ETV Bharat / business

അമേരിക്കയില്‍ ആദ്യമായി പാല്‍ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് അമുല്‍ - Amul Food Products - AMUL FOOD PRODUCTS

യുഎസിലെ 108 വർഷം പഴക്കമുള്ള ക്ഷീര സഹകരണ സംഘമായ മിഷിഗൺ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് അമുല്‍ ഇവിടെ പാല്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Mar 23, 2024, 5:05 PM IST

ഗുജറാത്ത് : അന്താരാഷ്‌ട്ര മാര്‍ക്കറ്റിലേക്ക് പാല്‍ ഉത്പന്നങ്ങള്‍ കൂടുതല്‍ വ്യാപിപ്പിച്ച് ജനപ്രിയ ഇന്ത്യന്‍ ഡയറി ബ്രാൻഡായ 'അമുൽ'. ഇതാദ്യമായി അമേരിക്കയില്‍ തങ്ങളുടെ പാല്‍ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. “അമുൽ, പാൽ ഉത്പന്നങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ അവതരിപ്പിക്കുന്നു എന്ന് നിങ്ങളെ അറിയിക്കുന്നതിൽ സന്തോഷമുണ്ട്. യുഎസിലെ 108 വർഷം പഴക്കമുള്ള ക്ഷീര സഹകരണ സംഘമായ മിഷിഗൺ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. മാർച്ച് 20 ന് ഡെട്രോയിറ്റിൽ നടന്ന അവരുടെ വാർഷിക യോഗത്തിലാണ് സഹകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്" - അമുൽ കമ്പനി നടത്തുന്ന ഗുജറാത്ത് സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്)മാനേജിംഗ് ഡയറക്‌ടർ ജയൻ മേത്ത പറഞ്ഞു.

ഇതാദ്യമായാണ് അമുൽ ഫ്രഷ് ഉത്പന്ന ശ്രേണി ഇന്ത്യക്ക് പുറത്ത് അവതരിപ്പിക്കുന്നതെന്നും ഇന്ത്യൻ, ഏഷ്യൻ പ്രവാസികളുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് പോലൊരു വിപണിയിൽ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മേത്ത പറഞ്ഞു. സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് പോലെ, ബ്രാൻഡിനെ വിപുലീകരിച്ച് ഏറ്റവും വലിയ ക്ഷീര കമ്പനിയായി മാറാന്‍ അമുൽ പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

50ല്‍ അധികം രാജ്യങ്ങളിലേക്ക് അമുൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. കമ്പനിക്ക് കീഴിൽ 18,000 ക്ഷീര സഹകരണ സമിതികളാണ് ഉള്ളത്. 36,000 കർഷകരുടെ ശൃംഖലയില്‍ പ്രതിദിനം 3.5 കോടി ലിറ്റർ പാലാണ് ഇവിടെ പ്രോസസ് ചെയ്യുന്നത്. ആഗോള പാൽ ഉത്പാദനത്തിന്‍റെ 21 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. 1950 കളിലും 1960 കളിലും ഇന്ത്യയുടെ ക്ഷീരമേഖലയുടെ സ്ഥിതി തികച്ചും വ്യത്യസ്‌തമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇക്കാലയളവില്‍ ഇന്ത്യയില്‍ പാൽ ഉത്പാദനം കുറവായതിനാല്‍ ഇറക്കുമതിയെ ആണ് കൂടുതൽ ആശ്രയിച്ചിരുന്നത്.

1964-ൽ, അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്‌തി ഗുജറാത്തിലെ ആനന്ദ് ജില്ല സന്ദർശിച്ചതിനെത്തുടർന്ന് 1965-ൽ ദേശീയ ക്ഷീര വികസന ബോർഡ് (NDDB) രൂപീകരിച്ച് ഓപ്പറേഷൻ ഫ്ലഡ് പദ്ധതിക്ക് രൂപം കൊടുത്തു. ഇത് രാജ്യത്തുടനീളമുള്ള ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് ത്രിതല പ്രോസസിങ് നടപടിയായ ആനന്ദ് പാറ്റേൺ നടപ്പിലാക്കാന്‍ സഹായകമായി.

Also Read : എങ്ങനെ ടാക്‌സ് ലാഭിക്കാം; നികുതിയിളവ് നേടാന്‍ ഇതാ പത്ത് വഴികള്‍ - TAX SAVING INSTRUMENTS

ഇന്ത്യയിലെ ധവള വിപ്ലവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വർഗീസ് കുര്യൻ ആയിരുന്നു ദേശീയ ക്ഷീര വികസന ബോർഡിന്‍റെ ആദ്യ ചെയർമാൻ. രാജ്യത്തുടനീളമുള്ള മിൽക്ക് ഷെഡുകളിൽ നിന്ന് പാല്‍ ഉത്പാദിപ്പിച്ച് സഹകരണ സംഘങ്ങള്‍ വഴി അവ നഗരങ്ങളിലേക്ക് എത്തിക്കുന്ന പാറ്റേണ്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നത്. ക്ഷീര വികസനത്തില്‍ ഇന്ത്യ ഇന്നെത്തി നില്‍ക്കുന്ന നേട്ടങ്ങള്‍ക്ക് അടിസ്ഥാന ഘടകമായത് ഈ വിപ്ലവമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.