ETV Bharat / bharat

ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ആശങ്ക, വിഷയം വിദേശകാര്യ മന്ത്രാലയത്തിൻ്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ശശി തരൂർ - SHASHI THAROOR ON BANGLADESH ISSUE

ഡിസംബർ 11ന് വിദേശകാര്യ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയെ ബംഗ്ലാദേശ് വിഷയത്തിലെ ആശങ്കകള്‍ അറിയിക്കുമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.

Bangladesh situation  ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍  വിദേശകാര്യ പാർലമെൻ്ററി  ശശി തരൂര്‍ എംപി
Shashi Tharoor (ETV Bharat)
author img

By

Published : Nov 28, 2024, 7:00 PM IST

ന്യൂഡൽഹി: ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ആശങ്കയറിയിച്ച് ശശി തരൂര്‍ എംപി. പുതിയതായി പുനസംഘടിപ്പിച്ച വിദേശകാര്യ പാർലമെൻ്ററി പാനൽ അധ്യക്ഷനായതിന് പിന്നാലെയാണ് ശശി തരൂരിന്‍റെ പ്രതികരണം. ഡിസംബർ 11ന് വിദേശകാര്യ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയെ ഇക്കാര്യം അറിയിക്കുമെന്നും വിഷയത്തിൽ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഉടന്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 11ന് ബംഗ്ലാദേശ് വിഷയം വിശദമായി പരിഗണിച്ച് വിദേശകാര്യ സെക്രട്ടറിയെ അറിയിക്കും. വളരെ ഗുരുതരവും അസ്വസ്ഥത ഉളവാക്കുന്നതുമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഹിന്ദു ആത്മീയ നേതാവ് ചിൻമോയ് കൃഷ്‌ണ ദാസിനെ അറസ്റ്റ് ചെയ്യുകയും ജാമ്യം റദ്ദാക്കുകയും ചെയ്‌ത നടപടിയില്‍ ഇന്ത്യ അതീവ ആശങ്ക പ്രകടിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ശശി തരൂരിന്‍റെ പ്രതികരണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിലെ ജനങ്ങളുടെ അവസ്ഥയില്‍ എല്ലാ ഇന്ത്യക്കാരും ആശങ്കാകുലരാണ്, അവിടത്തെ ജനങ്ങളുടെ ക്ഷേമത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പൊട്ടിപുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്‌ക്ക് ഹസീന അധികാരത്തിൽ നിന്നിറങ്ങിയതിന് ശേഷം ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വർധിച്ചിരുന്നു. 50 ഓളം ജില്ലകളിലായി 200 ലധികം ആക്രമണങ്ങൾ ഇതിനോടകം നടന്നിട്ടുണ്ട്.

ഹിന്ദു ആത്മീയ നേതാവ് ചിൻമോയ് കൃഷ്‌ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തതിന് ശേഷം കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്‌ണ കോൺഷ്യസ്നെസിൽ അംഗമായിരുന്ന ചിൻമോയ് കൃഷ്‌ണ ദാസ് അടുത്തിടെ പുറത്താക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്.

Read more: സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ 'കയ്യിട്ടുവാരി' സര്‍ക്കാര്‍ ജീവനക്കാര്‍; കൈപ്പറ്റിയ തുക പലിശയടക്കം തിരിച്ചു പിടിക്കാന്‍ ധനവകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.