ETV Bharat / bharat

ഇന്ന് ലോക മനുഷ്യക്കടത്തിനെതിരായ ദിനം; തടയാം ഈ വിപത്തിനെ - WORLD DAY AGAINST HUMAN TRAFFICKING - WORLD DAY AGAINST HUMAN TRAFFICKING

മനുഷ്യക്കടത്തിൻ്റെ ഇരകളെ ബോധവൽക്കരിക്കുന്നതിനും ആഗോളതലത്തിൽ നടപടി സ്വീകരിക്കുന്നതിനുമുളള ഒരു മാർഗമായാണ് ഈ ദിനം ആചരിക്കുന്നത്.

HUMAN TRAFFICKING  ലോക മനുഷ്യക്കടത്തിനെതിരായ ദിനം  HUMAN TRAFFICKING THEME 2024  മനുഷ്യക്കടത്ത്
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 30, 2024, 2:27 PM IST

ന്യൂഡൽഹി: ഇന്ന് ജൂലൈ 30, ലോക മനുഷ്യക്കടത്തിനെതിരായ ദിനം. മനുഷ്യക്കടത്തിനെതിരായ നടപടികൾ ആരംഭിക്കുന്നതിനുള്ള ആഗോള പ്രചാരണത്തിൻ്റെ ഭാഗമായിഎല്ലാ വർഷവും ജൂലൈ 30 -ന് ഈ ദിനം ആചരിക്കുന്നു.

യുഎൻ ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻ്റ് ക്രൈമിൻ്റെ (UNODC) ഗ്ലോബൽ റിപ്പോർട്ട് ഓഫ് ട്രാഫിക്കിംഗ് ഇൻ പേഴ്‌സൺസ് (GLOTIP) പ്രകാരം കുട്ടികളാണ് മുതിർന്നവരെക്കാൾ അക്രമം ഏറ്റവും കൂടുതൽ നേരിടുന്നത്. ഈ ദിനത്തിൽ ലോകമെമ്പാടുമുള്ള സംഘടനകൾ മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നു.

ചരിത്രവും പ്രാധാന്യവും

2013-ൽ ഐക്യരാഷ്ട്രസഭയാണ് മനുഷ്യക്കടത്തിനെതിരെയുളള ദിനം സ്ഥാപിച്ചത്. 2010-ൽ വ്യക്തികളെ കടത്തുന്നത് തടയുന്നതിനുള്ള ആഗോള പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചത്. മനുഷ്യക്കടത്തിനെതിരെ പോരാടുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യം വച്ചത്. മനുഷ്യക്കടത്തിൻ്റെ ഇരകളെ ബോധവൽക്കരിക്കുന്നതിനും ആഗോളതലത്തിൽ നടപടി സ്വീകരിക്കുന്നതിനുമുളള ഒരു മാർഗമായാണ് ഈ ദിനം ആചരിക്കുന്നത്.

11 വർഷത്തിലേറെയായി ഈ ദിനം ആചരിച്ചുപോരുന്നു. ലോകമെമ്പാടുമുള്ള മനുഷ്യക്കടത്തിൽ നിന്ന് അതിജീവിച്ച ആളുകളെ സഹായിക്കാനും അവർക്കുണ്ടായ ആഘാതത്തിൽ നിന്നും മോചിപ്പിക്കാനും മനുഷ്യക്കടത്ത് തടയുന്നതിനുളള അവബോധം വളർത്തുന്നതിനും ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നു.

2024-ലെ പ്രമേയം

ലോകമെമ്പാടും പെൺവാണിഭത്തിന് ഇരയായവരിൽ വലിയൊരു ശതമാനവും കുട്ടികളിൽ പെൺകുട്ടികളെ പ്രതിനിധീകരിക്കുന്നതിനാൽ തന്നെ ഈ വർഷത്തെ ആഗോള മനുഷ്യക്കടത്തിനെതിരായ ദിനാചരണം കുട്ടികളെ കടത്തുന്നത് അവസാനിപ്പിക്കണം എന്നതിനാണ് പ്രാധാന്യം നൽകുന്നത്.

ഐക്യരാഷ്ട്രസഭയുടെ ഡ്രഗ്‌സ് ആൻ്റ് ക്രൈം ഓഫിസ് അനുസരിച്ച് കുട്ടികൾ വിവിധ തരത്തിലുള്ള കടത്തിന് വിധേയരാകുന്നുത് ഉൾപ്പെടെ നിർബന്ധിത തൊഴിൽ ചെയ്യിപ്പിക്കുക, ഭിക്ഷാടനം, നിയമവിരുദ്ധമായി ദത്തെടുക്കൽ, സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെൻ്റ്, ഓൺലൈൻ ലൈംഗിക ദുരുപയോഗം, ചൂഷണം എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ വർഷത്തെ പ്രമേയം സ്വീകരിച്ചിരിക്കുന്നത്. "മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിൽ ഒരു കുട്ടിയെയും കൈവിടരുത്" എന്ന പ്രമേയത്തോടെ, കുട്ടിക്കടത്ത് എന്ന നികൃഷ്‌ടമായ കുറ്റകൃത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

എന്താണ് കുട്ടിക്കടത്ത് ?

കുട്ടികളെ പലതരത്തിൽ ചൂഷണത്തിന് ഇരയാക്കുന്നതാണ് കുട്ടിക്കടത്ത്. ഇത് ഗുരുതരമായ കുറ്റകൃത്യവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്.

