റഷ്യയിലെ കിനാബ്രാവോ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ തിളങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ്. മികച്ച സംഗീതത്തിനുളള പുരസ്‌കാരമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയത്. ബെസ്‌റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ സുഷിന്‍ ശ്യാമിനാണ് പുരസ്‌കാരം. അവാര്‍ഡ് ചിത്രത്തിന്‍റെ സംവിധായകന്‍ ചിദംബരം ഏറ്റു വാങ്ങി. ഈ മേളയില്‍ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും 'മഞ്ഞുമ്മല്‍ ബോയ്‌സ്' ആണ്. ഈ വര്‍ഷം മത്സരവിഭാഗത്തില്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ സിനിമയും ഇതാണ്.
മത്സരേതര വിഭാഗത്തില്‍ പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്', എസ് എസ് രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' എന്നിവയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റഷ്യയിലെ സോച്ചിയിലാണ് ചലച്ചിത്ര മേള നടന്നത്.
ഇറ്റാലിയന്‍ നിരൂപകനും ചലച്ചിത്ര ചരിത്രക്കാരനും നിര്‍മാതാവുമായ മാര്‍കോ മുള്ളറാണ് ജൂറി അധ്യക്ഷന്‍. വിശാല്‍ ഭരദ്വാജ് ആണ് ഇന്ത്യയില്‍ നിന്നുള്ള ജൂറി അംഗം.
സിനിമ കണ്ട് റഷ്യക്കാര്‍ കരഞ്ഞുവെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ ചിദംബരം പ്രതികരിച്ചു. പ്രദര്‍ശനത്തിന് ശേഷം ഒരുപാട് പേര്‍ വന്ന് പ്രതികരണം അറിയിച്ചുവെന്നും സംവിധായകന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2024 ഫെബ്രുവരിയിലാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്' പ്രദര്‍ശനത്തിന് എത്തിയത്. 200 കോടിയിലധികമാണ് ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയത്.
ഗണപതി, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദീപക് പറമ്പോല്‍, ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ്, ജോര്‍ജ്ജ് മരിയന്‍, അഭിരാം രാധാകൃഷ്‌ണന്‍, ഖാലിദ് റഹ്മാന്‍ തുടങ്ങിയവര്‍ വേഷമിട്ട സിനിമയാണിത്. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.