ETV Bharat / bharat

ലൈംഗിക അച്ചടക്കത്തില്‍ ഇന്ത്യ എന്തുകൊണ്ട് വ്യത്യസ്‌തമാകുന്നു? കാരണങ്ങള്‍ ഇവയെന്ന് വിദഗ്‌ധര്‍ - Average Number of Sexual Partners - AVERAGE NUMBER OF SEXUAL PARTNERS

ഒരു റാങ്കിങ്ങില്‍ ഇന്ത്യ ഇതാ ഏറ്റവും ഒടുവിലായി സ്ഥാനം പിടിച്ചിരിക്കുന്നു. ജീവിതത്തില്‍ നിരവധി ലൈംഗിക പങ്കാളികള്‍ ഉള്ളവരുടെ എണ്ണത്തിലാണ് നമ്മുടെ നാട്ടുകാര്‍ ഏറ്റവും പിന്നിലായിരിക്കുന്നത്. എന്തു കൊണ്ടാണ് നമ്മുടെ രാജ്യം ഇക്കാര്യത്തില്‍ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്‌തമായിരിക്കുന്നത്. ഇടിവി ഭാരത് വിദഗ്‌ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തു. അരുണിം ഭുയാന്‍ തയാറാക്കിയ റിപ്പോര്‍ട്ട്....

WORLD POPULATION REVIEW  AVERAGE NUMBER OF SEXUAL PARTNERS  INDIANS HAVE 3 SEXUAL PARTNERS  CULTURAL PREFERENCES
Explained: Why Indians Are The Least Promiscuous Of Most People In The World
author img

By Aroonim Bhuyan

Published : Apr 11, 2024, 9:54 PM IST

Updated : Apr 11, 2024, 11:04 PM IST

ന്യൂഡല്‍ഹി: ലൈംഗിക പങ്കാളികളുടെ ശരാശരി എണ്ണത്തില്‍ നമ്മുടെ രാജ്യം ഏറ്റവും ഒടുവിലായി സ്ഥാനം പിടിച്ചിരിക്കുന്നു. വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ പുറത്തിറക്കിയ പട്ടികയിലാണ് ഇന്ത്യ ഏറ്റവും അവസാനമായി ഇടം കണ്ടെത്തിയിട്ടുള്ളത്.

  • " class="align-text-top noRightClick twitterSection" data="">

ഈ പട്ടിക തയാറാക്കുന്നതിനായി 46 രാജ്യങ്ങളിലാണ് സര്‍വെ നടത്തിയത്. ഇതില്‍ 46 -ാം സ്ഥാനത്താണ് നമ്മള്‍. ഇന്ത്യക്കാര്‍ക്ക് അവരുടെ ജീവിതകാലത്ത് ഏറ്റവും കൂടിയത് മൂന്ന് പങ്കാളികളാണ് ഉണ്ടായിരിക്കുക എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തുര്‍ക്കിയാണ് ഈ പട്ടികയില്‍ ഒന്നാമത്. ശരാശരി 14.5 പങ്കാളികളാണ് തുര്‍ക്കിയിലെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുക എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരാള്‍ക്ക് ശരാശരി ഒന്‍പത് ജീവിത പങ്കാളികള്‍ എന്നതാണ് ആഗോള ശരാശരിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആഗോള ശരാശരിയെക്കാള്‍ ഏറെ കുറവ് ലൈംഗിക പങ്കാളികളുള്ള രാജ്യങ്ങളുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹ്യ-സാംസ്‌കാരിക കാരണങ്ങളാണ് ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിവാഹ പൂര്‍വ ലൈംഗികബന്ധങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞ് നില്‍പ്പുകളാകാം ഇതിന് കാരണം. നമ്മുടെ രാജ്യത്ത് മിക്കവരും കര്‍ശനമായി വിവാഹ നിയമങ്ങള്‍ പാലിക്കുന്നുണ്ട്. ഹോങ്കോങ്, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നാലില്‍ താഴെ ലൈംഗിക പങ്കാളികളാണ് ഒരാള്‍ക്ക് ജീവിത കാലത്തുണ്ടാകുന്നത്. അതേസമയം ഐസ്‌ലാന്‍ഡ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പതിമൂന്നോ അതില്‍ക്കൂടുതലോ ആണ് ശരാശരി ലൈംഗിക പങ്കാളികളുടെ എണ്ണം.

കാഴ്‌ചപ്പാടുകള്‍

കുട്ടിക്കാലം മുതല്‍ നമുക്ക് കിട്ടുന്ന കാഴ്‌ചപ്പാടുകള്‍ ആണ് നാം ഒന്നോ അതില്‍ കൂടുതലോ പങ്കാളികളിലേക്ക് ചുരുങ്ങുന്നതിന് കാരണമെന്ന് ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ സൊസൈറ്റി ആന്‍ഡ് ഡെവലപ്പ്മെന്‍റ് വകുപ്പിലെ അസോസിയേറ്റ് പ്രൊഫസര്‍ സുഭാഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ രാജ്യത്ത് ഒന്നിലേറെ ലൈംഗിക പങ്കാളികള്‍ക്ക് നമ്മുടെ സമൂഹം അനുവദിക്കുന്നില്ലെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. ഈ പട്ടികയില്‍ ഇന്ത്യ അവസാനം ഇടംപിടിച്ചത് ഒരു ശുഭസൂചനയായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സാംസ്‌കാരിക സാമൂഹ്യ ചട്ടങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യങ്ങളുണ്ട്. ഇന്ത്യാക്കാര്‍ക്കാണ് ഏറ്റവും വിശ്വസ്‌തരായ ജീവിത പങ്കാളികളുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഗ്രാമ-നാഗരിക വ്യത്യാസങ്ങള്‍

