ഹൈദരാബാദ്: ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന പ്രഭാസ് ചിത്രം കൽക്കി 2898 എഡി, ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി മാറുന്നു. ഡിസ്‌റ്റോപ്പിയൻ സയൻസ് ഫിക്ഷൻ ചിത്രമായ കല്‍ക്കി ആദ്യ ദിനം തന്നെ ഇന്ത്യയിൽ നിന്നും 100 കോടിയിലധികം ഗ്രോസ് നേടി. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ എന്നിവർ അഭിനയിച്ച കൽക്കി 2898 എഡി, ഇതോടെ ഇന്ത്യൻ സിനിമയിലെ മൂന്നാമത്തെ വലിയ ഓപ്പണിങ് രേഖപ്പെടുത്തിക്കൊണ്ട് ബോക്‌സ് ഓഫീസില്‍ മറ്റൊരു ചരിത്രം കുറിച്ചിരിക്കുകയാണ്.
ആദ്യ ദിനം തന്നെ ലോകമെമ്പാടും 180 കോടിയിലധികമാണ് ചിത്രം കളക്ഷന്‍ നേടിയത്. ഈ ഭീമൻ കളക്ഷനിലൂടെ കൽക്കി 2898 എഡി കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ), സഹൊ (130 കോടി രൂപ), ജവാൻ (129 കോടി രൂപ) എന്നീ സിനിമകളുടെ ആഗോള ഓപ്പണിങ് റെക്കോർഡുകൾ തകർത്തിരിക്കുകയാണ്.
Unanimous love for #Kalki2898AD from all over the world…💥
— Kalki 2898 AD (@Kalki2898AD) June 27, 2024
Experience the #EpicBlockbusterKalki in cinemas now!@SrBachchan @ikamalhaasan #Prabhas @deepikapadukone @nagashwin7 @DishPatani @Music_Santhosh @VyjayanthiFilms @Kalki2898AD @saregamaglobal @saregamasouth pic.twitter.com/05YQJv8Xcf
നാഗ് അശ്വിൻ സംവിധാനം ചെയ്‌ത കൽക്കി ആദ്യ ദിനം തന്നെ ഇന്ത്യയിലെ എല്ലാ ഭാഷകളിലില്‍ നിന്നും ഏകദേശം 95 കോടി രൂപ നേടിയെന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്‌നിൽക് പുറത്തു വിടുന്ന കണക്ക്. അതേസമയം ചിത്രത്തിന്‍റെ മൊത്തം കളക്ഷൻ ഏകദേശം 118 കോടി രൂപയാണെന്നും കണക്കാക്കപ്പെടുന്നു.
രാജമൗലിയുടെ ആര്‍ആര്‍ആറിന്‍റെ 223 കോടി, ഏറ്റവും ഉയർന്ന ഇന്ത്യൻ ഓപ്പണിങ് എന്ന കളക്ഷനായി തന്നെ തുടരുകയാണ്. ബാഹുബലി 2 ആദ്യദിനം 217 കോടിയിലധികവും നേടിയിരുന്നു. കല്‍ക്കി അതിൻ്റെ ആദ്യദിനം 200 കോടി നേടുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്.
എന്നിരുന്നാലും, ആർആർആർ, ബാഹുബലി 2 എന്നിവയുടെ വാരാന്ത്യ കളക്ഷനെ ചിത്രം നാലു വാരാന്ത്യങ്ങളോടെ മറികടക്കാൻ സാധ്യതയുണ്ടെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു. എല്ലാ ഭാഷകളിലുമായി 20 ലക്ഷത്തിലധികം ടിക്കറ്റുകൾ ചിത്രം മുൻകൂട്ടി വിറ്റഴിച്ചിരുന്നു.
ALSO READ: "കലക്കി, തിമിർത്തു, കിടുക്കി"; 'കൽക്കി 2898 എഡി' ആദ്യ ഷോയ്‌ക്ക് പിന്നാലെ പ്രേക്ഷക പ്രതികരണം ഇങ്ങനെ