ETV Bharat / entertainment

'കൽക്കി 2898 എഡി' എത്തുക മേയിൽ അല്ല; വമ്പൻ അപ്‌ഡേറ്റ് പുറത്ത് - Kalki 2898 Ad Release Date - KALKI 2898 AD RELEASE DATE

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ സിനിമ 'കൽക്കി 2898 എഡി'യുടെ പുതിയ റിലീസ് തീയതി പുറത്ത്

KALKI 2898 AD NEW RELEASE DATE  PRABHAS DEEPIKA PADUKONE MOVIE  KALKI 2898 AD JUNE 27 RELEASE  AMITABH BACHCHAN WITH KAMAL HAASAN
Kalki 2898 Ad Gets New Release Date
author img

By ETV Bharat Kerala Team

Published : Apr 27, 2024, 7:45 PM IST

Updated : Apr 27, 2024, 10:56 PM IST

മ്പൻ താരനിര അണിനിരക്കുന്ന 'കൽക്കി 2898 എഡി' സിനിമയുടെ പുതിയ റിലീസ് തീയതി പുറത്ത്. പ്രഭാസ് നായകനാകുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രം ജൂൺ 27 ന് ആഗോളവ്യാപകമായി റിലീസ് ചെയ്യും. നേരത്തെ മേയ് 9 ന് ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരുന്നത്. ഇപ്പോഴിതാ റിലീസ് തീയതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ്.

ഇന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന 'കൽക്കി 2898 എഡി' ദേശീയ അവാർഡ് ജേതാവായ നാഗ് അശ്വിൻ ആണ് സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷ പടാനി എന്നിവരാണ് ഈ സിനിമയിൽ മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നത്.

2898-ല്‍ ഭൂമിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണ് 'കൽക്കി 2898 എഡി' എന്ന ഈ ഡിസ്റ്റോപ്പിയൻ ചിത്രമെന്നാണ് സൂചന. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ചിത്രമാകും കൽക്കി. എന്നാൽ ഒരു ടൈം ട്രാവല്‍ ചിത്രമല്ല ഇതെന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു.

സി അശ്വനി ദത്ത് ആണ് വൈജയന്തി മൂവീസിൻ്റെ ബാനറിൽ ഈ സിനിമ നിർമിക്കുന്നത്. റാണ ദഗുബാട്ടിയുടെ സ്‌പിരിറ്റ് മീഡിയ (Rana Daggubati's Spirit Media) സിനിമയുടെ അന്താരാഷ്‌ട്ര വിപണന - വിതരണ പങ്കാളിയാണ്. പ്രശസ്‌തമായ സാന്‍ ഡീഗോ കോമിക് കോണ്‍ 2023-ൽ ഈ സിനിമയുടെ ടൈറ്റിലും ടീസറും റിലീസ് ചെയ്‌തതും വാർത്തയായിരുന്നു.

അടുത്തിടെയാണ് ചിത്രത്തിലെ അമിതാഭ് ബച്ചന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മരണമില്ലാത്ത അശ്വഥാമാവായാണ് ബോളിവുഡിന്‍റെ ബിഗ് ബി 'കൽക്കി 2898 എഡി'യിൽ എത്തുന്നത്. താരത്തിന്‍റെ ലുക്കും മേക്കോവറും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് കൽക്കിയിൽ അവതരിപ്പിക്കുന്നത്.

ALSO READ: 'എന്നെ ടാർഗറ്റ് ചെയ്യാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലല്ലോ, എല്ലാം തുറന്നുപറയുന്ന ദിവസം വരും': ദിലീപ്

Last Updated : Apr 27, 2024, 10:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.