ETV Bharat / entertainment

'കഥയൊക്കെ പിന്നെ വിശദമായി പറഞ്ഞുതരാം' ; 'ജെറി' ടീസർ പുറത്ത്

author img

By ETV Bharat Kerala Team

Published : Jan 28, 2024, 1:35 PM IST

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'ജെറി' ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും

Jerry movie Teaser  Kottayam Nazeer Pramod Veliyanad  ജെറി ടീസർ  കോട്ടയം നസീർ ജെറി റിലീസ്
Jerry movie Teaser

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന 'ജെറി' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. കഥയുടെ രസച്ചരട് പൊട്ടാതെ ഒരുക്കിയ ടീസർ മികച്ച പ്രതികരണം നേടുകയാണ് (Jerry movie Teaser out).

'ജെറി' സിനിമയുടെ നേരത്തെ പുറത്തുവിട്ട, ഫസ്റ്റ് ലുക്ക് ഉൾപ്പടെയുള്ള പ്രൊമോ വീഡിയോ വലിയ രീതിയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ ടീസറും എത്തിയതോടെ സിനിമാസ്വാദകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. ഇനി ട്രെയിലറിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ (Kottayam Nazeer, Pramod Veliyanad starrer Jerry movie).

  • " class="align-text-top noRightClick twitterSection" data="">

ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ഫെബ്രുവരി 9ന് 'ജെറി' തിയേറ്ററുകളിലെത്തും. ഒരു എലിയെ കേന്ദ്രീകരിച്ചാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്.

കോമഡിക്കും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിനായി തിരക്കഥ രചിച്ചത് നൈജിൽ സി മാനുവലാണ്. പ്രമുഖ മ്യൂസിക്കൽ കമ്പനിയായ സരിഗമയാണ് 'ജെറി'യുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നിസ്‌മൽ നൗഷാദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് രോഹിത് വി എസ് വാരിയത്താണ്.

വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ എന്നിവരുടെ വരികൾക്ക് അരുൺ വിജയ് ആണ് സംഗീതം പകരുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : വിജിത്ത്, പ്രൊജക്‌ട് ഡിസൈൻ : സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ ഡിസൈൻ : പ്രദീപ് എം വി, വസ്‌ത്രാലങ്കാരം : രാംദാസ് താനൂർ, മേക്കപ്പ് : ഷൈൻ നെല്ലങ്കര, സൗണ്ട് മിക്‌സിങ് : സിനോയ് ജോസഫ്, വി എഫ് എക്‌സ് : റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ് : ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ : പ്രശാന്ത് പി മേനോൻ, സ്റ്റിൽസ് : റിഷ്‌ലാൽ ഉണ്ണികൃഷ്‌ണൻ, ഡിസൈൻസ് : ജിതേശ്വരൻ ഗുണശേഖരൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.