ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നയപ്രഖ്യാപനം വായിക്കാതെ ഗവർണർ ആർ എൻ രവി (Tamil Nadu Governor RN Ravi). സമ്മേളനം തുടങ്ങിയപ്പോൾ ദേശീയഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് ഗവർണർ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വസ്‌തുതാപരമായും ധാർമികമായും എതിർപ്പുണ്ട്. സഭയിൽ തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കുന്നത് ഭരണഘടനയെ നിന്ദിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗാനത്തോട് അർഹിക്കുന്ന ആദരവ് കാണിക്കണം. സമ്മേളനം ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും ദേശീയ ഗാനം കേൾപ്പിക്കണമെന്ന് താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് അവഗണിക്കുകയാണ് ഉണ്ടായതെന്നും ഗവർണർ ആരോപിച്ചു. ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയുള്ള ഉൽപ്പാദനക്ഷമവും ആരോഗ്യകരവുമായ ഒരു ചർച്ചയ്ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിച്ച് ഗവർണർ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
ജനങ്ങളുടെ നന്മക്കായി സഭയിൽ ക്രിയാത്മകവും ആരോഗ്യപരവുമായ ചർച്ച ഉണ്ടാകട്ടെ എന്ന് ആശംസിച്ച് ഗവർണർ പ്രസംഗം അവസാനിപ്പിച്ചു. തുടർന്ന് തമിഴ്‌നാട് സ്‌പീക്കർ നയപ്രഖ്യാപനത്തിന്‍റെ തമിഴ് പരിഭാഷ വായിക്കുകയായിരുന്നു. കേരള നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം വായിക്കാതിരുന്നത് ഏറെ ചർച്ചയായിരുന്നു.
Also read: നിയമസഭയിൽ നാടകീയ രംഗങ്ങൾ ; നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ടില്‍ ഒതുക്കി സഭ വിട്ട് ഗവർണർ
നയപ്രഖ്യാപനം ഒരു മിനുട്ടിൽ ഒതുക്കി ഗവർണർ: ഇടതുസർക്കാരിന്‍റെ നയപ്രഖ്യാപനത്തിന്‍റെ അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവർണർ സഭ വിടുകയായിരുന്നു. നിയമസഭയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വ നടപടിയായിരുന്നു ഗവർണറുടേത്. ഇത് സഭയോടുള്ള അവഹേളനമാണെന്നായിരുന്നു വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണം.
ഗവർണറുടെ നടപടി ഭരണപക്ഷത്തിന് കനത്ത ആഘാതമായിരുന്നു ഉണ്ടാക്കിയത്. പ്രതിപക്ഷത്തിനാകട്ടെ അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധമായിരുന്നു സംഭവം. നയപ്രഖ്യാപനം കഴിഞ്ഞ് നിയമസഭയിൽ നിന്നിറങ്ങിയ ഗവർണറെ പതിവുപോലെ മുഖ്യമന്ത്രിയും സ്‌പീക്കറും അദ്ദേഹത്തിന്‍റെ ഔദ്യോഗിക വാഹനത്തിനുസമീപം വരെ അനുഗമിച്ചു. 1.17 മിനിട്ടിനുളളില്‍ ഗവർണർ പ്രസംഗം വായിച്ച് തീർത്തെങ്കിലും പതിവ് പോലെ ദേശീയ ഗാനാലാപനവും ഉണ്ടായി.