ETV Bharat / bharat

പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വിവാദ വിഡീയോ; അസം മുഖ്യമന്ത്രിക്കെതിരെ നെറ്റിസണ്‍സ് - Netizens slam CM Himanta - NETIZENS SLAM CM HIMANTA

വിവാദ വീഡിയോയുമായി ഹിമന്ത ബിശ്വ ശര്‍മ്മ. വിമര്‍ശനങ്ങളുമായി നെറ്റിസണ്‍സ്.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Mar 29, 2024, 6:17 PM IST

ഗുവാഹത്തി : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌ത ദൃശ്യങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി നെറ്റിസണ്‍സ്. ആരാകും വരന്‍ എന്ന ചോദ്യത്തോടെയാണ് മുഖ്യമന്ത്രി ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്‌തിട്ടുള്ളത്. 'നിങ്ങള്‍ക്കത് അറിയാമെങ്കില്‍ നിങ്ങള്‍ ബുദ്ധിമാന്മാരാണ്. നിങ്ങള്‍ക്കറിയില്ലെങ്കില്‍ നിങ്ങള്‍ അറിയും' എന്ന് പറഞ്ഞാണ് അദ്ദേഹം ഒരു വീഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇത്തരൊരു ദൃശ്യം പോസ്റ്റ് ചെയ്‌തതെങ്കിലും പ്രതിപക്ഷ കക്ഷികളെ അപഹാസ്യരാക്കുന്ന വിധത്തിലാണ് ഇതെന്ന് നെറ്റിസണ്‍സ് ആരോപിക്കുന്നു. രണ്ട് മിനിറ്റും 22 സെക്കന്‍റും ദൈര്‍ഘ്യമുള്ള ദൃശ്യം പ്രതിപക്ഷ നേതാക്കള്‍ ആരാകും മണവാളന്‍ എന്ന തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കും വിധമുള്ള ദൃശ്യമാണിത്. വധുവിന് ചുറ്റും ഇന്ത്യാസഖ്യത്തിലെ നേതാക്കള്‍ തമ്മിലടിക്കും വിധമുള്ള ദൃശ്യങ്ങളുണ്ട്.

'കുടുംബ മോഷ്‌ടാക്കളുടെ ശ്രമം ഇക്കുറിയും പരാജയപ്പെടും. ഇക്കുറി നാനൂറ് കടക്കും' എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. പ്രതിപക്ഷത്തെ കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഹിമന്ത ബിശ്വ ശര്‍മ്മ ഇത്തരത്തില്‍ ഒരു നിലവാരമില്ലാത്ത ഒരു ദൃശ്യം പോസ്റ്റ് ചെയ്‌തതെന്നും നെറ്റിസണ്‍സ് പറയുന്നു.

പലരും മുഖ്യമന്ത്രിയുടെ പേജിലെത്തി കഠിനമായ ഭാഷയിലാണ് വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ളത്. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ഭൂഷണമല്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ബിജെപി നേതാക്കളില്‍ നിന്ന് ഇപ്പോഴിതൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്ന പ്രതികരണവും ഉണ്ട്.

ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയില്‍ നിന്ന് ഇത്തരം നിലവാരമില്ലാത്ത പ്രവൃത്തികള്‍ കാണുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും ചിലര്‍ പറയുന്നു. ഇന്ത്യന്‍ രാഷ്‌ട്രീയത്തെ ഇത്രമാത്രം അധഃപതനത്തിലേക്ക് നയിക്കരുതെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു. വരും ദിവസങ്ങളില്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യുമെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു.

Also Read: 'രാഹുല്‍ ദേശവിരുദ്ധനും ഹിന്ദുത്വ വിരുദ്ധനും'; സവര്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഇത്തരം വിലകുറഞ്ഞ പ്രചാരണങ്ങള്‍ താങ്കള്‍ക്ക് ഭൂഷണമല്ല. ഇത് അങ്ങയുടെ കുഴപ്പമല്ല. ഇതാണ് താങ്കളുടെ പാര്‍ട്ടിയുടെ സംസ്‌കാരവും മാനസികാവസ്ഥയും. നമ്മള്‍ ഇതെല്ലാം അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്. ആര്‍ക്കും വ്യക്തമായ അജണ്ടകളോ, വിഷയങ്ങളോ ഇല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ഇപ്പോള്‍ വ്യക്തിപരമായ ആക്രമണങ്ങളും വ്യക്തിഹത്യയും മറ്റും മാത്രമായി മാറിയിരിക്കുന്നു. എന്നിങ്ങനെയൊക്കെ നിരവധി പേര്‍ ഈ പോസ്റ്റിന് താഴെ വിമര്‍ശിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.