തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് പവന് 640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 58,080 രൂപയായി. ഗ്രാമിന് 89 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 7260 രൂപയാണ് ഇന്ന് ഒരു ഗ്രാമിന്‍റെ വില.
2024 അവസാനത്തോടെ സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായിരുന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമായിരുന്നെങ്കിലും പുതുവര്‍ഷം പിറന്നതോടെ വില വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1200 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിട്ടുള്ളത്.
വെള്ളി വിലയിലും വര്‍ധനവ്: സംസ്ഥാനത്തെ വെള്ളിയുടെ വിലയിലും വര്‍ധനവ്. ഗ്രാമിന് 98 രൂപയും കിലോയ്‌ക്ക് 98000 രൂപയുമാണ് വര്‍ധിച്ചത്.
സ്വര്‍ണ നിരക്കിലെ ഏറ്റക്കുറച്ചില്‍: ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറഞ്ഞതുമാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. 2024 ജനുവരിയില്‍ 46,520 രൂപയായിരുന്നു ഒരു പവന്‍റെ വില. എന്നാല്‍ 2025 ജനുവരി ആയപ്പോഴേക്കും ഇത് 58000 രൂപ കടന്നു. ഇക്കൊല്ലം സ്വര്‍ണ വില 60,000 കടക്കുമെന്നാണ് വിലയിരുത്തല്‍.
Also Read: |