ബെംഗളൂരു: റോഡിലെ ക്യാമറകളെ അവഗണിച്ചാൽ പണി പാളും. അങ്ങനെ ക്യാമറകളെയും നിയമത്തെയും മൈൻഡ് ചെയ്യാത്തവർക്ക് മുന്നറിയിപ്പുമായി കർണാടക ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെൻ്റ് എക്‌സിലിട്ട പോസ്‌റ്റാണ് ഇപ്പോള്‍ ട്രെൻഡിങ്. സംഭവം മറ്റൊന്നുമല്ല ഗതാഗത നിയമ ലംഘനം നടത്തിയ ഇരുചക്രവാഹനത്തിന് അതിന്‍റെ വിലയേക്കാള്‍ പിഴ ചുമത്തിയിരിക്കുകയാണ്. 1.61 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
നെറ്റിസണ്‍സ് മീഡിയ എക്‌സിൽ പങ്കുവച്ച പോസ്‌റ്റാണ് എല്ലാത്തിനും തുടക്കം. ഏറെക്കാലമായി KA0JX1344 രജിസ്‌ട്രേഷൻ ഗിയർലെസ് സ്‌കൂട്ടര്‍ ഗതാഗത നിയമങ്ങളെ കാറ്റിൽപ്പറത്തി റോഡിൽ വെല്ലുവിളി ഉയർത്തുന്നുവെന്ന പരാതിയാണ് ട്രാഫിക് പൊലീസിനെ ടാഗ് ചെയ്‌ത് പങ്കുവച്ചത്. പരാതി ശ്രദ്ധയിൽപ്പെട്ട പൊലീസ് നടപടിയെടുക്കുകയായിരുന്നു. അപ്പോഴാണ് പൊലീസിനെപ്പോലും ഞെട്ടിച്ച ട്വിസ്‌റ്റ്.
ಸದರಿ ವಾಹನವನ್ನು ಪತ್ತೆ ಮಾಡಿ ವಶಕ್ಕೆ ಪಡೆಯಲಾಗಿದೆ. @blrcitytraffic @DCPTrWestBCP @acpwesttrf @Sharmilakharab @karnatakaportf pic.twitter.com/3GDdIROU6R
— ಬೆಂಗಳೂರು ಸಂಚಾರ ಪೊಲೀಸ್ BengaluruTrafficPolice (@blrcitytraffic) February 3, 2025
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2023 മാർച്ച് മുതൽ ഇതുവരെ 311 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്താനായത്. കഴിഞ്ഞ വർഷം മാത്രം 1,05,500 രൂപയാണ് നിയമ ലംഘനത്തിന് പിഴയായി ചുമത്തിയിട്ടുള്ളത്. നിരവധി സമൻസും അയച്ചിട്ടുണ്ട്. എന്നാൽ യാതൊരു മറുപടിയും ഉടമയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ഒരു രൂപപോലും പിഴയടക്കാതെ ആശാൻ വീണ്ടും തെറ്റ് ആവർത്തിക്കുകയായിരുന്നു. 2025 ആയപ്പോഴേക്കും പിഴ തുക 1,61,500 രൂപയായി വർധിക്കുകയും ചെയ്‌തു.
ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുക, സിഗ്നൽ മറികടക്കുക, അനധികൃത പാർക്കിങ്, റോങ് സൈഡിലൂടെ വാഹനമോടിക്കുക തുടങ്ങി നിരവധി നിയമ ലംഘനങ്ങളാണ് വാഹന ഉടമക്കെതിരെയുള്ളത്. തുടർന്ന് പൊലീസ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. കർണാടക ട്രാഫിക് പൊലീസ് എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Also Read: പോയ വര്‍ഷം വിമാനങ്ങള്‍ക്ക് നേരെ 728 ബോംബ് ഭീഷണികള്‍, അറസ്റ്റിലായത് 13 പേര്‍; സുരക്ഷ ശക്തമാക്കാന്‍ വ്യോമയാന മന്ത്രാലയം