ETV Bharat / bharat

ലൈംഗിക പീഡനക്കേസ്: പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണ ചോദ്യം ചെയ്യലിന് ഹാജരായില്ല - PRAJWAL REVANNA CASE UPDATES - PRAJWAL REVANNA CASE UPDATES

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഹോളനരസിപുര ജില്ലയിലെ വീട്ടിൽ ഹാജരാകണമെന്ന് അന്വേഷണ സംഘം മുമ്പ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഭവാനി രേവണ്ണ ഹാജരായില്ലെന്ന് എസ്ഐടി.

PRAJWAL REVANNA SEX VIDEO CASE  പ്രജ്വല്‍ രേവണ്ണ ലൈംഗിക പീഡന കേസ്  CASE AGAINST PRAJWAL REVANNA  പ്രജ്വല്‍ രേവണ്ണ അറസ്റ്റ്
Prajwal Revanna (ETV Bharat)
author img

By PTI

Published : Jun 1, 2024, 9:04 PM IST

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ജെഡിഎസ് നേതാവും എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണ ചോദ്യം ചെയ്യാൻ ഹാജരായില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ഇന്ന് (ജൂൺ 1) ഹോളനരസിപുരയിലെ വീട്ടിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എസ്‌ഐടി വ്യാഴാഴ്‌ച ഭവാനിക്ക് നോട്ടീസ് നൽകിയിരുന്നു. ഭവാനിതങ്ങൾക്ക് മുന്നിൽ ഹാജറാകാത്തതിനാൽ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് എസ്ഐടി അറിയിച്ചു.

കേസിൽ ഭവാനി രേവണ്ണയുടെ ജാമ്യം കോടതി തള്ളിയിരുന്നു. വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഭവാനിയെ ചോദ്യം ചെയ്യാനായാണ് എസ്‌ഐടി നോട്ടിസ് നൽകിയത്. ഭവാനിയുടെ വീടായ ചെന്നംബിക നിലയത്തിൽ ഇന്ന് രാവിലെ 10നും വൈകുന്നേരം 5നും ഇടയിൽ ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. ഭവാനിയെ തെരയാനായി അന്വേഷണസംഘത്തെ രൂപീകരിക്കുന്നതിനെ കുറിച്ച് എസ്ഐടി ആലോചിക്കുന്നതായാണ് വിവരം.

അതേസമയം നിരവധി സ്‌ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസിൽ അറസ്‌റ്റിലായി എസ്ഐടിയുടെ കസ്‌റ്റഡിയിൽ കഴിയുന്ന പ്രജ്വൽ തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ചു. മെയ്‌ 30നാണ് ജര്‍മനിയില്‍ നിന്ന് ബെംഗളുരുവില്‍ മടങ്ങിയെത്തിയ പ്രജ്വലിനെ ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്‌റ്റ് ചെയ്‌തത്.

Also Read: ലൈംഗിക പീഡനക്കേസ്: പ്രജ്വല്‍ രേവണ്ണയെ അറസ്റ്റ് ചെയ്‌തത് വനിത ഉദ്യോഗസ്ഥര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.