ETV Bharat / entertainment

'കടല് നീ കാണാന്‍ കിടക്കുന്നതെ ഉള്ളൂ' നടുക്കടലില്‍ പെപ്പെയുടെ ആക്ഷൻ - Kondal trailer - KONDAL TRAILER

കൊണ്ടല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ആന്‍റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തില്‍ കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

KONDAL TRAILER RELEASED  കൊണ്ടല്‍ ട്രെയിലര്‍  കൊണ്ടല്‍  ANTONY VARGHESE PEPE
Kondal trailer (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 9, 2024, 11:08 AM IST

ആന്‍റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്‌ത ചിത്രമാണ് 'കൊണ്ടൽ'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രസിപ്പിക്കുന്ന കടൽ ആക്ഷൻ രംഗങ്ങളാല്‍ സമ്പന്നമാണ് 'കൊണ്ടല്‍' ട്രെയിലര്‍. ആക്ഷനൊപ്പം വൈകാരിക മുഹൂര്‍ത്തങ്ങളും ഏറെയുള്ള ചിത്രമാണ് 'കൊണ്ടല്‍' എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

നേരത്തെ 'കൊണ്ടല്‍' ടീസർ, ഗാനം എന്നിവ റിലീസ് ചെയ്‌തിരുന്നു. ഇവ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്‌തിരുന്നു. ഓണം റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

കടല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കടലിൽ വെച്ചാണ് ആക്ഷൻ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് ഈ സിനിമയുടെ പ്രത്യേകതകളില്‍ ഒന്ന്.

കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നന്ദു, ഷബീർ കല്ലറക്കൽ, മണികണ്‌ഠന്‍ ആചാരി, ശരത് സഭ, അഭിറാം രാധാകൃഷ്‍ണന്‍, പി.എന്‍ സണ്ണി, പ്രമോദ് വലിയനാട്, നെബിഷ് ബെന്‍സണ്‍, സിറാജുദ്ദീന്‍ നാസര്‍, ആഷ്‍ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി.എച്ച്, രാഹുല്‍ നായര്‍, റാം കുമാര്‍, ഉഷ, പുഷ്‌പ കുമാരി, ജയ കുറുപ്പ്, കനക കൊനശനദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.

വീക്കെൻഡ് ബ്ലോക്ക്‌ബസ്‌റ്റേഴ്‌സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് സിനിമയുടെ നിര്‍മാണം. സാം സി എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

കലാസംവിധാനം - അരുൺ കൃഷ്‍ണ, വസ്‍ത്രാലങ്കാരം - നിസാർ റഹ്‍മത്, മേക്കപ്പ് - അമൽ കുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ - വിനോദ് രവീന്ദ്രൻ, ആക്ഷൻ - വിക്രം മോർ, കലൈ കിംഗ്‌സൺ, തവാസി രാജ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പു, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പിആർഒ - ശബരി എന്നിവരും നിര്‍വഹിച്ചു.

Also Read: ത്രസിപ്പിക്കുന്ന കടൽ ആക്ഷൻ രംഗങ്ങളുമായി കൊണ്ടൽ; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്-പെപ്പെ ചിത്രത്തിൻ്റെ ടീസർ പുറത്ത് - PEPE KONDAL MOVIE TEASER OUT

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.