കുട്ടികളെ കടത്തുന്നതിൻ്റെ സാധാരണ രൂപങ്ങൾ

ലൈംഗിക ചൂഷണം, നിർബന്ധിത തൊഴിൽ, ഭിക്ഷാടനം, കുറ്റകൃത്യങ്ങൾ, ശൈശവ വിവാഹം, നിയമവിരുദ്ധമായ ദത്തെടുക്കൽ എന്നിവയുൾപ്പെടെ, കുട്ടികൾ വിവിധ തരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയരായേക്കാം. യുഎൻ റിപ്പോർട്ട് അനുസരിച്ച്, 2020 ൽ, ലോകമെമ്പാടും ഏകദേശം 20,000 കുട്ടികൾ കടത്തലിനിരയായി.

പ്രശ്‌നം പരിഹരിക്കുന്നതിൽ UNODC യുടെ പങ്ക്

ഈ ആഗോള പ്രശ്‌നത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും കുട്ടികളെ കടത്തുന്നത് അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനുമാണ് യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം (UNODC) പ്രവർത്തിക്കുന്നത്. ലോകമെമ്പാടുമുള്ള കുട്ടികൾ ഉൾപ്പെടെയുള്ള ദുർബലരായ ആളുകളിൽ ഈ കുറ്റകൃത്യത്തിൻ്റെ സ്വാധീനവും സംസ്ഥാനങ്ങളുടെ പ്രതികരണങ്ങളും ഉയർത്തിക്കാട്ടുന്നതിനായി UNODC ഗവേഷണം നടത്തുകയും ചെയ്യുന്നു.

മനുഷ്യക്കടത്ത് തടയുന്നതിനും നീതി ലഭ്യമാക്കുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനും, വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും കടത്തുന്നത് തടയുന്നതിനും അടിച്ചമർത്തുന്നതിനും അവരെ ശിക്ഷിക്കുന്നത് ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനും UNODC സഹായിക്കുന്നു. മനുഷ്യക്കടത്ത് സംബന്ധിച്ചുളള യുഎൻ ഫോറമായ ഇൻ്റർ-ഏജൻസി കോർഡിനേഷൻ ഗ്രൂപ്പിനെ മനുഷ്യക്കടത്തിനെതിരായ ഐസിഎടിയേയും UNODC ഏകോപിപ്പിക്കുന്നുണ്ട്.

മനുഷ്യക്കടത്തിൻ്റെ 2022ലെ ആഗോള റിപ്പോർട്ട്

2022-ലെ മനുഷ്യക്കടത്ത് സംബന്ധിച്ച ആഗോള റിപ്പോർട്ട് അനുസരിച്ച് 2019-നെ അപേക്ഷിച്ച് ഇരകളുടെ എണ്ണത്തിൽ 11 ശതമാനമാണ് കുറവുണ്ടായത്. ഇത് പ്രധാനമായും താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങളിലാണ് കൂടുതലും. കിഴക്കൻ ഏഷ്യയിലും പസഫിക്കിലും 59 ശതമാനമാണ് കുറവുണ്ടായത്.

തുടർന്ന് വടക്കേ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും 40 ശതമാനം കുറവും മധ്യ അമേരിക്കയിലും കരീബിയനിലും 36 ശതമാനവും തെക്കേ അമേരിക്കയിൽ 32 ശതമാനവും കുറവുണ്ടായി. സബ്-സഹാറൻ ആഫ്രിക്കയിൽ 12 ശതമാനമാണ് കുറവുണ്ടായത്.

കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷൻ

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാര ജേതാവായ കൈലാഷ് സത്യാർത്ഥിയുടെ സംഘടന മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്നുണ്ട്. കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷൻ്റെ (കെഎസ്‌സിഎഫ്) സഹോദര സംഘടനയായ ബച്ച്പൻ ബച്ചാവോ ആന്ദോളൻ (ബിബിഎ) ട്രെയിനുകളിലും ബസുകളിലും ഫാക്‌ടറികളിലും നിന്ന് കടത്തിക്കൊണ്ടുപോയ 9000-ത്തിലധികം കുട്ടികളെ നിയമ നിർവഹണ ഏജൻസികളോടൊപ്പം രക്ഷപ്പെടുത്തുന്നതിനായി കഴിഞ്ഞു.

ഏപ്രിൽ മുതൽ രാജ്യത്തുടനീളം 265 കടത്തുകാരെ അറസ്റ്റ് ചെയ്യുന്നതിനായി കഴിഞ്ഞു. മനുഷ്യക്കടത്ത് അവസാനിപ്പിക്കുന്നതിനായി കെഎസ്‌സിഎഫ് ദേശീയ പ്രവർത്തകരും സന്നദ്ധപ്രവർത്തകരും പങ്കാളികളും രാജ്യത്തുടനീളം പരിപാടികൾ സംഘടിപ്പിച്ച് ബോധവത്കരണം നടത്തുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ്റെ (NHRC) റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഓരോ വർഷവും 40,000 കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുണ്ട്. 11,000 കുട്ടികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

Also Read: മലയാളികളെ വിദേശത്തേക്ക് കടത്തി തട്ടിപ്പ്; ചൈനീസ് സംഘത്തെ സഹായിക്കുന്ന 4 പേര്‍ മലപ്പുറത്തുനിന്ന് പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.