച്ചും സുചിത്ര മോഹന്‍ലാല്‍.

SUCHITHRA TALKS ABOUT PRANAV  PRANAV MOHANLAL  പ്രണവ് മോഹന്‍ലാല്‍  സുചിത്ര മോഹന്‍ലാല്‍
യാത്രയ്ക്കിടെ പ്രണവ് മോഹന്‍ലാല്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 10, 2024, 2:58 PM IST

Updated : Nov 10, 2024, 3:05 PM IST

പ്രണവ് മോഹന്‍ലാലിന്‍റെ യാത്ര കമ്പത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സിനിമയില്‍ തന്‍റേതായൊരിടമുണ്ടെങ്കിലും തുടര്‍ച്ചയായി സിനിമ ചെയ്യുന്ന നടനല്ല പ്രണവ് മോഹൻലാല്‍. പകരം യാത്രകള്‍ക്കാണ് കക്ഷി ഏറെ പ്രാധാന്യം നല്‍കുന്നത്.

ഓരോ ദേശത്ത് എത്തുമ്പോഴും അവിടുത്തെ അപൂര്‍വ കാഴ്‌ചകളില്‍ ചിലതൊക്കെ പകര്‍ത്തി തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രണവ് പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ പ്രണവ് സ്‌പെയിനില്‍ യാത്ര ചെയ്യുന്നതിന്‍റെ ചില ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. താരത്തിന്‍റെ ഏറ്റവും പുതിയ യാത്രയുടെ ചിത്രങ്ങളാണവ.

സിയേറ നെവാഡയില്‍ നിന്നുള്ള ട്രെക്കിങ് ചിത്രങ്ങളും മരത്തിന് മുകളില്‍ കയറുന്നതും മലനിരകളുടെ ചിത്രങ്ങളുമെല്ലാം ഇതിലുണ്ട്. സ്‌പെയിന്‍ Sierra Nevada ES എന്നാണ് പ്രണവ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.

പലപ്പോഴും സാധാരണക്കാരെ പോലെ അവധി ആഘോഷിച്ചും മലമുകളില്‍ കയറിയും ട്രെക്കിങ് നടത്തിയുമൊക്കെ അങ്ങനെ ആസ്വദിച്ച് കറങ്ങി തിരിഞ്ഞാണ് പ്രണവ് വീട്ടില്‍ എത്തുന്നത്.

ഇപ്പോഴിതാ പ്രണവിന്‍റെ സ്‌പെയിന്‍ യാത്രയെ കുറിച്ച് സംസാരിക്കുകയാണ് അമ്മ സുചിത്ര മോഹന്‍ലാല്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണവിനെ കുറിച്ചും അവന്‍റെ സിനിമകളെ കുറിച്ചും യാത്രകളെ കുറിച്ചുമൊക്കെ സുചിത്ര മോഹന്‍ലാല്‍ സംസാരിച്ചത്.

ഇവിടുത്തെ കുട്ടി താരം എവിടെയെന്നായിരുന്നു അവതരാകയുടെ ചോദ്യം. ഇപ്പോള്‍ സ്‌പെയിനിലാണ്. സിനിമകള്‍ ഒരുപാട് മകൻ ചെയ്യണമെന്നില്ലേയെന്ന് എന്നായിരുന്നു അടുത്ത ചോദ്യം. ചിലപ്പോള്‍ തോന്നും ഒരു വര്‍ഷം സിനിമ രണ്ടെണ്ണമെങ്കിലും ചെയ്യണം എന്ന്. പറ്റില്ല എന്ന് അവൻ പറഞ്ഞിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഞാൻ മിക്കപ്പോഴും കഥ കേള്‍ക്കാറുണ്ട്. പക്ഷേ അതില്‍ ചോയിസ് അവന്‍റേതാണ്. തീരുമാനം എടുക്കേണ്ടത് അവൻ തന്നെയാണ്. അവന് ഇഷ്‍ടപ്പെട്ട സിനിമയാണ് ചെയ്യുന്നത്. അവൻ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു സിനിമ ചെയ്യും.

അവന് അത് ഒരു ബാലൻസിംഗാണ്. അവന് അത് ഒരു സ്വഭാവമാണ്. ഇപ്പോള്‍ അവൻ സ്‍പെയിനില്‍ പോയിട്ടാണുള്ളത്. അവിടെ ഏതോ ഒരു ഫാമില്‍ എന്തോ ജോലി ചെയ്യുന്നുണ്ട്. എനിക്കറിയില്ല ശരിക്കും എന്താണ് എന്ന്. പൈസ കിട്ടില്ല. അതൊരു അനുഭവമാണ്. താമസവും ഭക്ഷണം അവര്‍ നല്‍കും. ആട്ടിൻകുട്ടിയോ കുതിരയെയോ നോക്കാനായിരിക്കുമെന്നും സുചിത്ര മോഹൻലാല്‍ മകനെ കുറിച്ച് പറയുന്നു.

വാശിയൊന്നും ഇല്ലാത്ത ഒരാളാണ് അപ്പു. എന്നാല്‍ അവന് ഇഷ്‍ടമുള്ളതാണ് ചെയ്യുക. അതാണ് അവന്‍റെ രീതി എന്നും പ്രണവിനെ കുറിച്ച് അമ്മ സുചിത്ര മോഹന്‍ലാല്‍ പറയുന്നു.

പ്രണവ് മോഹൻലാലിന്റേതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത 'വര്‍ഷങ്ങള്‍ക്ക് ശേഷ'മാണ്. തെലുഗില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളും ഇതിനോടകം വന്നിട്ടുണ്ട്.

Also Read:'വന്നോ ഊരൂ തെണ്ടി'; പ്രണവ് മോഹന്‍ലാലിനെ പെരിങ്ങോടരാക്കിയ വീഡിയോ വൈറല്‍

Last Updated : Nov 10, 2024, 3:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.