ന്യൂഡല്‍ഹി: ചെങ്കോട്ട ആക്രമണക്കേസിലെ പ്രതിയായ പാകിസ്ഥാന്‍ ഭീകരന്‍ മുഹമ്മദ് ആരിഫ് എന്ന അഷ്‌താഖിന്‍റെ ദയഹര്‍ജി തള്ളി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. 2000 ഡിസംബര്‍ പന്ത്രണ്ടിന് നടന്ന പാര്‍ലമെന്‍റ് ആക്രമണത്തില്‍ രജപുത്താന റൈഫിള്‍സിലെ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 27ന് തന്നെ മുര്‍മു ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നു.
ഇയാളാണ് ആക്രമണത്തിലെ മുഖ്യസൂത്രധാരനെന്ന് കണ്ടെത്തിയ സുപ്രീം കോടതി 2022 നവംബര്‍ രണ്ടിന് ലഷ്‌കര്‍ ഇ തോയിബ ഭീകരനായ ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. 2022 ജൂലൈ 25ന് രാഷ്‌ട്രപതിയായി ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് മുര്‍മു ദയാഹര്‍ജി തള്ളുന്നത്.
2000 ലെ പാര്‍ലമെന്‍റ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. രാജ്യത്തിന്‍റെ പാരമ്പര്യം വിളിച്ചോതുന്ന നിര്‍മ്മിതി കൂടിയാണ് ചെങ്കോട്ട. ആക്രമണത്തില്‍ നിരവധി നാശനഷ്‌ടങ്ങളുണ്ടായി. ആക്രമണത്തിന് ശേഷം മുഹമ്മദ് ആരിഫിനെ പിടികൂടി വിചാരണ ചെയ്യാനായി. മുഗള്‍ വംശകാലത്തെ കോട്ടയാണിത്. ഇതിന്‍റെ സുരക്ഷയ്ക്കായി രജപുത്താന റൈഫിള്‍സിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ഇവര്‍ക്ക് നേരെ അതിക്രമിച്ച് കടന്ന അക്രമികള്‍ നിറയൊഴിക്കാന്‍ തുടങ്ങുകയായിരുന്നു. ഇവര്‍ പിന്നീട് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ആരിഫിനെ പിടികൂടാനായി.
തുടര്‍ന്ന് നടന്ന വിചാരണയ്ക്കൊടുവില്‍ ഇയാളെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അപ്പീല്‍ നല്‍കിയെങ്കിലും പരമോന്നത കോടതിയും ഇയാളുടെ വധശിക്ഷ ശരിവച്ചു. അവസാന ആശ്രയമെന്ന നിലയ്ക്കാണ് രാഷ്‌ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. എന്നാല്‍ എല്ലാ നിയമവശങ്ങളും പരിശോധിച്ച രാഷ്‌ട്രപതി കുറ്റകൃത്യത്തിന്‍റെ കാഠിന്യം പരിഗണിച്ച് ശിക്ഷ ശരി വയ്ക്കുകയായിരുന്നു.
2005 ഒക്‌ടോബര്‍ 31നാണ് വിചാരണക്കോടതി ആരിഫിന് വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് ഇയാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതിയും 2007 സെപ്റ്റംബറില്‍ ശിക്ഷ ശരിവച്ചു. 2011 ഓഗസ്‌റ്റില്‍ സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചു. തുടര്‍ന്ന് പുനപ്പരിശോധന ഹര്‍ജി നല്‍കി. ഇത് രണ്ടംഗ ബെഞ്ച് തള്ളി. തുടര്‍ന്ന് തുറന്ന കോടതിയില്‍ മൂന്നംഗ ബെഞ്ചിന് മുന്നിലും പുനപ്പരിശോധന ഹര്‍ജിയുമായി ഇയാളെത്തി.
2014 സെപ്റ്റംബറിലാണ് എല്ലാ വധശിക്ഷകളും മൂന്നംഗ ജഡ്‌ജിമാര്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് ഭരണഘടന ബെഞ്ച് വിധിച്ചത്. അങ്ങനെ ഇയാളുടെ പുനപ്പരിശോധന ഹര്‍ജിയും തുറന്ന കോടതിയില്‍ എത്തി. എന്നാല്‍ ഇതും തള്ളപ്പെട്ടു. 2022 നവംബര്‍ രണ്ടിന് സുപ്രീം കോടതിയും ഇയാളുടെ വധശിക്ഷ ശരിവച്ചു. ഇതോടെയാണ് രാഷ്‌ട്രപതിക്ക് മുന്നില്‍ ദയാഹര്‍ജിയുമായി എത്തിയത്.
Also Read: പാര്‍ലമെന്‍റ് ആക്രമണത്തിന് 18 വര്‍ഷം; രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രം