ETV Bharat / state

ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം: ഓട്ടോ ഡ്രൈവർ അറസ്‌റ്റിൽ - ATTEMPT TO KIDNAP PASSENGER

പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് താത്ക്കാലിക ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്. പള്ളിക്കൽ സ്വദേശി ആദർശ് സുകുമാരനെയാണ് അറസ്‌റ്റ് ചെയ്‌തത്.

DRIVER TRIED TO ABUCT PASSENGER  AUTO DRIVER ARRESTED  യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം  ATTEMPT TO KIDNAP IN PATHANAMTHITTA
Adharsh Sukumaran (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 8, 2024, 10:50 PM IST

പത്തനംതിട്ട: യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്‌റ്റിൽ. പള്ളിക്കൽ സ്വദേശി ആദർശ് സുകുമാരനെയാണ് (38) അടൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് താത്ക്കാലിക ജീവനക്കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്.

നവംബർ 4ന് രാവിലെ 10.15നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് താത്ക്കാലിക ജീവനക്കാരിയായ യുവതി ആദർശ് സുകുമാരൻ ഓടിച്ച ഓട്ടോറിക്ഷ പഞ്ചായത്ത് ഭാഗത്തേക്ക് പോകാൻ സവാരിക്കായി വിളിച്ചിരുന്നു. ഓട്ടോറിക്ഷയിൽ കയറിയ യുവതി പഞ്ചായത്തിന് മുമ്പിൽ എത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ആദർശ് സുകുമാരൻ വാഹനം നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. ഇതിൽ ഭയന്ന് രക്ഷപെടാൻ വേണ്ടി യുവതി ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് ചാടി. തുടർന്ന് ആദർശ് സുകുമാരൻ ഓട്ടോറിക്ഷ നിർത്താതെ ഓടിച്ചു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ജില്ലാ പൊലീസ് മേധാവി വിജി വിനോദിന്‍റെ നിർദ്ദേശപ്രകാരം അടൂർ ഡിവൈഎസ്‌പി സന്തോഷിന്‍റെ മേൽനോട്ടത്തിൽ അടൂർ എസ്എച്ച്ഒ ശ്യാം മുരളി, എസ്‌ഐ എ അനീഷ്, എസ്‌സിപിഒമാരായ മുഹമ്മദ് റാഫി, രാജീവ്, ഹരികൃഷ്‌ണൻ, സിപിഒമാരായ രാജ ഗോപാൽ, ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്.

Also Read: തട്ടിക്കൊണ്ട് പോകാൻ ശ്രമം, വാഹനത്തില്‍ പിടിച്ച് കയറ്റാൻ ശ്രമിച്ചയാളുടെ കയ്യില്‍ കടിച്ച് രക്ഷപ്പെട്ട് ഏഴാം ക്ലാസുകാരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.