ETV Bharat / business

ബിസിനസില്‍ പരസ്‌പരം കൈകോര്‍ത്ത് അംബാനിയും അദാനിയും - Ambani and Adani Collaborates - AMBANI AND ADANI COLLABORATES

അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് അദാനിയുടെ മധ്യപ്രദേശ് പവർ പ്രോജക്റ്റിന്‍റെ 26 ശതമാനം ഓഹരികൾ ഏറ്റെടുത്തു. പ്ലാന്‍റുകളുടെ 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനുള്ള കരാറിൽ ഇരുവരും ഒപ്പ് വെക്കുകയും ചെയ്‌തു.

AMBANI AND ADANI  RELIANCE INDUSTRIES  ADANI  BUSINESS NEWS
Billionaires Ambani and Adani Collaborate For First Time for business
author img

By ETV Bharat Kerala Team

Published : Mar 28, 2024, 10:51 PM IST

ന്യൂഡൽഹി : ആസ്‌തി വികസനത്തില്‍ പരസ്‌പരം മത്സരിച്ചിരുന്ന ശതകോടീശ്വരന്മാരായ അംബാനിയും അദാനിയും ആദ്യമായി ബിസിനസില്‍ ഒന്നിക്കുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഗൗതം അദാനിയുടെ മധ്യപ്രദേശ് പവർ പ്രോജക്റ്റിന്‍റെ 26 ശതമാനം ഓഹരികൾ ഏറ്റെടുക്കുകയും പ്ലാന്‍റുകളുടെ 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനുള്ള കരാറിൽ ഒപ്പുവെക്കുകയും ചെയ്‌തു

അദാനി പവർ ലിമിറ്റഡിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള മഹാൻ എനർജൻ ലിമിറ്റഡിന്‍റെ 5 കോടി ഇക്വിറ്റി ഷെയറുകൾ റിലയൻസ് ഏറ്റെടുക്കും. ക്യാപ്റ്റീവ് ഉപയോഗത്തിനായി 500 മെഗാവാട്ട് ഉൽപാദന ശേഷി ഉപയോഗിക്കുമെന്ന് ഇരു സ്ഥാപനങ്ങളും അറിയിച്ചു. ഗുജറാത്തുകാരായ ഇരു വ്യവസായികളും ഏഷ്യയുടെ സമ്പന്ന പട്ടികയിലെ ഉയർന്ന സ്ഥാനം തുടരാന്‍ വർഷങ്ങളായി പരസ്‌പരം മത്സരിക്കുകയാണ്.

എണ്ണ, വാതകം റീട്ടെയ്‌ല്‍ ടെലികോം വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അംബാനിയും തുറമുഖം, വിമാനത്താവളം, കൽക്കരി, ഖനനം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധയൂന്നിയ അദാനിയും ക്ലീൻ എനർജി ബിസിനസിൽ ഒഴികെ ഒരേ പാതയില്‍ സഞ്ചരിക്കുന്നത് വിരളമായാണ്.

2030-ഓടെ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ ഉൽപാദകനാകാനുള്ള പരിശ്രമത്തിലാണ് അദാനി. അതേസമയം സോളാർ പാനലുകൾ, ബാറ്ററികൾ, ഗ്രീൻ ഹൈഡ്രജൻ, ഫ്യുവൽ സെല്ലുകൾ എന്നിവയ്ക്കായി ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് നാല് ജിഗാ ഫാക്‌ടറികൾ നിർമ്മിക്കുകയാണ്. സോളാർ മൊഡ്യൂളുകൾ, കാറ്റ് ടർബൈനുകൾ, ഹൈഡ്രജൻ ഇലക്‌ട്രോലൈസറുകൾ എന്നിവ നിർമ്മിക്കുന്നതിനായി മൂന്ന് ജിഗാ ഫാക്‌ടറികള്‍ അദാനിയും നിർമ്മിക്കുന്നുണ്ട്.

5ജി ഡാറ്റയും വോയ്‌സ് സേവനങ്ങളും വഹിക്കാൻ കഴിവുള്ള സ്പെക്‌ട്രം ലേലത്തിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പ് അപേക്ഷിച്ചപ്പോള്‍ അംബാനിയും അദാനിയുമായി ഒരു സംഘർഷം പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ പൊതു നെറ്റ്‌വര്‍ക്കുകള്‍ അല്ലാത്ത 26 ജിഗാ ഹെര്‍ട്ട്സ് ബാൻഡിലെ 400 മെഗാഹെര്‍ട്ട്സ് സ്പെക്‌ട്രമാണ് അദാനി വാങ്ങിയത്. ഈ മാസം ആദ്യം ജാംനഗറിൽ നടന്ന അംബാനിയുടെ ഇളയ മകൻ ആനന്ദിന്‍റെ വിവാഹ ആഘോഷങ്ങളിലും അദാനി പങ്കെടുത്തിരുന്നു.

Also Read : മാധ്യമ ബിസിനസില്‍ റിലയന്‍സും ഡിസ്‌നിയും ലയിക്കുന്നു; വിനോദ രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.