ETV Bharat / bharat

കുംഭമേള: ഒരുക്കങ്ങൾ തുടങ്ങി ഇന്ത്യൻ റെയിൽവേയിൽ; 900 ത്തിലധികം സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും - SPECIAL TRAINS ON KUMBH MELA 2025

2025-ലെ കുംഭമേള പ്രമാണിച്ച് ഉത്തർപ്രദേശ് സർക്കാരിൻ്റെയും കേന്ദ്രത്തിൻ്റെയും വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഭക്തരുടെ സുരക്ഷിതമായ സഞ്ചാരത്തിനായി റെയിൽവേ നടപടികൾ ആരംഭിച്ചു.

കുംഭമേള 2025  ഇന്ത്യൻ റെയിൽവേ  INDIAN RAILWAYS  KUMBH MELA 2025
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 21, 2024, 6:58 PM IST

ന്യൂഡൽഹി: 2025 ലെ കുംഭമേള പ്രമാണിച്ച് ഇന്ത്യയിലുടനീളമുള്ള ഭക്തർക്കായി 900 ലധികം സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. 30 കോടിയോളം ഭക്തർ മേള സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

ഉത്തർപ്രദേശ് സർക്കാരിൻ്റെയും കേന്ദ്രത്തിൻ്റെയും വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഭക്തരുടെ സുരക്ഷിതമായ സഞ്ചാരത്തിനായി റെയിൽവേ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സിപിആർഒ) പങ്കജ് കുമാർ സിങ്‌ പറഞ്ഞു. തയ്യാറെടുപ്പുകൾ അവലോകനം ചെയ്‌ത റെയിൽവേ ബോർഡ് ചെയർപേഴ്‌സണായ ജയ വർമ സിൻഹ ചൊവ്വാഴ്‌ച (ഓഗസ്റ്റ് 20) വിവിധ സോണുകളിലെ ഉദ്യോഗസ്ഥരുമായി പ്രവൃത്തികളുടെ പുരോഗതി പരിശോധിച്ചിരുന്നു.

പ്രയാഗ്‌രാജിൽ സംഘടിപ്പിക്കുന്ന കുംഭമേളയിൽ യാത്രക്കാരുടെ സൗകര്യാർത്ഥം വേണം കർമപദ്ധതി തയ്യാറാക്കേണ്ടതെന്ന് ജയ വർമ സിൻഹ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സ്റ്റേഷനുകളിൽ കർശന സുരക്ഷയുടെ ഭാഗമായി കൺട്രോൾ ടവറിൽ സ്‌ക്രീനുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അനൗൺസ്‌മെൻ്റ് നടത്തുന്നതിനായി ഉയർന്ന നിലവാരമുള്ള ഉച്ചഭാഷിണികൾ സ്ഥാപിക്കുവാൻ റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഭക്തർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി റെയിൽവേയിൽ കൂടുതൽ ഷെൽട്ടറുകൾ, വിശ്രമമുറികൾ, ടോയ്‌ലറ്റ് സെൻ്ററുകൾ, ബുക്കിംഗ് കൗണ്ടറുകൾ, ഭക്ഷണശാലകൾ, വാട്ടർ ബൂത്തുകൾ, വൈദ്യുത വിളക്കുകൾ, സിസിടിവി ക്യാമറകൾ, കൺട്രോൾ റൂം, മെഡിക്കൽ ബൂത്തുകൾ, സുരക്ഷാ പോസ്റ്റുകൾ എന്നിവ സ്ഥാപിക്കുന്നതായിരിക്കുമെന്ന് സിപിആർഒ പങ്കജ് കുമാർ സിങ്‌ പറഞ്ഞു.

സിവിൽ ലൈനുകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും മേളയ്ക്ക് മുമ്പ് ഇത് പൂർത്തിയാകുമെന്നും സിപിആർഒ പറഞ്ഞു. ഇതോടൊപ്പം നഗരഭാഗത്തെ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാകാനാണ് സാധ്യത. ഈ തയ്യാറെടുപ്പുകളോടെ, കുംഭമേള വിജയിപ്പിക്കാൻ റെയിൽവേ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രയാഗ്‌രാജിൻ്റെയും സമീപ സ്റ്റേഷനുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. മേള സമയത്ത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പുതിയ അണ്ടർപാസുകളും ഓവർ ബ്രിഡ്‌ജുകളും നിർമ്മിക്കുന്നതായിരിക്കും.

Also Read: വനിത യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടികളുമായി റെയില്‍വേ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.