കോട്ട (രാജസ്ഥാൻ): അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്ക് നീറ്റ് കൗൺസലിങ് 2024 നടത്താൻ ഒരുങ്ങി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (MCC). ഓഗസ്‌റ്റ് 14 മുതൽ 15 ശതമാനം ക്വാട്ട സീറ്റുകളിലേക്കാണ് കൗൺസിലിങ് നടത്തുക. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നീറ്റ് യുജി കൗൺസിലിങ്ങിനായുള്ള ഷെഡ്യൂൾ ഉടൻ തന്നെ mcc.nic.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
ദിവ്യാംഗ് (ശാരീരിക വൈകല്യമുള്ളവർ), സിഡബ്ല്യു (കർത്തവ്യ നിർവഹണത്തിനിടയിലെ മരണപ്പെട്ട സൈനികരുടെ കുട്ടികൾ/ വിധവകൾ) എന്നീ വിഭാഗത്തിന് കീഴിലുള്ള ഉദ്യോഗാർഥികൾക്കായി ജൂലൈ 30 ന് എംസിസി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഈ വിഭാഗങ്ങളുടെ രജിസ്ട്രേഷൻ പോർട്ടൽ തുറന്നിട്ടുണ്ട്.
സിഡബ്ല്യു വിഭാഗത്തിലെ യുജി 2024 ന്‍റെ കൗൺസലിങ്ങിന് ഡൽഹി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസ് ഫാക്കൽറ്റിയുടെ വെബ്‌സൈറ്റിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണമെന്ന് സ്വകാര്യ കോച്ചിങ് ഇൻസ്‌റ്റിറ്റ്യൂട്ടിലെ കരിയർ കൗൺസിലിങ് വിദഗ്‌ധൻ പാരിജാത് മിശ്ര പറഞ്ഞിരുന്നു. ഇത് 2024 ജൂലൈ 31 മുതൽ ഓഗസ്‌റ്റ് 4 വരെ പ്രവർത്തിക്കും.
ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. അതുപോലെ, പിഡബ്ല്യുഡി (ദിവ്യാംഗ്) ഉദ്യോഗാർഥികൾ തിരഞ്ഞെടുത്ത 16 മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടുകളിൽ പോയി അവരുടെ പിഡബ്ല്യുഡി (ദിവ്യാംഗ്) സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. യുജി 2024 കൗൺസിലിങ്ങിൽ എംസിസി തിരഞ്ഞെടുത്ത 16 മെഡിക്കൽ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകളാകും പരിഗണിക്കുക.
ഇതിനായി വിദ്യാർഥി അടുത്തുള്ള എംസിസി തിരഞ്ഞെടുത്ത മെഡിക്കൽ സ്ഥാപനങ്ങളിൽ അപ്പോയിൻമെൻ്റ് എടുത്ത് സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കാണ് എംസിസി നീറ്റ് യുജി കൗൺസലിങ് നടത്തുന്നത്. ഡീംഡ് സർവകലാശാലകൾ, കേന്ദ്ര സർവകലാശാലകൾ (DU, AMU, BHU), ESIC, AFMC, IP യൂണിവേഴ്‌സിറ്റി, AIIMS, JIPMER സ്ഥാപനങ്ങളുടെ 100 ശതമാനം സീറ്റുകളിലേക്കാണ് കൗൺസിലിങ് നടത്തുന്നത്.
പിഡബ്ല്യുഡി വിഭാഗ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്ന സ്ഥാപനങ്ങൾ
- ന്യൂഡൽഹിയിലെ വർധമാൻ മെഡിക്കൽ കോളജും സഫ്‌ദർജംഗ് ആശുപത്രിയും.
- ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ മുംബൈ.
- ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പോസ്‌റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് കൊൽക്കത്ത.
- മദ്രാസ് മെഡിക്കൽ കോളജ്, ചെന്നൈ.
- ഗ്രാൻ്റ് ഗവൺമെന്‍റ് മെഡിക്കൽ കോളജ്, മുംബൈ.
- ഗോവ മെഡിക്കൽ കോളജ്, ഗോവ.
- തിരുവനന്തപുരം മെഡിക്കൽ കോളജ്.
- സവായ് മാൻ സിങ് മെഡിക്കൽ കോളജ്, ജയ്‌പൂർ.
- ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആൻഡ് ഹോസ്‌പിറ്റൽ, ചണ്ഡീഗഡ്.
- സർക്കാർ മെഡിക്കൽ കോളജ്, അഗർത്തല.
- ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വാരണാസി.
- അലി യാവർ ജമ്മു നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗ് ഡിസെബിലിറ്റീസ് മുംബൈ.
- എയിംസ് നാഗ്‌പൂർ.
- അടൽ ബിഹാരി വാജ്‌പേയി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ആർഎംഎൽ ഹോസ്‌പിറ്റൽ, ന്യൂഡൽഹി.
- ലേഡി ഹാർഡിംഗ് മെഡിക്കൽ കോളജ് ആൻഡ് അസോസിയേറ്റ്സ് ഹോസ്‌പിറ്റൽ ന്യൂഡൽഹി.
- ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിങ് മൈസൂർ.
NTA പുറത്തിറക്കിയ പരിഷ്‌കരിച്ച കാറ്റഗറി തിരിച്ചുള്ള കട്ട് ഓഫുകൾ:
- പൊതുവിഭാഗം: 720 - 162
- ഒബിസി: 161-127
- എസ്‌സി: 161-127
- എസ്‌ടി: 161-127
മെയ് 7 ന് നടന്ന NEET UG പരീക്ഷയുടെ ഫലം ജൂൺ 4 ന് പ്രഖ്യാപിച്ചിരുന്നു. അപേക്ഷകരുടെ ഐഡന്‍റിറ്റി മറച്ചുവച്ചുകൊണ്ട് ജൂലൈ 20 ന് നാഷണൽ ടെസ്‌റ്റിങ് ഏജൻസി സെന്‍റർ തിരിച്ചുള്ള പട്ടികയാണ് പുറത്തുവിട്ടത്. ജൂലൈ 23 നാണ്, NEET 2024 പുനഃക്രമീകരിക്കില്ലെന്ന് സുപ്രീം കോടതി വിധിക്കുകയും യഥാർത്ഥ ഫിസിക്‌സ് Q19 ഉത്തരം ആവർത്തിച്ച് പുതുക്കിയ ഫലങ്ങൾ പ്രഖ്യാപിക്കാൻ NTA യോട് നിർദ്ദേശിക്കുകയും ചെയ്‌തത്.
Also Read: നീറ്റ്-യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; മലയാളിയടക്കം 17 പേര്‍ക്ക് ഒന്നാം റാങ്ക്