പത്തനംതിട്ട : വള്ളസദ്യ മുടങ്ങിയതിനെതുടർന്ന് ആറന്മുള പള്ളിയോടം സേവ സംഘം ഓഫിസിന് മുന്നിൽ പ്രതിഷേധിച്ച് കരക്കാർ. നെല്ലിക്കൽ കരക്കാരുടെ വള്ളസദ്യ മുടങ്ങിയതിനെ തുടർന്നാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിനിടെ പള്ളിയോടം സേവ സംഘം ഭാരവാഹികളും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പള്ളിയോടം സേവ സംഘം, നെല്ലിക്കൽ കരസേന എന്നിവർക്കായി രണ്ട് വള്ളസദ്യകൾക്കായിരുന്നു കരാർ നൽകിയിരുന്നത്. എന്നാൽ കരാൾ ഏറ്റെടുത്ത ആൾ മറവി മൂലം പള്ളിയോടം സേവ സംഘത്തിനുള്ള ഒരു വള്ളസദ്യ മാത്രമാണ് തയ്യാറാക്കിയത്. എന്നാൽ വള്ളസദ്യ പ്രതീക്ഷിച്ചെത്തിയ നെല്ലിക്കൽ കരക്കാർ തങ്ങൾക്കുള്ള വള്ളസദ്യ ഒരുക്കിയിട്ടില്ലെന്നറിഞ്ഞതോടെയാണ് സേവ സംഘം ഓഫിസിനു മുന്നിൽ പ്രതിഷേധവുമായി എത്തിയത്.
ഓഫിസിനു മുന്നിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. പള്ളിയോടം സേവ സംഘം രാജി വയ്ക്കണമെന്ന് പ്രതിഷേധാക്കാർ ആവശ്യപ്പെട്ടു.