ETV Bharat / entertainment

'ജെറി'യുടെ കലപില ; ശ്രദ്ധനേടി ഗാനം, ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലേക്ക്

author img

By ETV Bharat Kerala Team

Published : Jan 31, 2024, 1:38 PM IST

കോട്ടയം നസീർ, പ്രമോദ് വെളിയനാട്, സണ്ണി ജോസഫ് എന്നിവരാണ് 'ജെറി' സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Jerry Kalapila Video Song  Kottayam Naseer Jerry release  ജെറി കലപില ഗാനം  കോട്ടയം നസീർ ജെറി സിനിമ
Jerry Kalapila Video Song

നീഷ് ഉദയ്‌യുടെ സംവിധാനത്തിൽ കോട്ടയം നസീർ, പ്രമോദ് വെളിയനാട്, സണ്ണി ജോസഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ജെറി' (Kottayam Nazeer, Pramod Veliyanad starrer Jerry movie). കോമഡിക്കും പ്രധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ സിനിമയിലെ ഗാനം പുറത്തുവന്നു. ചിത്രത്തിലെ 'കലപില' ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് (Jerry movie's Kalapila Video Song).

പേരുപോലെ തന്നെ ഒരു എലിയെ കേന്ദ്രീകരിച്ചാണ് ഈ ചിത്രം മുന്നോട്ടുപോകുന്നത്. എലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് പുതിയ ഗാനവും ദൃശ്യവത്‌കരിക്കുന്നത്. എലിയെ പിടികൂടാൻ നെട്ടോട്ടം ഓടുന്നവരും നാട്ടുകാരുടെ അടിപിടിയും വീട്ടുകാരുടെ കലപിലയുമെല്ലാം ഗാനരംഗത്തിൽ കാണാം. ഏതായാലും സമൂഹ മാധ്യമങ്ങളിലുൾപ്പടെ ഗാനം ശ്രദ്ധ നേടുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

അരുൺ വിജയ് ആണ് ഗാനത്തിന്‍റെ സംഗീതം ചിട്ടപ്പെടുത്തിയതും പ്രോഗ്രാം ചെയ്‌തതും. അജിത് പെരുമ്പാവൂർ ആണ് ഗാനരചന. സിയ ഉൾ ഹഖ്, അരുൺ വിജയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജെ സിനിമ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്ന് നിർമിക്കുന്ന 'ജെറി' ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. ഈ ചിത്രത്തിന് നൈജിൽ സി മാനുവലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്.

അടുത്തിടെയാണ് ചിത്രത്തിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പൊടിപാറുന്ന നാടൻ തല്ലിനായി ഒരുങ്ങി നിൽക്കുന്ന നാട്ടുകാരായിരുന്നു ടീസറിൽ. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്‍റെ പ്രൊമോ വീഡിയോയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

നിസ്‌മൽ നൗഷാദാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രസംയോജനം രോഹിത് വി എസ് വാരിയത്തും കൈകാര്യം ചെയ്യുന്നു. വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ എന്നിവരുടെ വരികൾക്ക് അരുൺ വിജയ് സംഗീതം പകരുന്നു.

ALSO READ: 'കഥയൊക്കെ പിന്നെ വിശദമായി പറഞ്ഞുതരാം' ; 'ജെറി' ടീസർ പുറത്ത്

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : വിജിത്ത്, പ്രൊജക്‌ട് ഡിസൈൻ : സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ ഡിസൈൻ : പ്രദീപ് എം വി, വസ്‌ത്രാലങ്കാരം : രാംദാസ് താനൂർ, മേക്കപ്പ് : ഷൈൻ നെല്ലങ്കര, സൗണ്ട് മിക്‌സിംഗ് : സിനോയ് ജോസഫ്, വി എഫ് എക്‌സ് : റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ് : ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ : പ്രശാന്ത് പി മേനോൻ, സ്റ്റിൽസ് : റിഷ്‌ലാൽ ഉണ്ണികൃഷ്‌ണൻ, ഡിസൈൻസ് : ജിതേശ്വരൻ ഗുണശേഖരൻ, പിആർ & മാർക്കറ്റിംഗ് : തിങ്ക് സിനിമ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.