ETV Bharat / bharat

മറാത്ത സംവരണ പ്രതിഷേധം അക്രമാസക്തം, ബസ്‌ കത്തിച്ചു; ഒബിസിയില്‍ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം - മറാത്ത സംവരണത്തിൽ ബസ്‌ കത്തിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും മറാത്ത സമുദായത്തിന് 10 ശതമാനം സംവരണം നിർദേശിക്കുന്ന കരട് ബില്ലിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു

Maratha reservation issue  ST bus on fire in Ambad  മറാത്ത സംവരണം  മറാത്ത സംവരണത്തിൽ ബസ്‌ കത്തിച്ചു  മനോജ് ജാരംഗേ പാട്ടീൽ
Maratha
author img

By ETV Bharat Kerala Team

Published : Feb 26, 2024, 1:05 PM IST

മറാത്ത സംവരണത്തിൽ ബസ്‌ കത്തിച്ച് പ്രതിഷേധക്കാർ

ജൽന : മറാത്ത സംവരണത്തിനായുളള പ്രതിഷേധത്തെ തുടർന്ന് സമരക്കാർ ബസ്‌ കത്തിച്ചു. അമ്പാഡ് താലൂക്കിലെ തീർഥപുരിയിലെ ട്രാൻസ്‌പോർട്ട് ബസാണ് പ്രതിഷേധക്കാർ കത്തിച്ചത്. എല്ലാ മറാത്തക്കാർക്കും 10 ശതമാനം സംവരണം നൽകിയുളള ബിൽ മന്ത്രിസഭ അംഗീകരിച്ചെങ്കിലും ഈ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പടുത്തണമെന്നാവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് സമരക്കാർ പ്രതിഷേധം കടുപ്പിച്ചത്.

സംവരണവും പ്രതിഷേധവും: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ പ്രത്യേക നിയമസഭ വിളിച്ചശേഷം തൊഴിലിലും വിദ്യാഭ്യാസത്തിലും മറാത്ത വിഭാഗത്തിന് 10 ശതമാനം സംവരണം നടപ്പാക്കാൻ സർക്കാർ ബിൽ പാസാക്കിയിരുന്നു. മറാത്ത ക്വാട്ട ആക്‌ടിവിസ്‌റ്റായ മനോജ് ജാരംഗെ പാട്ടീലിന്‍റെ അനിശ്ചിതകാല നിരാഹാര സമരത്തിനൊടുവിലാണ് സർക്കാർ ബില്ലിന് അംഗീകാരം നൽകിയത്.

എന്നാൽ മനോജ് ജാരംഗെ പാട്ടീൽ പൂർണ്ണമായും പ്രതിഷേധത്തിൽ നിന്ന് പിൻമാറിയിട്ടില്ല. ബിൽ നിയമപരമായി നിൽക്കില്ലെന്നും മറാത്ത വിഭാഗത്തിന് ഒബിസിക്കകത്ത് തന്നെ സംവരണം വേണമെന്നുമാണ് ഇവരുടെ ആവശ്യം. സർക്കാർ അംഗീകരിക്കാൻ തയ്യാറാകാത്തതോടെയാണ് സർക്കാരിനെതിരെ സമരക്കാർ അക്രമാസക്തരായത്.

മനോജ് ജാരംഗെ പാട്ടീൽ മറാത്ത സമുദായത്തോട് റോഡ് ഉപരോധിച്ചുകൊണ്ടുളള സമരം (The Rasta Roko Morcha) നടത്താൻ നിർദേശം നൽകിയിരുന്നു. ഇതിന്‌ പിന്നാലെയാണ് തീർഥപുരിയിൽ സമരക്കാർ ബസ്‌ കത്തിച്ചത്. ഇതിനെ തുടർന്ന് അമ്പാഡിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.

ആവശ്യങ്ങൾ ഇങ്ങനെ: എല്ലാ മറാത്തക്കാര്‍ക്കും ഒബിസി വിഭാഗത്തിലുള്‍പ്പെട്ടവരാണെന്ന് തെളിയിക്കുന്ന കുന്‍ബി സര്‍ട്ടിഫിക്കറ്റ്, കിന്‍റര്‍ഗാര്‍ഡന്‍ മുതല്‍ ബിരുദാനന്തരബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, സര്‍ക്കാന്‍ ജോലി റിക്രൂട്ട്‌മെന്‍റില്‍ മറാത്തക്കാര്‍ക്ക് സംവരണം എന്നിവയെല്ലാമായിരുന്നു പാട്ടീൽ ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ മറാത്ത വിഭാഗത്തിലെ മുഴുവൻ പേർക്കും സംവരണം നൽകാനുളള സർക്കാർ നീക്കം 2021 മെയ്‌ അഞ്ചിന് സുപ്രീം കോടതി തടഞ്ഞിരുന്നു. മറാത്ത സംവരണം നൽകുന്നതോടെ സംവരണം 50 ശതമാനത്തിന് മുകളിലാകുമെന്നും അത് നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി മുന്നോട്ടു വച്ച വാദങ്ങൾ അനുസരിച്ച് 50 ശതമാനത്തിൽ നിന്നും സംവരണപരിധി ഉയർത്തി മറാത്ത പോലൊരു പ്രബലവിഭാഗത്തിന് സംവരണം നൽകുന്ന കാര്യം നടക്കാൻ സാധ്യതയുണ്ടാവില്ല. കൂടാതെ മറാത്തകളിൽ ഒരു വിഭാഗത്തെ ഒബിസി വിഭാഗത്തിൽപെടുത്തി പ്രക്ഷോഭം തണുപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും അതിനെതിരെ ഒബിസി സംഘടനകൾ രംഗത്തെത്തിയിരുന്നു.

ഒബിസി സംവരണം വേണമെന്നാവശ്യം അംഗീകരിച്ചാൽ മാത്രമേ മറാത്ത സംവരണ വിഷയത്തിൽ പരിഹാരമാകുകയുളളൂ. അല്ലാത്തപക്ഷം പ്രതിഷേധക്കാർ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. പ്രദേശത്ത് സംഘർഷ സാധ്യത ഒഴിവാക്കാനും ക്രമസമാധാനപാലനം വീണ്ടെടുക്കാനുമായിട്ടാണ് താത്‌കാലികമായി സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.