ETV Bharat / entertainment

'വന്നോ ഊരൂ തെണ്ടി'; പ്രണവ് മോഹന്‍ലാലിനെ പെരിങ്ങോടരാക്കിയ വീഡിയോ വൈറല്‍ - PRANAV MOHANLAL VIDEO GOES VIRAL

പ്രണവ് മോഹന്‍ലാലിന്‍റെ യാത്രകള്‍ പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട്.

PRANAV MOHANLAL TRAVEL  PRANAV MOHANLAL ACTOR  പ്രണവ് മോഹന്‍ലാല്‍ യാത്രകള്‍  പ്രണവ് മോഹന്‍ലാല്‍
പ്രണവ് മോഹന്‍ലാല്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 4, 2024, 3:46 PM IST

അഭിനയിച്ച സിനിമ തിയേറ്ററില്‍ സൂപ്പര്‍ഹിറ്റായി മാറുമ്പോള്‍ നായകന്‍ ഇതൊന്നുമറിയാതെ യാത്രയിലായിരിക്കും. പിന്നെ കക്ഷിയെ കാണണമെങ്കില്‍ അടുത്ത സിനിമ ഓണ്‍ ആവണം. അതാണല്ലോ പതിവ്. പറഞ്ഞു വരുന്നത് പ്രണവ് മോഹന്‍ലാലിനെ കുറിച്ചാണ്.

സമൂഹമാധ്യമങ്ങളില്‍ സജീവമല്ലെങ്കിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത യാത്രയുടെ മനോഹരമായ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാമിലൂടെ താരം പങ്കുവയ്‌ക്കാറുണ്ട്. പലപ്പോഴും ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പൊന്നും കാണാറില്ല അതുകൊണ്ട് തന്നെ സ്ഥലങ്ങള്‍ ഏതാണെന്നറിയാന്‍ പ്രേക്ഷകര്‍ ഏറെ പണിപ്പെടാറുമുണ്ട്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് താഴെ രസകരമായ കമന്‍റുകളാണ് കാണാന്‍ കഴിയാറുള്ളത്.

സിനിമയേക്കാള്‍ തന്‍റെ യാത്രകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് പ്രണവ്. അതുകൊണ്ട് തന്നെ യാത്രയും സാഹസികതയും എഴുത്തും ഒപ്പം സംഗീതവും ചേര്‍ന്നതാണ് പ്രണവിന്‍റെ ജീവിതമെന്ന് ആരാധകര്‍ക്ക് തോന്നിയിട്ടുമുണ്ടാകും.

സാധാരണക്കാരെ പോലെ അവധി ആഘോഷിച്ചും മലമുകളില്‍ കയറിയും ട്രെക്കിങ് നടത്തിയുമൊക്കെ അങ്ങനെ ആസ്വദിച്ച് കറങ്ങി തിരിഞ്ഞാണ് പ്രണവ് വീട്ടില്‍ എത്തുന്നത്. പലപ്പോഴും സ്വന്തം വീട്ടുകാര്‍ക്ക് പോലും പ്രണവ് എവിടെയാണെന്ന കാര്യത്തില്‍ വലിയ ധാരണയൊന്നും ഉണ്ടാവാറില്ല.

ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ അമ്മയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത വീഡിയോയുടെ ട്രോള്‍ വേര്‍ഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്‍റെ എക്കാലത്തെയും ഹിറ്റ് സിനിമയായ 'ദേവാസുര'ത്തിലെ മോഹന്‍ലാലും ഒടുവില്‍ ഉണ്ണികൃഷ്‌ണനും തമ്മിലുള്ള ''വന്നോ ഊരുതെണ്ടി'' എന്ന സംഭാഷണമാണ് ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൊച്ചി എളമക്കര വീട്ടില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍. സുചിത്ര, പ്രണവ് മോഹന്‍ലാല്‍, ആന്‍റണി പെരുമ്പാവൂര്‍, മേജര്‍ രവി, സമീര്‍സഹംസ തുടങ്ങിയ അടുത്ത ബന്ധുക്കളും സുഹൃത്തുകളും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

ഈ പിറന്നാള്‍ ആഘോഷത്തില്‍ എല്ലാവരേയും കൈ കാണിച്ച് പ്രണവ് വരുന്നതും പിന്നീട് ഒരു മൂലയിലേക്ക് പ്രണവ് മാറി നില്‍ക്കുന്നതും മോഹന്‍ലാല്‍ പ്രണവിനെ നോക്കുന്നതും വീഡിയോയില്‍ കാണാം.

പോപ്കോര്‍ണിയാക് എന്ന സോഷ്യല്‍മീഡിയ പേജിലൂടെയാണ് ട്രോള്‍ വീഡിയോ പുറത്തു വന്നിരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ രസകരമായ കമന്‍റുകളും വന്നിട്ടുണ്ട്. ഇനി അടുത്ത ഓണത്തിന് കാണാം, വസൂ ദേ വന്നേക്കു നിന്‍റെ മോന്‍, സ്വന്തം വീട്ടില്‍ വിരുന്ന് വന്നതാണ്, ഇങ്ങനെ നീളുന്നു കമന്‍റുകള്‍.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത 'വര്‍ഷങ്ങള്‍ക്ക് ശേഷ'മാണ് പ്രണവ് മോഹന്‍ലാന്‍റെതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം. തെലുഗില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളും ഇതിനോടകം വന്നിട്ടുണ്ട്.

Also Read:മഞ്ഞണിഞ്ഞു നില്‍ക്കുന്ന തേയില തോട്ടങ്ങള്‍,കോടമഞ്ഞ് വാരിവിതറിയ വഴികള്‍; മൂന്നാറിന്‍റെ ഭംഗി ആസ്വദിച്ച് വിജയ് ദേവരകൊണ്ട

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.