ETV Bharat / bharat

"ഇത് മോദിയുടെ വിജയമല്ല, തോൽവി"; എംകെ സ്‌റ്റാലിൻ - MK Stalin about Lok Sabha results

ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിൻ്റെയും ജെഡിയു നേതാവ് നിതീഷ് കുമാറിന്‍റെയും പിന്തുണ കൊണ്ട് മാത്രമാണ് ഇത്തവണ മോദി പ്രധാനമന്ത്രിയായതെന്ന് എംകെ സ്റ്റാലിന്‍.

MK STALIN  NARENDRA MODI  2024 LOK SABHA ELECTION RESULT  MK STALIN AGAINST NARENDRA MODI
MK Stalin (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 2:57 PM IST

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമല്ല, തോൽവിയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിൻ. ഈ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. നന്നായി കഷ്‌ടപ്പെട്ടിട്ടും ആകെ നേടാനായത് 240 സീറ്റുകൾ മാത്രമാണെന്നും സ്റ്റാലിന്‍ പരിഹസിച്ചു.

ഇത്തവണ മോദി പ്രധാനമന്ത്രിയായത് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിൻ്റെയും ജെഡിയു നേതാവ് നിതീഷ് കുമാറിന്‍റെയും പിന്തുണ കൊണ്ട് മാത്രമാണ്. അവർ പിന്തുണച്ചില്ലായിരുന്നെങ്കിൽ മോദിക്ക് എവിടെ നിന്ന് ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ചോദിച്ചു. ബിജെപിയ്‌ക്ക് അവരുടെ മാത്രം ഇഷ്‌ടത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും സ്‌റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

2024 ലെ തെരഞ്ഞെടുപ്പ് ഫലം 2004 ലേത് സമാനമായിരുന്നു എന്നും സ്‌റ്റാലിന്‍ ഓര്‍ത്തു. അന്ന് എക്‌സിറ്റ് പോൾ പ്രവചിച്ചത് അടൽ ബിഹാരി വാജ്‌പേയി സർക്കാർ രൂപീകരിക്കും എന്നായിരുന്നു. പക്ഷെ എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തിരുത്തി കുറിച്ച് കോൺഗ്രസ് സര്‍ക്കാര്‍ രൂപികരിച്ചു. അതുപോലെ തന്നെ ഇത്തവണയും ബിജെപി 400 കടക്കുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനങ്ങള്‍. എന്നാല്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇത്തവമത്തെ ലോക്‌സദ തെരഞ്ഞെടുപ്പിൽ 543 സീറ്റുകളില്‍ 240 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടി. ടിഡിപിയുടെ 16 സീറ്റും ജെഡിയുവിന്‍റെ 12 സീറ്റുകളും ചേര്‍ത്ത് 293 സീറ്റുകൾ സ്വന്തമാക്കി എൻഡിഎ മൂന്നാം തവണയും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപികരിച്ചു.

തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചും സ്‌റ്റാലിന്‍ സംസാരിച്ചു. കോൺഗ്രസുമായി ചേർന്ന് ഡിഎംകെ സ്വന്തമാക്കിയത് സാധാരണ വിജയമല്ല, ചരിത്ര വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ സർക്കാരിനെ വിശ്വസിച്ച എല്ലാ ജനങ്ങളുടെയും പ്രവർത്തകരുടെയും വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടില്‍ ഡിഎംകെയും കോൺഗ്രസും ഒരുമിച്ച് മത്സരിച്ച് 39ൽ 31 സീറ്റും നേടിയിരുന്നു.

Also Read: "ലോക്‌സഭ സ്‌പീക്കർ സ്ഥാനത്തേക്ക് ടിഡിപിയെ പിന്തുണയ്ക്കാൻ ഇന്ത്യ സഖ്യം തയ്യാർ": സഞ്ജയ് റാവത്ത് -

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.