തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അർജുൻ നായകനാകുന്ന 'പുഷ്‌പ 2'. ഈ വർഷം ഓഗസ്റ്റ് 15നാണ് 'പുഷ്‌പ 2: ദി റൂൾ' തിയേറ്ററുകളിൽ എത്തുക. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 'പുഷ്‌പ 2' ടീം ചിത്രത്തിലെ ആദ്യ ട്രാക്ക് ഉടൻ പുറത്തുവിടുമെന്നാണ് സൂചന. ഏതായാലും സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുന്ന ആരാധകർ ഗാനം ഉടനെത്തുമെന്ന് അറിഞ്ഞതോടെ ഏറെ ആവേശത്തിലാണ്. അടുത്ത മാസം ആദ്യം തന്നെ ഗാനം പുറത്തുവിടും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
അതേസമയം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത് മുതൽ, 'പുഷ്‌പ രാജി'ൻ്റെ തകർപ്പൻ പ്രകടനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സുകുമാർ സംവിധാനം ചെയ്യുന്ന 'പുഷ്‌പ 2'വിന്‍റെ ചില സുപ്രധാന സീക്വൻസുകൾ അടുത്തിടെ വിശാഖപട്ടണത്തിൽ ചിത്രീകരിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ തീരദേശ നഗരത്തിലെ ചിത്രീകരണത്തിന് ശേഷം അല്ലു അർജുൻ ഹൈദരാബാദിലേക്ക് മടങ്ങിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കോവിഡ് മഹാമാരിയ്‌ക്ക് ശേഷമുള്ള ആദ്യത്തെ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായിരുന്നു 2021ൽ പുറത്തിറങ്ങിയ 'പുഷ്‌പ: ദി റൈസ്' (Pushpa: The Rise). അല്ലു അർജുന് മികച്ച നടനുള്ള ദേശീയ അവാർഡും ഈ ചിത്രം നേടിക്കൊടുത്തിരുന്നു. 'പുഷ്‌പ: ദി റൈസി'ന്‍റെ തുടർച്ചയാണ് 'പുഷ്‌പ 2: ദി റൂൾ'. രശ്‌മിക മന്ദാന നായികയായ ഈ ചിത്രത്തിൽ മലയാളികളുടെ അഭിമാനതാരം ഫഹദ് ഫാസിലും പ്രധാന വേഷത്തിലുണ്ട്. പ്രതിനായക കഥാപാത്രത്തെയാണ് പുഷ്‌പയിൽ ഫഹദ് അവതരിപ്പച്ചത്. രണ്ടാം ഭാഗത്തിലും നായകനെ വിറപ്പിക്കുന്ന വില്ലനായി ഫഹദ് എത്തുന്നുണ്ട്.
താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഉൾപ്പടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഭൻവർ സിങ് ഷെഖാവത്ത് എന്ന പൊലീസുകാരനായിട്ടുള്ള ഫഹദിന്‍റെ പകർന്നാട്ടം കാണാൻ ആവേശത്തോടെയാണ് മലയാളികൾ ഉൾപ്പടെയുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.
മൈത്രി മുവി മേക്കേഴ്‌സ് നിർമിക്കുന്ന ഈ ചിത്രത്തില്‍ സുനിൽ, അജയ്, റാവു രമേഷ്, അനസൂയ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ബോക്‌സ് ഓഫിസില്‍ 'പുഷ്‌പ: ദി റൈസ്' സ്വന്തമാക്കിയ തകർപ്പൻ വിജയം 'പുഷ്‌പ 2: ദി റൂളും' ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും ഒപ്പം ആരാധകരും.
ALSO READ: ഞെട്ടിക്കാൻ അവൻ വരുന്നു, ഭൻവർ സിങ് ഷെഖാവത്ത് ; ഫസ്റ്റ് ലുക്കെത്തി