ETV Bharat / entertainment

മേളയിൽ താരമായി ഫെമിനിച്ചി ഫാത്തിമ; കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറക്കം - 29TH IFFK CLOSING CEREMONY

മാറുന്ന ലോകത്തിന്‍റെ സിനിമാ മുഖം ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ്. സ്ത്രീപക്ഷ നിലപാടുള്ള ചലച്ചിത്രമേള അങ്ങനെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ സമാപന ചടങ്ങിൽ മേളയെ വിശേഷിപ്പിച്ചത്.

29TH IFFK  MOVIES  കേരള രാജ്യാന്തര ചലച്ചിത്രമ മേള  ഫെമിനിച്ചി ഫാത്തിമ
മന്ത്രി സജി ചെറിയാന്‍, സംവിധായിക പായല്‍ കപാഡിയ, മുഖ്യമന്ത്രി പിണറായി വിജയന്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : 5 hours ago

തലസ്ഥാന നഗരിയിൽ സിനിമ ഉത്സവത്തിന് കൊടിയിറക്കം. ലോകത്തിന്‍റെ നാനാഭാഗത്തുള്ള സർഗാത്മക കാഴ്‌ച കൾക്ക്‌ 29 ാമത് രാജ്യാന്തര ചലച്ചിത്രമേളയിലും കുറവൊന്നും സംഭവിച്ചിട്ടില്ല. ലോകത്തിലെ ജനപ്രിയ സിനിമകളെ പ്രേക്ഷകർക്കും മുന്നിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി അല്ല ചലച്ചിത്ര അക്കാദമി 29ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾ തിരഞ്ഞെടുത്തിട്ടുള്ളത്.

മാറുന്ന ലോകത്തിന്‍റെ സിനിമാ മുഖം ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ്. സ്ത്രീപക്ഷ നിലപാടുള്ള ചലച്ചിത്രമേള അങ്ങനെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ സമാപന ചടങ്ങിൽ മേളയെ വിശേഷിപ്പിച്ചത്. കേരളത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ ഒന്നായി വരുംവർഷങ്ങളിൽ മാറും എന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടു.

https://etvbharatimages.akamaized.net/etvbharat/prod-images/20-12-2024/kl-tvm-iffkclosingceremony-7211893_20122024192047_2012f_1734702647_933.png
29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനം (ETV Bharat)
68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകളാണ് 29മത് രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത്. 8 ദിവസങ്ങളിലായി 427 പ്രദർശനങ്ങളാണ് ആകെ നടന്നത്. 85,227 സീറ്റ് റിസർവേഷനുകളാണ് ഉദ്ഘാടന ദിവസവും സമാപന ദിവസവും ഒഴികെയുള്ള ദിനങ്ങളിൽ ലഭിച്ചത്.ചലച്ചിത്രമളയിലാകെ പതിമൂന്നായിരത്തിലധികം ഡെലിഗേറ്റുകൾ പങ്കെടുത്തു. 238ൽ അധികം വിദേശ ചലച്ചിത്ര പ്രവർത്തകർ അതിഥികളായി മേളയിൽ പങ്കെടുത്തു. മാധ്യമപ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരും അടക്കം 15000 ത്തോളം പേരുടെ പങ്കാളിത്തമാണ് ചലച്ചിത്രമേളയിൽ ഉണ്ടായത്.

സംവിധായിക ഇന്ദുലക്ഷ്മി, പ്രേം കുമാര്‍, മന്ത്രി സജി ചെറിയാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ (ETV Bharat)
കഴിഞ്ഞ ഒരു വർഷക്കാലത്തിനുള്ളിൽ ലോകത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മികച്ച സിനിമകൾ മേളയിൽ ഉൾപ്പെടുത്താൻ സാധിച്ചുവെന്ന് സാംസ്കാരിക സിനിമാ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 29ാമത് രാജ്യാന്തര ചലച്ചിത്രമേള വലിയ വിജയമായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു പരാതിയും ഇല്ലാതെ മേള വിജയകരമാക്കി തീർത്തതിന് മന്ത്രി സജി ചെറിയാൻ എല്ലാവരോടും നന്ദി പറഞ്ഞു.

മന്ത്രി സജി ചെറിയാന്‍, പായല്‍ കപാഡിയ, മുഖ്യമന്ത്രി പിണറായി വിജയന്‍ (ETV Bharat)

സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചത് കൊണ്ടാണ് മേള വളരെ അധികം ശ്രദ്ധേയമായതെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രസ്താവിച്ചു. ചലച്ചിത്ര പ്രേമികളുടെ പങ്കാളിത്തവും നിർലോഭമായ സഹകരണവും മേളയെ സമ്പുഷ്ടമാക്കി. മേളയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രങ്ങളുടെ ആശയവും സർക്കാരിന്റെ കാഴ്ചപ്പാടുകളും ഏകദേശം ഒരുപോലെയാണ്. അടിച്ചമർത്തപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും ഒപ്പമാണ് സർക്കാർ നിലകൊള്ളുന്നത്. അത്തരം ആശയങ്ങൾ ഉൾക്കൊണ്ട സിനിമകൾ പ്രദർശിപ്പിക്കപ്പെട്ടതോടെ മേളയും നമ്മുടെ ആശയങ്ങൾക്ക് ഐക്യദാർഢ്യപ്പെട്ടു എന്ന് മുഖ്യമന്ത്രി പറഞ്ഞു. മേളയിൽ എല്ലാ ചിത്രങ്ങളും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു എന്നുള്ളത് അഭിമാനകരമായ കാര്യമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

