ന്യൂഡൽഹി: സ്റ്റാര്‍ട്ട്-അപ്പുകൾക്ക് വലിയ പ്രഖ്യാപനങ്ങളുമായി ഈ വർഷത്തെ കേന്ദ്ര ബജറ്റ്. പ്രധാന മന്ത്രി മുദ്ര യോജന വഴി സംരംഭകർക്ക് വായ്‌പ പദ്ധതികൾ അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കേവലം 58 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ബജറ്റായിരുന്നു ഇന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്.
35 കോടി സ്‌ത്രീ സംരംഭകർക്ക് മുദ്ര ലോൺ അനുവദിക്കും. കൂടാതെ യുവാക്കൾക്ക് സ്റ്റാർട്ട് അപ്പുകൾക്കായി 15 വർഷ കാലാവധിയുള്ള പലിശ രഹിത ദീർഘ കാല വായ്‌പകൾ അനുവദിക്കും. രണ്ടാം മോദി സർക്കാറിന്‍റെ, ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ബിജെപി വരുന്ന തെരഞ്ഞെടുപ്പിലും അധികാരത്തിൽ തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.