ETV Bharat / bharat

കൃഷ്‌ണ ജന്മഭൂമി കേസ്: ഷാഹി ഈദ്ഗാഹ് കോംപ്ലക്‌സിന്‍റെ സർവേ, ഹൈക്കോടതി ഉത്തരവിന്മേൽ സുപ്രീം കോടതി സ്‌റ്റേ നീട്ടി - Shahi Idgah Complex Case - SHAHI IDGAH COMPLEX CASE

കേസ് കൂടുതൽ വാദം കേൾക്കാൻ 2024 ഓഗസ്‌റ്റിലേക്ക് മാറ്റി ഷെഡ്യൂൾ ചെയ്‌തു

SHAHI IDGAH COMPLEX  കൃഷ്‌ണ ജന്മഭൂമി കേസ്  KRISHNA JANMABHOOMI CASE  ഷാഹി ഈദ്ഗാ കോംപ്ലക്‌സ്
Supreme Court Extends Stay On High Court Order Allowing Survey Of Shahi Idgah Complex
author img

By ETV Bharat Kerala Team

Published : Apr 15, 2024, 5:19 PM IST

ന്യൂഡൽഹി : ഉത്തർപ്രദേശിലെ മഥുരയിലെ കൃഷ്‌ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാഹ് മസ്‌ജിദിന്‍റെ സർവേ നടത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2023 ഡിസംബർ 14ലെ ഉത്തരവിന് മേലുള്ള സ്‌റ്റേ സുപ്രീം കോടതി നീട്ടി. ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് സ്‌റ്റേ നീട്ടിയത്.

കേസ് കൂടുതൽ വാദം കേൾക്കാൻ 2024 ഓഗസ്‌റ്റിലേക്ക് മാറ്റി ഷെഡ്യൂൾ ചെയ്‌തു. ഹൈക്കോടതി ഉത്തരവിന്മേലുള്ള ഇടക്കാല സ്‌റ്റേ അടുത്ത ദിവസം വരെ തുടരുമെന്ന് ബെഞ്ച് പറഞ്ഞു. സുപ്രീം കോടതിയിൽ കൃഷ്‌ണ ജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട കക്ഷികളെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനും മസ്‌ജിദിന്‍റെ ഭാഗത്ത് നിന്നുള്ള കക്ഷികൾക്ക് വേണ്ടി അഭിഭാഷകൻ തസ്‌നീം അഹമ്മദിയുമാണ് ഹാജരായത്.

ഉത്തരവ് 7 റൂൾ 11 അപേക്ഷ നാളെ ഹൈക്കോടതിയിൽ വരുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. ഹ്രസ്വമായ വാദം കേൾക്കലിന് ശേഷം, കേസ് ഓഗസ്‌റ്റ് ആദ്യവാരത്തിലേക്ക് മാറ്റിവച്ച സുപ്രീം കോടതി, അതുവരെ ഹർജികൾ പൂർത്തിയാക്കാൻ കക്ഷികളോട് ആവശ്യപ്പെട്ടു.

ഇടക്കാല സ്‌റ്റേ ഉത്തരവ് തുടരുമെന്ന് പറഞ്ഞ സുപ്രീം കോടതി, ഹൈക്കോടതിയുടെ മുമ്പാകെയുള്ള കേസ് നടപടികൾ സ്‌റ്റേ ചെയ്‌തിട്ടല്ലെന്നും വ്യക്തമാക്കി. 2024 ജനുവരി 16 ന്, ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു, അതേസമയം ഹൈക്കോടതിയുടെ മുമ്പാകെയുള്ള മറ്റ് നടപടികൾ ഈ വിഷയത്തിൽ തുടരുമെന്ന് വ്യക്തമാക്കി.

Also Read : കൃഷ്‌ണ ജന്മഭൂമി കേസ് : ഷാഹി ഈദ്ഗാ മസ്‌ജിദിൽ സർവേയ്ക്ക് കമ്മീഷണറെ നിയോഗിച്ച് അലഹബാദ് ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.