ETV Bharat / bharat

യാത്രക്കാരില്ല; ഹൈദരാബാദ്-അയോധ്യ വിമാന സർവീസ് നിർത്തിവച്ച് സ്‌പൈസ് ജെറ്റ് - SPICEJET SUSPENDS HYD AYJ FLIGHT - SPICEJET SUSPENDS HYD AYJ FLIGHT

മതിയായ യാത്രക്കാരെ ലഭിക്കാത്തതിനെ തുടർന്നാണ് വിമാനക്കമ്പനി ഹൈദരാബാദിൽ നിന്നും അയോധ്യയിലേക്കുള്ള സർവീസ് നിർത്തിവച്ചത്.

SPICEJET  HYDERABAD TO AYODHYA FLIGHT  സ്‌പൈസ് ജെറ്റ്  ഹൈദരാബാദ് അയോധ്യ വിമാന സർവീസ്
SpiceJet flight (File)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 11:12 AM IST

ഹൈദരാബാദ് : ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനികളിൽ ഒന്നായ സ്‌പൈസ് ജെറ്റ് ഹൈദരാബാദ്-അയോധ്യ വിമാന സർവീസ് നിർത്തിവച്ചു. മതിയായ യാത്രക്കാരില്ലാത്തതിനാൽ ഈ മാസം 1 മുതൽ ഹൈദരാബാദിൽ നിന്ന് അയോധ്യയിലേക്കുള്ള തങ്ങളുടെ വിമാന സർവീസ് താത്‌കാലികമായി നിർത്തിവച്ചതായാണ് സ്‌പൈസ് ജെറ്റ് അറിയിച്ചത്. ഈ റൂട്ടിൽ വിമാന സർവീസ് ആരംഭിച്ച് രണ്ട് മാസമായിട്ടും യാത്രക്കാരെ ലഭിക്കാതെ വന്നതോടെ പ്രതിസന്ധിക്കിടയാക്കിയിരുന്നു. തുടർന്നാണ് കമ്പനി സർവീസ് നിർത്തിവച്ചത്.

ദക്ഷിണേന്ത്യയിലെ തിരക്കേറിയ ടെക് ഹബ്ബായ ഹൈദരാബാദിനെ ഉത്തർപ്രദേശിലെ മതപരവും സാംസ്‌കാരികപരവുമായി പ്രാധാന്യമുള്ള നഗരമായ അയോധ്യയുമായി ബന്ധിപ്പിക്കുന്നതായിരുന്നു ഈ ഫ്ലൈറ്റ് സർവീസ്. ആഴ്‌ചയിൽ മൂന്ന് വിമാന സർവീസായിരുന്നു ഈ റൂട്ടിൽ നടത്തിയിരുന്നത്.

Also Read: ആകാശച്ചുഴി അപകടം; പരിക്കേറ്റവർക്ക് വന്‍ തുക നഷ്‌ടപരിഹാരം വാഗ്‌ദാനം ചെയ്‌ത് സിംഗപ്പൂർ എയർലൈൻസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.