മലയാളത്തില്‍ വീണ്ടും ഒരു ക്രൈം ത്രില്ലര്‍ സിനിമ വരുന്നു. നന്ദകുമാര്‍ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മിച്ച് നന്ദകുമാര്‍ എ പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് കറുപ്പ്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.
ആലപ്പുഴ പുത്തനങ്ങാടി എന്ന ഗ്രാമത്തിൽ നടന്ന ഒരു കൊലപാതകത്തെ തുടര്‍ന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമമാണ് ഈ ചിത്രം പറയുന്നത്. ഇരുട്ടില്‍ നിന്നും മറ നീക്കി സത്യത്തെ പുറത്തേക്ക് കൊണ്ടു വരാനുള്ള ശ്രമമാണ് ഈ ചിത്രം പറയുന്നത്.
കാച്ചി എന്ന പയ്യനെ കൊന്നത് ആരാണെന്നും അവൻ മരിക്കാനിടയായ സാഹചര്യം എന്താണെന്നും അതു ഇനി ഒരു കുടുംബത്തിലും ഉണ്ടാവരുത് എന്നാണ് 'കറുപ്പി'ന്‍റെ ഇതിവൃത്തമെന്ന് സംവിധായകൻ നന്ദകുമാർ പറഞ്ഞു.
കുളപ്പുള്ളി ലീല, കൊച്ചു പ്രേമൻ, പ്രസാദ് മുഹമ്മ, തോമസ്,ഡിജു വട്ടോളി, സുഹൈൽ, ആഷ്‌ലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തനതായ ശൈലിയിൽ, നർമത്തില്‍ പ്രത്യേക താളത്തിലും ഭാവത്തിലുമുള്ള സംഭാഷണ ശൈലിയോടെ സംസാരിക്കുന്ന ഹാസ്യ താരം അന്തരിച്ച കൊച്ചു പ്രേമന്‍ അവസാനമായി അഭിനയിച്ച സിനിമ കൂടിയാണിത്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സനു സിദ്ദിഖ് ആണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഗീതം നല്‍കുന്നത് എത്തിക്‌സ് മ്യൂസിക് കൊച്ചിയാണ്. സിനിമയുടെ എഡിറ്റിംഗ് നിര്‍വഹികത്കുന്നത് നന്ദ കുമാര്‍ സനു ആണ്. സിനിമയുടെ ആര്‍ട്ട് അനിലിന്‍റേതാണ്. ബിന്ദുവാണ് കോസ്റ്റ്യൂം ചെയ്യുന്നത്. അഭിയാണ് മേക്കപ്പ്. ചിത്രത്തിന്‍റെ പോസ്‌റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ-എൻ പടം മോഷൻ പിക്ചേഴ്‌സിന്‍റേതാണ്.
പി ആർ ഒ-എ എസ് ദിനേശ്.