ETV Bharat / entertainment

സി എൻ ഗ്ലോബൽ മൂവീസിന്‍റെ ബാനറില്‍ ആദ്യ ചിത്രം 'സ്വർഗം' ഒരുങ്ങുന്നു - Swargam movie by C N Global Movies

author img

By ETV Bharat Kerala Team

Published : Apr 12, 2024, 6:58 PM IST

Updated : Apr 12, 2024, 10:52 PM IST

സമൂഹത്തിന് നല്ല സന്ദേശങ്ങൾ പകർന്നു നൽകുക എന്നതാണ് സ്ഥാപനത്തിന്‍റെ ലക്ഷ്യം. റെജീസ് ആൻ്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'സ്വർഗം' എന്ന ചിത്രമാണ് സി എൻ ഗ്ലോബൽ മൂവീസിന്‍റെ ബാനറിൽ നിർമിക്കുന്ന ആദ്യ സിനിമ.

സി എൻ ഗ്ലോബൽ മൂവീസ്  സ്വർഗം  SWARGAM MOVIE  REJISH ANTONY MOVIE SWARGAM
C N Global Movies, A New Production Company Is Making Swargam Movie Directed By Rejish Antony

ലയാള സിനിമയിൽ ഒരു പുതിയ ചലച്ചിത്രനിർമാണ സ്ഥാപനം കൂടി വരുന്നു. സി എൻ ഗ്ലോബൽ മൂവീസ് എന്ന പേരിലാണ് പുതിയ സ്ഥാപനം ആരംഭിക്കുന്നത്. വിദേശ മലയാളികളുടെ കൂട്ടായ്‌മയുടെ സംരംഭമാണ് സി എൻ ഗ്ലോബൽ മൂവീസ്.

നല്ല സന്ദേശങ്ങൾ പകർന്നു നൽകുന്നതും മനുഷ്യ നന്മകൾക്ക് ഉപകരിക്കും വിധത്തിലുമുള്ള കുടുംബചിത്രങ്ങൾ നിർമിക്കുകയാണ് സ്ഥാപനത്തിൻ്റെ ലക്ഷ്യമെന്ന് നിർമാണത്തിൻ്റെ മുഖ്യ ചുമതലയുള്ള ലിസ്സി കെ ഫെർണാണ്ടസ് വ്യക്തമാക്കി. 'സ്വർഗം' എന്ന സിനിമയാണ് സി എൻ ഗ്ലോബൽ മൂവീസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രം. കലാപരവും സാമ്പത്തികവുമായ വിജയം നേടിയ 'ഒരു സെക്കൻ്റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിനു ശേഷം റെജീസ് ആൻ്റണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഏപ്രിൽ പതിനൊന്ന് വ്യാഴാഴ്‌ച പൂഞ്ഞാർ, സിഎംഐ ദേവാലയത്തിലായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. മലയാള സിനിമയിൽ പ്രേക്ഷകർക്കിടയിൽ ഏറെ അംഗീകാരം നേടിയിരുന്ന അനന്യ ഒരിടവേളക്കുശേഷം അഭിനയിക്കാനെത്തുന്ന ചിത്രവുമാണ് സ്വർഗം. അനന്യ, സാജൻ ചെറുകയിൽ, സിജോയ് വർഗീസ് തുടങ്ങിയവരും ആദ്യ രംഗത്തിൽ അഭിനയിച്ചവരിൽ പ്രമുഖരാണ്. ഇവർക്കൊപ്പം മഞ്ചാടി ജോബി, ഋഥികാറോസ് ആൻ്റണി എന്നിവരും പങ്കെടുത്തു.

ക്രൈസ്‌തവ പശ്ചാത്തലത്തിലൂടെ അയൽപക്കക്കാരായ രണ്ടു വീടുകളെ കേന്ദ്രികരിച്ച് കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ ഈ വീട്ടുകാർക്കിടയിൽ ഉണ്ടെങ്കിലും, വീട് ഒരു സ്വർഗമാകുന്ന ചില കാര്യങ്ങൾ തിരിച്ചറിവാകാൻ പ്രചോദനമാകുന്നതാണ് തികഞ്ഞ കുടുംബ മുഹൂർത്തങ്ങളിലൂടെയും നർമ മൂഹൂർത്തങ്ങളിലൂടെയും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഒരു ക്ലീൻ എൻ്റർടെയിനറായി തന്നെയാണ് ചിത്രത്തിൻ്റെ അവതരണം. അജു വർഗീസ്, ജോണി ആൻ്റണി, മഞ്ജു പിള്ള, വിനീത് തട്ടിൽ, അഭിരാം രാധാകൃഷ്‌ണൻ, രഞ്ജിത്ത് കങ്കോൽ ഉണ്ണിരാജ, കുടശനാട് കനകം, ശീറാം ദേവാഞ്ജന എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ലിസ്സി കെ ഫെർണാണ്ടസ് (കഥ, സംഗീതം), റെജീസ് ആൻ്റണി, റോസ് റെജീസ് (തിരക്കഥ), എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സന്തോഷ് വർമ്മ,ബേബി ജോൺ കലയന്താനി (ഗാനം), മോഹൻ സിതാര, ജിൻ്റോ ജോൺ (സംഗീതം), എസ് ശരവണൻ (ഛായാഗ്രഹണം), ഡോൺ മാക്‌സ്‌ (എഡിറ്റിങ്), അപ്പുണ്ണി സാജൻ (കലാസംവിധാനം), പാണ്ഡ്യൻ (മേക്കപ്പ്), റോസ് റെജീസ് (കോസ്റ്റ്യും ഡിസൈൻ), റെജിലേഷ്, ആൻ്റോസ് മാണി (അസോസിയേറ്റ് ഡയറക്ടേർസ്), റഫീഖ് (പ്രൊഡക്ഷൻ മാനേജർ), ബാബുരാജ് മനിശ്ശേരി(പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്), തോബിയാസ് (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ.

ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ആദ്യമായി സിനിമ ഗാനങ്ങൾ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

Also read: ധ്യാൻ-പ്രണവ് കോമ്പോയ്‌ക്കൊപ്പം കയ്യടി വാരിക്കൂട്ടി നിവിൻ പോളിയുടെ 'സൂപ്പര്‍ സ്റ്റാര്‍ വേഷം'

Last Updated : Apr 12, 2024, 10:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.