ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ കൂട്ടക്കൊല. കുടുംബത്തിലെ എട്ട് പേരെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്‌തു. ബോദൽ കച്ചാർ ഗ്രാമത്തിൽ ചൊവ്വാഴ്‌ച രാത്രി വൈകിയാണ് സംഭവം.
സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ചിന്ദ്വാര കലക്‌ടറും പൊലീസ് സൂപ്രണ്ടും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821
ALSO READ: ഒരു കുടുംബത്തിലെ അഞ്ച് പേരെ കൂട്ടക്കൊല ചെയ്‌ത് അയല്‍വാസി; പിന്നാലെ ആത്മഹത്യ