ETV Bharat / entertainment

30 വര്‍ഷം, എവര്‍ഗ്രീന്‍ 'കഭി ഹാൻ കഭി നാ'; കരിയറിലെ മികച്ച ചിത്രമെന്ന് കിങ്‌ ഖാന്‍

author img

By ETV Bharat Kerala Team

Published : Feb 26, 2024, 11:27 AM IST

Updated : Feb 26, 2024, 1:31 PM IST

ഷാരൂഖ് ഖാൻ്റെ കഭി ഹാൻ കഭി നാ എന്ന സിനിമയുടെ 30-ാം വാർഷികം ആഘോഷിച്ച് താരം. തൻ്റെ ഏറ്റവും സന്തോഷകരമായ ചിത്രമായി ചിത്രത്തെ വിശേഷിപ്പിച്ചുകൊണ്ട് താരം ഒരു വികാരനിർഭരമായ കുറിപ്പ് എക്‌സില്‍ പങ്കുവച്ചു.

Shah Rukh Khan  Kabhi Haan Kabhi Naa  Film Completing 30 Years  കഭി ഹാൻ കഭി നാ  ഷാരൂഖ് ഖാൻ
Sweetest Warmest Happiest Film, Shah Rukh Khan on Kabhi Haan Kabhi Naa Completing 30 Years

ഹൈദരാബാദ് : ബോളിവുഡ് സൂപ്പർസ്‌റ്റാർ ഷാരൂഖ് ഖാൻ കഭി ഹാൻ കഭി നാ എന്ന ചിത്രം മൂന്ന് പതിറ്റാണ്ട് പിന്നിട്ടതിന്‍റെ വാർഷികം ആഘോഷിച്ചു (Shah Rukh Khan on Kabhi Haan Kabhi Naa Completing 30 Years). 1994 ആണ് ചിത്രം പുറത്തിറങ്ങിയത്. തന്‍റെ കരിയറിൽ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മധുരമുള്ള, ഊഷ്‌മളമായ, സന്തോഷകരമായ സിനിമ എന്നാണ് ഷാരൂഖ് ഖാൻ ചിത്രത്തെ വിശേഷിപ്പിച്ചത് (Sweetest Warmest Happiest Film) . ചിത്രം നിർമിച്ചതിന് സംവിധായകൻ കുന്ദൻ ഷായോടും, അതിന്‍റെ അണിയറ പ്രവർത്തകർക്കും, ആ ചിത്രത്തിലെ എല്ലാ അഭിനേതാക്കൾക്കും അദ്ദേഹം തന്‍റെ നന്ദി അറിയിക്കുന്നതായി എക്‌സില്‍ കുറിച്ചു.

ഷാരൂഖ് ഖാൻ തന്‍റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് എന്‍റർടൈൻമെന്‍റ് പുറത്തിറക്കിയ ഒരു ചെറിയ വീഡിയോ എക്‌സിൽ റീപോസ്‌റ്റ് ചെയ്‌തു. '30 വർഷങ്ങൾ കടന്നുപോയി, എന്നിട്ടും കഭി ഹാൻ കഭി നാ നിത്യഹരിതമായി തുടരുന്നു, ഇന്നും വളരെ ഇഷ്‌ടപ്പെടുകയും ഓർമിക്കപ്പെടുകയും ചെയ്യുന്ന ഒരു ചിത്രമാണിത്. നമ്മൾ ഏത് കാലഘട്ടത്തിലാണെങ്കിലും, ഈ സിനിമ വീണ്ടും വീണ്ടും കാണാൻ ആഗ്രഹമുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.

'ഞാൻ ചെയ്‌തതിൽ വച്ച് ഏറ്റവും മധുരവും ഊഷ്‌മളവും സന്തോഷവും നിറഞ്ഞ സിനിമയാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഇത് കാണുകയും സിനിമയിലെ എല്ലാവരെയും മിസ് ചെയ്യുകയും ചെയ്യുന്നു, പ്രത്യേകിച്ച് എന്‍റെ സുഹൃത്തും അധ്യാപകനുമായ കുന്ദൻ ഷായെ, മുഴുവൻ അഭിനേതാക്കളോടും ഒപ്പം അണിയറ പ്രവർത്തകർക്കും നന്ദി. നിങ്ങളെ എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു' -എന്നും പോസ്‌റ്റ് ഷെയർ ചെയ്‌തുകൊണ്ട് ഷാരൂഖ് ഖാൻ എക്‌സില്‍ കുറിച്ചു.

റൊമാന്‍റിക് കോമഡി ചിത്രമായ കഭി ഹാൻ കഭി നായിൽ ഷാരൂഖ് ഖാൻ, സുചിത്ര കൃഷ്‌ണമൂർത്തി, ദീപക് തിജോരി, നസീറുദ്ദീൻ ഷാ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സുചിത്ര കൃഷ്‌ണമൂർത്തിയുടെ അരങ്ങേറ്റം കൂടിയാണീ ചിത്രം. മാത്രമല്ല ആകർഷകമായ ശബ്‌ദ ട്രാക്കിന്‍റെ കാര്യത്തില്‍ കഭി ഹാൻ കഭി നാ ഇന്നും പ്രശസ്‌തമാണ്.

  • " class="align-text-top noRightClick twitterSection" data="">

കുന്ദൻ ഷാ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ സംഗീതം ജതിൻ - ലളിതാണ് നിർവഹിച്ചത്. ജൂഹി ചൗള, അശുതോഷ് ഗോവാരിക്കർ, സതീഷ് ഷാ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആകർഷകവും എന്നാൽ നിരുത്തരവാദപരവുമായ ഒരു ചെറുപ്പക്കാരനെയും അവൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെ ഹൃദയം കീഴടക്കാനുള്ള അവന്‍റെ ശ്രമങ്ങളെയും കുറിച്ചുള്ള ഒരു റൊമാൻ്റിക് കോമഡി ചിത്രമാണിത്.

സിദ്ധാർഥ് ആനന്ദിന്‍റെ പത്താൻ, അറ്റ്‌ലിയുടെ ജവാൻ, രാജ്‌കുമാർ ഹിരാനിയുടെ ഡങ്കി എന്നീ ചിത്രങ്ങൾ 2023 ല്‍ വൻ വിജയമാണ് കിങ് ഖാന് നേടികൊടുത്തത്. തന്‍റെ അടുത്ത പ്രോജക്‌ട് അദ്ദേഹം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Last Updated : Feb 26, 2024, 1:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.