ETV Bharat / education-and-career

കലോത്സവവേദിയിൽ പഴയിടത്തിന്‍റെ നറുമണം; ഊട്ടുപുരയിലെ രുചിക്കഥകൾ - KALOLSAVAM OOTTUPURA

കലോത്സവവേദിയിൽ പഴയിടത്തിന്‍റെ നേതൃത്വത്തിൽ ഭക്ഷണം വിളമ്പിയത് ഒന്നരലക്ഷം പേർക്ക്.

കലോത്സവം ഊട്ടുപുര  PAZHAYIDOM MOHANAN NAMBOOTHIRI  സംസ്ഥാന സ്‌കൂൾ കലോത്സവം 2025  SCHOOL KALOLSAVAM 2025  KALOLSAVAM 2025
Pazhayidom Mohanan Namboothiri (ETV Bharat)
author img

By ETV Bharat Kerala Team

Published : 16 hours ago

തിരുവനന്തപുരം : മൂന്ന് നേരവും സ്വാദിഷ്‌ടമായ ഭക്ഷണം, ആർക്കും പരാതിയും പരിഭവവുമില്ല. ഭക്ഷണം കഴിച്ചു മടങ്ങുന്നവരുടെ മുഖത്ത് സംതൃപ്‌തി മാത്രം. സംസ്ഥാന സ്‌കൂൾ കലോത്സവം അവസാനിക്കുമ്പോൾ എടുത്തു പറയേണ്ടത് ഭക്ഷ്യസുരക്ഷയോടുകൂടി പ്രവർത്തിച്ച ഊട്ടുപുര തന്നെ.

പായസവും പുളിശേരിയും തോരനും സലാഡും അച്ചാറും സാമ്പാറും എല്ലാം കേമം. പുത്തരിക്കണ്ടത്ത് ഒരുക്കിയ ഭക്ഷണശാല അഞ്ച് ദിവസവും സജീവമായിരുന്നു. ഒന്നരലക്ഷം പേർക്കാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭക്ഷണം വിളമ്പിയത്. ഒരേസമയം 2500 പേർ ഇരുന്ന് ഭക്ഷണം കഴിച്ച ഊട്ടുപുര ചരിത്രത്തിലും ഇടംപിടിച്ചു.

പഴയടത്തിന്‍റെ ഊട്ടുപുര (ETV Bharat)

രാവിലെ പുട്ടും ഇഡലിയും ദോശയും ഉപ്പുമാവും അടക്കമുള്ള വിഭവങ്ങൾ. ഉച്ചക്ക് പാലട പ്രഥമന്‍ ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യ. രാത്രി ഒരു മണി വരെ സജീവമായിരുന്ന ഊട്ടുപുരയില്‍ ആരും ഭക്ഷണം ലഭിക്കാതെ പട്ടിണിയിലായില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഭക്ഷണം വിളമ്പുന്നതിന് മികച്ച ക്രമീകരണം ഏര്‍പ്പെടുത്തിയതിനാല്‍ ഊട്ടുപുരക്കുള്ളില്‍ തിരക്കും അനുഭവപ്പെട്ടില്ല. നൂറില്‍പരം സന്നദ്ധപ്രവര്‍ത്തകരാണ് ഇത്തവണ ഭക്ഷണ കമ്മിറ്റിയില്‍ മാത്രമായി പ്രവര്‍ത്തിച്ചത്. സ്നേഹത്തോടെ ഭക്ഷണം വിളമ്പിയവർക്കും ഒരുക്കിയവർക്കും നന്ദി പറഞ്ഞ് കുട്ടികൾ മടങ്ങുമ്പോൾ സർക്കാരിനും പഴയിടത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ച സംഘാടകർക്കും ഒരുപോലെ അഭിമാനിക്കാം.

വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ നിന്നും 350ല്‍പരം അധ്യാപകര്‍ ചേര്‍ന്ന് ഭക്ഷ്യവസ്‌തുക്കള്‍ സമാഹരിച്ചിരുന്നു. ഇവ 12 കേന്ദ്രങ്ങളില്‍ ശേഖരിക്കുകയും പിന്നീട് പുത്തരിക്കണ്ടം മൈതാനത്തിലെ കലവറയില്‍ എത്തിക്കുകയും ചെയ്‌തു. ജനകീയമായാണ് ഭക്ഷണശാല പ്രവർത്തിച്ചത്.

മൂന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വീതം രണ്ട് ഷിഫ്റ്റായി പ്രവര്‍ത്തിച്ചാണ് ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കിയത്. ശുചിത്വം പാലിക്കുന്നതിനായി ആറ്റുകാല്‍ പൊങ്കാല മാതൃകയില്‍ മാലിന്യസംസ്‌കരണ പദ്ധതിയും സജ്ജീകരിച്ചിരുന്നു.

Also Read: അഭിനയ മികവിന്‍റെ നേർചിത്രമായി കൂടിയാട്ടം വേദി; അരങ്ങ് വാണ് പെണ്‍കുട്ടികള്‍, കൂടുതൽ അവസരങ്ങള്‍ വേണമെന്ന് നാരായണ ചാക്യാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.