ദിബ്രുഗഢ്: അരുണാചല്‍ പ്രദേശിലെ പരശുറാം കുണ്ഡിൽ കുളിക്കാനിറങ്ങിയ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥന് ദാരുണാന്ത്യം. നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫീസർ (പിസിഎസ്ഒ) ശുഭേന്ദു കുമാർ ചൗധരി (55) ആണ് ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചത്.
ജോലി സംബന്ധമായ പരിശോധനയ്ക്ക് നവംബർ 22 ന് ഉദ്യോഗസ്ഥന്‍ ഭാര്യയോടൊപ്പം ഗുവാഹത്തിയിലെ മാലിഗാവ് ആസ്ഥാനത്ത് നിന്ന് ടിൻസുകിയയിലേക്ക് പോയിരുന്നതായാണ് റിപ്പോര്‍ട്ട്. നവംബർ 23 ന്, ദമ്പതികൾ അരുണാചൽ പ്രദേശിലെ പാസിഘട്ടിലേക്ക് പോയി. പിന്നീട് ദംബക് വഴി പരശുറാം കുണ്ഡിൽ എത്തുകയായിരുന്നു. പരശുറാം കുണ്ഡിലെ ഒരു വിശുദ്ധ ചടങ്ങിൽ പങ്കെടുക്കാനാണ് ദമ്പതികള്‍ ഇവിടെയെത്തിയത്. പരശുറാം കുണ്ടിൽ കുളിക്കുന്നതിനിടെ സുഭേന്ദു കുമാർ ചൗധരി ഒഴുക്കില്‍പ്പെടുകയായിരുന്നു.
With heavy hearts, we share the news of the unfortunate demise of Shri Subhendu Kumar Choudhary, Principal Chief Safety Officer, NF Railway in a tragic accident. The entire railway fraternity stands with the bereaved family in this sad moment. He will be deeply missed. pic.twitter.com/w0uRXIyEZv
— Northeast Frontier Railway (@RailNf) November 27, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അരുണാചൽ പ്രദേശ് പൊലീസ്, റെയിൽവേ പൊലീസ്, ഇന്ത്യൻ ആർമി, നാഷണൽ ഡിസാസ്‌റ്റർ റെസ്‌പോൺസ് ഫോഴ്‌സ്, സ്‌റ്റേറ്റ് ഡിസാസ്‌റ്റർ ഫോഴ്‌സ് എന്നിവര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ നാല് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. പരശുറാം കുണ്ഡില്‍ നിന്ന് 20 കിലോമീറ്റർ താഴെ നിന്നാണ് ഇന്നലെ (27-11-2024) മൃതദേഹം കണ്ടെടുത്തത്. ഇന്നലെ വൈകുന്നേരം ലോഹിത് നദിയിൽ മൃതദേഹം ഒഴുകുന്നത് കണ്ട മത്സ്യ തൊഴിലാളികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹം ഇന്ന് ടിൻസുകിയയില്‍ എത്തിക്കും. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും. ശക്തമായ ഒഴുക്കുള്ള നദിയാണ് ലോഹിത്. മുമ്പും നിരവധി സമാന സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ശുഭേന്ദു കുമാർ ചൗധരിയുടെ മരണത്തില്‍ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും എൻഎഫ്ആർ ജനറൽ മാനേജർ ചേതൻ കുമാർ ശ്രീവാസ്‌തവയും അനുശോചനം രേഖപ്പെടുത്തി.
Also Read: വന്ദേഭാരതിന് കല്ലെറിഞ്ഞു, റെയിൽവേ പാളത്തില്‍ കല്ലുവച്ചു; 17-കാരന്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