ETV Bharat / bharat

അശ്ലീല വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തു ; യുവാവിനെതിരെ സുഹൃത്തിന്‍റെ ഭാര്യയുടെ പരാതി - Man Raped Friends Wife

author img

By ETV Bharat Kerala Team

Published : Jun 20, 2024, 10:37 PM IST

അശ്ലീല വീഡിയോ വൈറലാകുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവിനെതിരെ സുഹൃത്തിന്‍റെ ഭാര്യ പൊലീസ്‌ പരാതി നൽകി. ഭർത്താവില്ലാത്ത സമയം വവീട്ടിലെത്തി തന്‍റെ അശ്ലീല വീഡിയോ ചിത്രീകരിച്ച് ഭീഷണി പെടുത്തി നിരവധി തവണെ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി

WOMAN WAS RAPED BY HUSBANDS FRIEND  ഭർത്താവിന്‍റെ സുഹൃത്ത് പീഡിപ്പിച്ചു  അൽവാർ ബലാത്സംഗ കേസ്  MAN RAPED FRIENDS WIFE ALWAR
woman was raped by her husband's friend (ETV Bharat)

അൽവാർ : ഭർത്താവിന്‍റെ സുഹൃത്ത് ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി. പരാതിയിൽ അൽവാർ ജില്ലയിലെ റെയ്‌നി പൊലീസ് കേസെടുത്തു. യുവതിയുടെ അശ്ലീല വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി പലതവണ ബലാത്സംഗം ചെയ്‌തുവെന്ന് ഇരയായ യുവതി പരാതിയിൽ ആരോപിച്ചു.

ഇരയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 2021ൽ തന്‍റെ ഭർത്താവ് ഒരു യുവാവിനൊപ്പം കൽപ്പണി ജോലി ചെയ്യാറുണ്ടായിരുന്നുവെന്നും അന്നുമുതൽ ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നെന്നും ഇര റിപ്പോർട്ട് ചെയ്‌തതായി റെയ്‌നി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രേംലത വർമ പറഞ്ഞു.

2023 ഒക്‌ടോബറിൽ വീട്ടിലെ ഒരു പരിപാടിക്ക് ക്ഷണക്കത്ത് നൽകാൻ പ്രതി യുവതിയുടെ വീട്ടിലെത്തി. യുവതിയുടെ ഭർത്താവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. രാത്രി വൈകിയതിനാൽ യുവാവ് യുവതിയുടെ വീട്ടിലായിരുന്നു താമസിച്ചത്. ആ അവസരം മുതലെടുത്ത് ഇയാൾ പെൺകുട്ടിയെ അശ്ലീല വീഡിയോകളും ഫോട്ടോകളും എടുക്കാൻ നിർബന്ധിച്ചു.

ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ വീഡിയോയും ഫോട്ടോയും വൈറലാകുമെന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തി. താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ കുട്ടിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഭീഷണിയിൽ യുവതി ഇത് സമ്മതിക്കുകയും പിന്നീട് നിരവധി തവണ ബ്ലാക്ക് മെയിൽ ചെയ്‌ത് പ്രതി ബലാത്സംഗം ചെയ്യുകയും ചെയ്‌തു.

2024 മെയ് 19 ന്, അൽവാർ നഗരത്തിലേക്ക് മാറാൻ പ്രതിയായ യുവാവ് ഇരയെ സമ്മർദം ചെലുത്തി. ഇര സമ്മതിച്ചില്ലെങ്കിൽ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഈ ഭയം മൂലം യുവതി ഇര യുവാവിനൊപ്പം അൽവാറിലേക്ക് പോയി. മെയ് 19, 22 തീയതികളിൽ അൽവാറിലെ വീട്ടിൽ വെച്ചാണ് യുവാവ് യുവതിയെ വീണ്ടും ബലാത്സംഗം ചെയ്‌തു.

യുവതിയെ മൂന്ന് നാല് ദിവസമായി വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതറിഞ്ഞ പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും പേര് വെളിപ്പെടുത്തരുതെന്ന് പറയുകയും ചെയ്‌തു. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്‌തപ്പോൾ ഭർത്താവിന്‍റെ സമ്മർദത്തിന് തനിക്ക് നടന്ന പീഡനത്തെക്കുറിച്ച് യുവതി പറയുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഇരയായ യുവതി റെയ്‌നി പൊലീസ് സ്‌റ്റേഷനിൽ കേസ് ഫയൽ ചെയ്‌തത്.

Also Read : ജനലിളക്കി മുറിയില്‍ക്കയറി തോക്കുചൂണ്ടി വനിത കോൺസ്റ്റബിളിനെ ബലാത്സംഗം ചെയ്‌തു ; എസ്ഐയെ പിരിച്ചുവിട്ടു - SI RAPED FEMALE CONSTABLE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.