29TH IFFK  MOVIES  കേരള രാജ്യാന്തര ചലച്ചിത്രമ മേള  ഫെമിനിച്ചി ഫാത്തിമ
പായല്‍ കപാഡിയയ്ക്ക് സ്‌പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കുന്നു (ETV Bharat)
ഈ വർഷത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ഓൾ വി ഇമാജിനസ് ലൈറ്റ്സ് എന്ന ചിത്രത്തിന്റെ സംവിധായക പായൽ കപാടിയക്ക് മുഖ്യമന്ത്രി കൈമാറി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. സിനിമയെ ആയുധമാക്കി സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടുന്ന നിർഭയരായ ചലച്ചിത്ര പ്രതിഭകൾക്ക് നൽകുന്ന പുരസ്കാരമാണ് സ്പിരിറ്റ് ഓഫ് സിനിമ.കാൻസ് ചലച്ചിത്രമേളയിൽ ഓൾ വീ ഇമേജിൻ ആസ് ലൈറ്റ്സ് ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയിരുന്നു.മറ്റു പുരസ്കാരങ്ങൾഫെമിനിസ്റ്റ് ഫാത്തിമ എന്ന ചിത്രത്തിന്റെ സംവിധായകനായ ഫാസിൽ മുഹമ്മദിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.(ഫിപ്രസി ) കിസ് വാഗൺ എന്ന ചിത്രത്തിന്റെ സംവിധാന മികവിന് മിഥുൻ മുരളിക്കും പ്രത്യേക ജൂറി പുരസ്കാരമുണ്ട്. അപ്പുറം എന്ന ചിത്രത്തിന്റെ സംവിധാന മികവിന് ഇന്ദു ലക്ഷ്മിക്ക് മികച്ച നവാഗത സംവിധായക്കുള്ള പുരസ്കാരം ലഭിച്ചു.മികച്ച മലയാളം നവാഗത സിനിമയ്ക്കുള്ള പുരസ്കാരം ശിവരഞ്ജിനി സംവിധാനം ചെയ്ത വിക്ടോറിയക്ക് ലഭിച്ചു.( ഫിപ്രസീ പുരസ്കാരം)ഏഷ്യൻ ഫിലിം കോമ്പറ്റീഷനിൽ മി മറിയം ദി ചിൽഡ്രൻ ആൻഡ് 26 അതേർസ് മികച്ച ചിത്രമായി. ഫർഷത് ഹാഷ്മിയാണ് സംവിധാനം.

ഐഎഫ് എഫ് കെയില്‍ നിന്ന് (ETV Bharat)

മേളയിലെ മികച്ച മലയാള ചിത്രമായും(നെറ്റ് പാക്ക് ) ജനപ്രിയ ചിത്രം(ഫിപ്രസി )ആയും ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിസ്റ്റ് ഫാത്തിമയെ തിരഞ്ഞെടുത്തു. ഇന്റർനാഷണൽ കോമ്പറ്റീഷൻ മികച്ച തിരക്കഥയ്ക്കും ചിത്രം പുരസ്കാരം നേടി. ആഗോളതലത്തിൽ ചർച്ച ചെയ്യേണ്ട സ്ത്രീകളുടെ വിഷയങ്ങൾ പൊന്നാനിയിലെ ഒരു ചെറിയ യാഥാസ്ഥിതിക കുടുംബത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച് പ്രേക്ഷക കയ്യടി നേടിയതിനാണ് പുരസ്‌കാരം.
ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് അനഖ രവി, ജയൻ കെ ചെറിയാൻ സംവിധാനം ചെയ്ത റിഥം ഓഫ് ദമാം എന്ന ചിത്രത്തിലെ പ്രകടനത്തിന് ചിന്മയ സിദ്ധി എന്നിവർക്ക് മികച്ച അഭിനയ മികവിന് സ്പെഷ്യൽ ജൂറി മെൻഷൻ പുരസ്കാരം ലഭിച്ചു. മികച്ച സിനിമയ്ക്കുള്ള സുവർണ്ണ ചകോരം മലു എന്ന ചിത്രം നേടി. പെട്രോ ഫിയെറിണ് സംവിധാനം.

Also Read:മലയാളി പ്രേക്ഷകര്‍ പക്വതയുള്ളവര്‍, സിനിമയിലെ നഗ്നരംഗങ്ങള്‍ ചര്‍ച്ചയാക്കുന്നത് ചെറിയ വിഭാഗം ആളുകള്‍;പായല്‍ കപാഡിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.