തിരുവനന്തപുരം: യുഎഇയിലേക്ക് സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് റിക്രൂട്ട്‌മെന്‍റ്. ഇതിനായുള്ള വാക്-ഇൻ-ഇന്‍റർവ്യൂ 2024 നവംബർ 7, 8 തീയതികളിൽ നടക്കും. ആകെ 310 ഒഴിവുകളാണുള്ളത്.
ഇലക്ട്രിഷ്യൻ, പ്ലംബർ, ഡക്‌ട് ഫാബ്രിക്കേറ്റർ, പൈപ്പ് ഫിറ്റർ, വെൽഡർ, ഇൻസുലേറ്റർ (HVAC, പ്ലംബിംഗ്), മേസൺ, HVAC ടെക്‌നിഷ്യൻ തുടങ്ങിയ ട്രേഡുകളിലുള്ള 310 ഒഴിവുകളിലേക്കാണ് നിയമനം. ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ പാസായവർക്ക് അപേക്ഷിക്കാം. 19 വയസാണ് കുറഞ്ഞ പ്രായപരിധി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌റ്റൈപെൻഡും ഓവർടൈം അലവൻസും കൂടാതെ താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. രണ്ടു വർഷത്തേക്കാണ് കരാർ. താത്‌പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 നവംബർ 7, 8 തീയതികളിൽ ഏതെങ്കിലും ദിവസം രാവിലെ 10 മണിക്ക് മുമ്പായി ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
വിശദ വിവരങ്ങൾക്ക്: www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ നമ്പർ: 0471-2329440/41/42/43/45
മൊബൈൽ നമ്പർ: 77364 96574
Also Read: അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം