ജയ്‌പൂർ : മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ റസ്‌റ്റോറൻ്റിനു മുൻപിൽ നിന്ന് വെടിയുതിർത്തു. രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സായി ലീല റസ്‌റ്റോറൻ്റിൽ ഇന്നലെ(മെയ് 12) രാത്രി 10 മണിയോടെയാണ് സംഭവം. വെടിവയ്‌പ്പിന് ശേഷം ഒരു കോടി രൂപ ആവശ്യപ്പെട്ട് റസ്‌റ്റോറൻ്റ് കൗണ്ടറിൽ അക്രമികൾ കത്ത് ഉപേക്ഷിച്ചതായി ഉടമ പറഞ്ഞു.
മുഖംമൂടി ധരിച്ചെത്തിയ രണ്ടംഘ സംഘമാണ് വെടിയുതിർത്തത്. റസ്‌റ്റോറൻ്റിനു മുന്നിൽ നിന്ന് വെടിയുതിർത്ത ശേഷം അക്രമികളിലൊരാൾ റിസപ്‌ഷനിലേക്ക് കയറിവന്ന് ജീവനക്കാർക്ക് പേപ്പർ നൽകിയ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് കുറിപ്പെഴുതിയത്. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നും ഇതൊരു ട്രെയിലർ മാത്രമാണെന്നും അക്രമികൾ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വകികയാണെന്നും, സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും ശിവാജി പാർക്ക് എസ്എച്ച്ഒ രാജ്‌പാൽ സിങ് പറഞ്ഞു. അക്രമികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായും വാഹനപരിശോധന നടത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.