തിരുവനന്തപുരം: സിനിമ മേഖലയുടെ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച സിനിമ നയരൂപീകരണ സമിതിയില്‍ നടന്‍ മുകേഷ് തുടരും. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തായതിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമ കോണ്‍ക്ലേവിന്‍റെ ഭാഗമായ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ പുറത്താക്കി. ലൈംഗിക പീഡന പരാതിയില്‍ മുകേഷിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് തീരുമാനം.
എന്നാല്‍ ബി ഉണ്ണികൃഷ്‌ണന്‍ സമിതിയില്‍ തുടരും. 2023 ജൂലൈയില്‍ സര്‍ക്കാര്‍ രൂപീകരിച്ച 10 അംഗ സിനിമ നയരൂപീകരണ സമിതിയില്‍ മുകേഷിനെ അംഗമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുകേഷിനെതിരായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. മാറ്റാന്‍ സിപിഎം നേതൃത്വം നിര്‍ദ്ദേശിച്ചതായി വാര്‍ത്തകളുമുണ്ടായിരുന്നെങ്കിലും ഇതുവരെയും അത്തരമൊരു നടപടി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എംഎല്‍എ സ്ഥാനത്ത് തുടരാന്‍ സിപിഎം നിര്‍ദ്ദേശിച്ചതുപോലെ തന്നെ ഇപ്പോള്‍ സിനിമ നയരൂപീകരണ സമിതിയില്‍ തുടരാനും സിപിഎം തന്നെ നിര്‍ദ്ദേശിച്ചതായാണ് സൂചന. സിനിമ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവിന് മുന്നോടിയായി ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി ഒരു സമിതി രൂപീകരിച്ചിരുന്നു. പത്മപ്രിയ, മഞ്ജു വാര്യര്‍, ബി ഉണ്ണികൃഷ്‌ണന്‍, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കരുവിള, സി അജോയ് എന്നിവരും സമിതി അംഗങ്ങളാണ്. ഈ സമിതി അംഗമായിരുന്ന മുകേഷിനെയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുകേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചുകൊണ്ടിരിക്കയാണ്.
Also Read: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; വനിതാ ജഡ്‌ജി അടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി