ETV Bharat / bharat

കുട്ടികളുടെ ഭാവിക്കായി എൻപിഎസ് വാത്സല്യ; പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രാലയം - FM To Launch NPS Vatsalya Scheme

പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി എൻപിഎസ് വാത്സല്യ ഉടൻ നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രാലയം പറഞ്ഞു. രാജ്യത്തുടനീളമുള്ള 75 ലൊക്കേഷനുകളിൽ ഒരേസമയം എൻപിഎസ് വാത്സല്യ പരിപാടികൾ സംഘടിപ്പിക്കും.

NPS VATSALYA SCHEME FOR PARENTS  NPS VATSALYA FOR MINOR CHILDREN  NIRMALA SITHARAMAN  എൻപിഎസ് വാത്സല്യ പദ്ധതി
FM NIRMALA SITHARAMAN (ANI)
author img

By ANI

Published : Sep 17, 2024, 6:44 AM IST

ന്യൂഡൽഹി : 2024-25 ലെ കേന്ദ്ര ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച എൻപിഎസ് വാത്സല്യ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 2024 സെപ്‌റ്റംബർ 18നാണ് പദ്ധതിയുടെ ഉദ്‌ഘാടനം. സ്‌കൂൾ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുക്കും.

എൻപിഎസ് വാത്സല്യ വരിക്കാരാകുന്നതിനും സ്‌കീം ബ്രോഷർ പ്രകാശനം ചെയ്യുന്നതിനും പുതിയ മൈനർ വരിക്കാർക്ക് പെർമനന്‍റ് റിട്ടയർമെന്‍റ് അക്കൗണ്ട് നമ്പർ (പിആർഎഎൻ) കാർഡുകൾ വിതരണം ചെയ്യുന്നതിനും ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം കേന്ദ്ര ധനമന്ത്രി അനാച്‌ഛാദനം ചെയ്യും. ലോഞ്ചിനോട് അനുബന്ധിച്ച്, രാജ്യത്തുടനീളമുള്ള 75 ലൊക്കേഷനുകളിൽ ഒരേസമയം എൻപിഎസ് വാത്സല്യ പരിപാടികൾ സംഘടിപ്പിക്കും. ഈ സ്ഥലങ്ങൾ വീഡിയോ കോൺഫറൻസ് വഴി ബന്ധിപ്പിക്കുകയും പുതുതായി പദ്ധതിയിൽ ചേരുന്ന കുട്ടികൾക്ക് അതത് വേദികളിൽ വച്ച് പിആർഎഎൻ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും.

ഒരു നിശ്ചിത തുക അക്കൗണ്ടിൽ നിക്ഷേപിച്ച് കുട്ടികളുടെ ഭാവി സംരക്ഷിക്കാൻ എൻപിഎസ് വാത്സല്യ മാതാപിതാക്കളെ പ്രാപ്‌തരാക്കും. ഇതിലൂടെ ദീർഘകാല സമ്പത്ത് ശേഖരണവും ഉറപ്പാക്കുമെന്ന് പ്രസ്‌താവനയിൽ പറയുന്നു.

എൻപിഎസ് വാത്സല്യ സുതാര്യമായ സംഭാവനയും നിക്ഷേപ ഓപ്‌ഷനുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ പദ്ധതിയിൽ മാതാപിതാക്കൾക്ക് 1000 രൂപ മുതൽ നിക്ഷേപം നടത്താൻ സാധിക്കും. കുട്ടിയുടെ പേരിൽ പ്രതിവർഷം 1,000 രൂപ, എല്ലാ സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾക്ക് ഇത് ലഭ്യമാക്കാൻ കഴിയും.

ഇന്ത്യയിലെ പെൻഷൻ സമ്പ്രദായത്തിലെ ഒരു സുപ്രധാന ചുവടുവയ്‌പ്പാണ് ഇത്. രക്ഷിതാക്കള്‍ക്ക് ഇനി മക്കളുടെ പെന്‍ഷന്‍ കൂടി ആസൂത്രണം ചെയ്യാം എന്നതാണ് ഈ പദ്ധതിയുടെ ഹൈലൈറ്റ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) കീഴിലായിരിക്കും പദ്ധതി കൈകാര്യം ചെയ്യുക.

ദീർഘകാല സാമ്പത്തിക ആസൂത്രണവും എല്ലാവർക്കും സുരക്ഷിതത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്‍റെ സമർപ്പണമാണ് എൻപിഎസ് വാത്സല്യ എന്ന് സർക്കാരിന്‍റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ് കൊണ്ട് ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ഭാവി തലമുറയുടെ സാമ്പത്തിക ഭദ്രതയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പാണ് ഇത് എന്നും മന്ത്രാലായം കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എൻപിഎസ് വാത്സല്യ: ഇന്ത്യയിലെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള പദ്ധതിയാണ് എന്‍പിഎസ് വാത്സല്യ. ഇവിടെ മാതാപിതാക്കള്‍ക്കും, രക്ഷിതാക്കള്‍ക്കും സംഭാവന നല്‍കാം. കേന്ദ്ര സർക്കാരിൻ്റെ സാമൂഹിക സുരക്ഷ സംരംഭമാണ് ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്).

രാജ്യത്ത് വളരെ പ്രചാരമുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണിത്. മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി തുടങ്ങിയ പദ്ധതി പിന്നീട് പൊതുജനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോള്‍ പദ്ധതി കുട്ടികളിലേക്കും എത്തുകയാണ്.

2024 ബജറ്റിലെ സര്‍പ്രൈസുകളില്‍ ഒന്നാണ് ഈ പദ്ധതി. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി (PFRDA) 2013 ലെ പിഎഫ്‌ആർഡിഎ ആക്‌ട് പ്രകാരമാണ് എന്‍പിഎസ് നിയന്ത്രിക്കുന്നത്. റസിഡന്‍റ്, നോണ്‍ റസിഡന്‍റ് അല്ലെങ്കില്‍ ഓവര്‍സീസ് സിറ്റിസണ്‍ ആയ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും.

എന്‍പിഎസ് അക്കൗണ്ട് തുറക്കുന്നതിന് നിങ്ങള്‍ക്ക് കുറഞ്ഞത് 18 വയസ് ആവശ്യമായിരുന്നു. ഇതിന്‍റെ പരമാവധി പ്രായപരിധി 70 വയസാണ്. 2024 ലെ ബജറ്റിലാണ് 18 വയസില്‍ താഴെയുള്ള കുട്ടികളിലേക്കും പദ്ധതി എത്തിച്ചിരിക്കുന്നത്. ഓണ്‍ലൈനായി പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.

Also Read: ബജറ്റിലെ 'കുട്ടി'ക്കരുതല്‍; എന്താണ് 'പിഎന്‍എസ് വാത്സല്യ'? പദ്ധതിയില്‍ അംഗമാകാം, ചെയ്യേണ്ടത് ഇത്രമാത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.