മാനസിക -ശാരീരിക പ്രശ്‌നങ്ങള്‍ മൂലം ഒരാള്‍ ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും സുഭാഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്കണ്‌ഠ, വിഷാദം, തൊഴില്‍പരമായ വെല്ലുവിളികള്‍ തുടങ്ങിയവ ജീവിതത്തിലെ സുപ്രധാന പ്രശ്‌നങ്ങളാണ്. ചെറു നഗരങ്ങളിലും പട്ടണങ്ങളിലുമുള്ളവര്‍ വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാര്‍ക്ക് സാധാരണ ഗതിയില്‍ ഒറ്റ ലൈംഗിക പങ്കാളിയുമേ ഉണ്ടാകാറുള്ളൂ. മെട്രോനഗരങ്ങളിലുള്ളവര്‍ പാശ്ചാത്യ സംസ്‌കാരത്തോട് കൂടുതല്‍ ആഭിമുഖ്യം കാട്ടുന്നു. എന്നിട്ടും നമ്മുടെ നാട്ടില്‍ ഈ സംഖ്യ മൂന്നില്‍ ഒതുങ്ങുന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സുഭാഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെയും മൂല്യത്തിന്‍റെയും ഫലമായാണ് ഈ പട്ടികയില്‍ നാം ഏറ്റവും ഒടുവിലായത് എന്ന് നോയ്‌ഡയിലെ ജയ്‌പി ആശുപത്രിയിലെ ക്ലിനിക്കല്‍ മനശാസ്‌ത്രജ്ഞ ഡോ. പ്രിയങ്ക ശ്രീവാസ്‌തവ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ രാജ്യത്ത് മിക്കവര്‍ക്കും ജീവിതാവസാനം വരെ ഒറ്റപ്പങ്കാളി മാത്രമേ ഉണ്ടാകാറുള്ളൂവെന്നും ഇവര്‍ പറയുന്നു. നമ്മുടെ രാജ്യത്ത് വിവാഹബന്ധങ്ങള്‍ തകരുന്നത് വളരെ കുറവാണ്. എന്നാല്‍ ഇപ്പോള്‍ ഇതിന് മാറ്റം വരുന്നുണ്ട്. കാരണം പാശ്ചാത്യ സംസ്‌കാരത്തിന്‍റെ സ്വാധീനമാണ്. സ്‌ത്രീകള്‍ കൂടുതല്‍ ശാക്‌തീകരിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തികമായി സ്വതന്ത്രരാകുകയും ചെയ്‌തിരിക്കുന്നു. ഇത് ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. ഇപ്പോള്‍ നമ്മുടെ രാജ്യത്തെയും ചിത്രം മാറിത്തുടങ്ങിയിട്ടുണ്ട്.

സംസ്‌കാരത്തിന്‍റെ പങ്ക്

ലൈംഗിക പങ്കാളികളുടെ എണ്ണം ഓരോ രാജ്യത്തും വ്യത്യസ്‌തമാണ്. സാംസ്‌കാരിക ചട്ടക്കൂടുകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പ്രാധാന്യമുണ്ട്.

കന്യകാത്വമെന്ന ചോദ്യം

അമേരിക്കയില്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ പത്ത് മുതല്‍ പതിനൊന്ന് ജീവിത പങ്കാളികള്‍ വരെയുണ്ടാകുന്നു. അവിടെ ഓരോ സംസ്ഥാനത്തും ഇതില്‍ വ്യത്യാസമുണ്ട്. പ്രാദേശിക സംസ്‌കാരവും മതവും മറ്റുമാണ് ഇതിന് കാരണം. ലൂസിയാനയില്‍ പങ്കാളികളുടെ ശരാശരി എണ്ണം 15.7 ആണ്. എന്നാല്‍ ജനസംഖ്യയില്‍ 62 ശതമാനവും യേശുക്രിസ്‌തുവിന്‍റെ പില്‍ക്കാല സന്യാസി പരമ്പരയില്‍പെട്ടവരുള്ള ഉട്ടയില്‍ ഇത് കേവലം 2.6 ശതമാനം മാത്രമാണ്.

ഏത് പ്രായത്തിലാണ് ഒരാള്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എന്നതും ലൈംഗിക പങ്കാളികളുടെ എണ്ണത്തെ സ്വാധീനിക്കുന്നു. അമേരിക്കയില്‍ ഒരു വ്യക്തി ശരാശരി പതിനേഴ് വയസില്‍ തന്നെ ലൈംഗിക ജീവിതത്തിന് തുടക്കമിടുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Also Read: 'മത പുരോഹിതര്‍ക്ക് സോനാഗച്ചിയിലേക്ക് ക്ഷണം'; മതസൗഹാര്‍ദം ലക്ഷ്യമെന്ന് ലൈംഗിക തൊഴിലാളികള്‍

Last Updated : Apr 11, 2024, 11:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.