ETV Bharat / lifestyle

ഇനി ചർമ്മം മിന്നി തിളങ്ങും; പരീക്ഷിക്കാം കാപ്പിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ - COFFEE FACE PACKS FOR GLOWING SKIN

ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാനും ചർമ്മം സംരക്ഷിക്കാനും കാപ്പിപ്പൊടി കൊണ്ടുള്ള 7 ഫേസ് പാക്കുകൾ ഇതാ...

COFFEE POWDER FOR SKIN WHITENING  HOW TO USE COFFEE FOR SKIN CARE  കാപ്പിപ്പൊടി ഫേസ് പാക്കുകൾ  skin care tips with COFFEE POWDER
Representative Image (Freepik)
author img

By ETV Bharat Lifestyle Team

Published : Feb 16, 2025, 8:04 PM IST

കാപ്പി ഉണ്ടാക്കാൻ മാത്രമല്ല ചർമ്മ സംരക്ഷണത്തിനും പണ്ട് മുതലെ ഉപയോഗിച്ച് വരുന്ന ഒന്നാണ് കാപ്പിപ്പൊടി. മുഖത്ത് പാടുകൾ ഉണ്ടാകുന്നത് തടയാൻ കാപ്പിപൊടിയുടെ ഉപയോഗം ഗുണം ചെയ്യുമെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇതിന് പുറമെ ടാൻ, ചുളിവ് തുടങ്ങീ വിവിധ തരത്തിലുള്ള ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും. കാപ്പിപ്പൊടിയിൽ ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുഖകാന്തി വർധിപ്പിക്കാനും ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാനും ചർമ്മം സംരക്ഷിക്കാനും കാപ്പിപ്പൊടി ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
ഒന്ന്
രണ്ട് ടീസ്‌പൂൺ കാപ്പിപ്പൊടിയും അൽപം തിളപ്പിക്കാത്ത പാലും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഒരു വിറ്റാമിൻ ഇ കാപ്സ്യൂൾ പൊട്ടിച്ചൊഴിച്ച് ഇളക്കി യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യുക. 30 മിനിട്ടിന് ശേഷം കഴുകി കളയാം.
രണ്ട്
രണ്ട് ടീസ്‌പൂൺ വീതം കാപ്പിപ്പൊടിയും ഒലിവ് ഓയിലും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയുക. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാനും ചർമ്മത്തെ അകാല വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കാനും ഇത് ഫലം ചെയ്യും.
മൂന്ന്
ഒരു ടീസ്‌പൂൺ കാപ്പിപ്പൊടിയും ഒരു ടീസ്‌പൂൺ തൈരും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് മിക്‌സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിട്ടിന് ശേഷം കഴുകി കളയുക.
നാല്
ഒരു സ്‌പൂൺ കാപ്പിപ്പൊടിയിലേക്ക് അൽപം റോസ് വാട്ടർ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മുതൽ 20 മിനിട്ടിന് ശേഷം കഴുകി കളയുക.
അഞ്ച്
ഒരു ടീസ്‌പൂൺ കാപ്പിപ്പൊടിയിലേക്ക് അൽപം വെള്ളമൊഴിച്ച് യോജിപ്പിക്കുക. ഇത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. കണ്ണിനു താഴെയുള്ള ഡാർക്ക് സർക്കിൾ ഇല്ലാതാക്കാൻ ഇത് സഹായിക്കും.
ആറ്
ഒരു ടേബിൾ സ്‌പൂൺ കാപ്പിപ്പൊടിയും ഒരു ടീസ്‌പൂൺ തേനും അൽപം തൈരും ചേർത്ത് മിക്‌സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും തേച്ച് പതിയെ മസാജ് ചെയ്യുക. 15 മുതൽ 20 മിനിട്ടിന് ശേഷം കഴുകി കളയാം. ചമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും ഈ ഫേസ് പാക്ക് ഗുണം ചെയ്യും.
എഴ്
ഒരു ടേബിൾ സ്‌പൂൺ കാപ്പിപ്പൊടിയും ഒരു ടേബിൾ സ്‌പൂൺ നാരങ്ങാനീരും ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയുക. അൾട്രാവയലറ്റ് രശ്‌മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും സൂര്യപ്രകാശം മൂലം ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ, ടാൻ എന്നി കുറയ്ക്കാനും ഈ ഫേസ് പാക്ക് സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ഇതൊരു തുള്ളി മതി തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.