ETV Bharat / entertainment

'അംബാനി കല്യാണം' കളറാക്കി ജസ്റ്റിൻ ബീബർ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ - Justin Bieber Concert Mumbai - JUSTIN BIEBER CONCERT MUMBAI

ആനന്ദ് അംബാനി - രാധിക മെർച്ചന്‍റ് ജോഡിയുടെ സംഗീത് നൈറ്റിൽ കാണികളെ കയ്യിലെടുത്ത് കനേഡിയൻ പോപ്‌സ്റ്റാർ ജസ്റ്റിൻ ബീബർ. വൈറൽ വീഡിയോകൾ കാണാം.

ANANT RADHIKA SANGEET CEREMONY  ANANT AMBANI RADHIKA WEDDING  JUSTIN BIEBER SONGS  ആനന്ദ് അംബാനി രാധിക മെർച്ചന്‍റ്
Justin Bieber (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 6, 2024, 8:22 PM IST

നന്ദ് അംബാനി - രാധിക മെർച്ചന്‍റ് വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ ചർച്ചാവിഷയം. ജൂലൈ 12നാണ് ഇവരുടെ വിവാഹമെങ്കിലും അംബാനി കുടുംബം ആഘോഷം നേരത്തെ തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ വെള്ളിയാഴ്‌ച മുംബൈയിൽ നടന്ന 'സംഗീത് നൈറ്റി'ന്‍റെ വീഡിയോകളാണ് സൈബറിടത്തിൽ കാട്ടുതീ പോലെ പടരുന്നത്.

കാരണം മറ്റൊന്നുമല്ല, സാക്ഷാൽ ജസ്റ്റിൻ ബീബർ തന്നെ. കനേഡിയൻ പോപ്‌സ്റ്റാർ വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മുംബൈയിലെ എൻഎംഎസിസിയിൽ കാഴ്‌ചവച്ചത്. പരിപാടിയുടെ വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ബേബി, പീച്ചസ്, നെവർ ലെറ്റ് യു ഗോ, ലവ് യുവർസെൽഫ്, സോറി തുടങ്ങിയ താരത്തിന്‍റെ ഹിറ്റുകളെല്ലാം തന്നെ തത്സമയ സംഗീത പരിപാടിയിൽ അവതരിപ്പിച്ചിരുന്നു. കാണികൾ ആവേശത്തോടെ ആടിത്തിമിർക്കുന്നതും ഒപ്പം പാടുന്നതുമെല്ലാം വീഡിയോയിൽ കാണാം. 'ഇലക്‌ട്രിഫൈയിങ്' പ്രകടനത്തെ ആവോളം പുകഴ്‌ത്തുകയാണ് സൈബർ ലോകവും.

ഒരു പാട്ടിനിടയിൽ നടൻ ജാവേദ് ജാഫേരിയുടെ മകൾ അലവിയ ജാഫേരി ബീബറിനെ സ്‌നേഹപൂർവം ആലിംഗനം ചെയ്യുന്നതും വീഡിയോയിലുണ്ട്. ബീബറിനോടുള്ള അലവിയയുടെ ദീർഘകാല ആരാധനയെക്കൂടി പ്രതിഫലിപ്പിക്കുന്നതാണ് വീഡിയോ. ഇന്‍റർനെറ്റ് സെൻസേഷനായ ഓറി എന്നറിയപ്പെടുന്ന ഓർഹാൻ അവത്രമണിയ്‌ക്കൊപ്പം ബീബർ വൈബ് ചെയ്യുന്നതും കാണാം.

വെള്ളിയാഴ്‌ച രാവിലെയാണ് ബീബർ മുംബൈയിൽ പറന്നിറങ്ങിയത്. നേരത്തെ, 2017ലെ ഇന്ത്യൻ പ്രകടനത്തിനിടെ ബീബർ വ്യാപകമായി വിമർശനം ഏറ്റുവാങ്ങിയിരുന്നു. പരിപാടി റെക്കോഡഡ് ആയിരുന്നു എന്നായിരുന്നു വിമർശനം. എന്നാൽ ഹൈ എനർജി പ്രകടനവുമായി മുൻ വിമർശനങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയായിരുന്നു പോപ്‌സ്റ്റാറിന്‍റെ മടക്കം.

അതേസമയം ആലിയ ഭട്ട്, രൺബീർ കപൂർ, സൽമാൻ ഖാൻ, രൺവീർ സിങ് തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികളും താരനിബിഡമായ ചടങ്ങിൽ പങ്കെടുത്തു. ആനന്ദ് അംബാനിയും രാധിക മർച്ചന്‍റും തമ്മിലുള്ള ആഡംബരപൂർവമായ വിവാഹം ജൂലൈ 12ന് മുംബൈയിലെ ബാന്ദ്രയിലുള്ള ജിയോ കൺവെൻഷൻ സെൻ്ററിൽ വച്ചാണ് നടക്കുക. വിവാഹത്തിന് മുന്നോടിയായി റിഹാന, ദിൽജിത് ദോസഞ്ച്, കാറ്റി പെറി തുടങ്ങിയ ആഗോള താരങ്ങളുടെ സംഗീത പരിപാടികൾ നേരത്തെ സംഘടിപ്പിച്ചിരുന്നു.

ALSO READ: 'പാട്ടുകൾ ഹിറ്റായതുകൊണ്ടുമാത്രം കാര്യമില്ല, സിനിമയും വിജയിക്കണം'; ജാസി ഗിഫ്‌റ്റ് പറയുന്നു...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.