ETV Bharat / bharat

35 കടല്‍ക്കൊള്ളക്കാരുമായി ഐഎന്‍എസ് കൊല്‍ക്കത്ത മുംബൈയില്‍; കൊള്ളക്കാരെ പൊലീസിന് കൈമാറി - INS Kolkata brings pirates to India - INS KOLKATA BRINGS PIRATES TO INDIA

സൊമാലിയന്‍ തീരത്ത് നിന്നാണ് നാവിക സേന 35 കടല്‍ക്കൊള്ളക്കാരെ പിടികൂടിയത്. ഇവരെ കൂടുതല്‍ നിയമ നടപടികള്‍ക്കായി പൊലീസിന് കൈമാറി.

INDIAN NAVY TO HAND OVER PIRATES  INS KOLKATA BRINGS PIRATES TO INDIA  INDIAN NAVY  INS KOLKATA
ins-kolkata-indian-navy-hand-over-35-pirates-to-police
author img

By ETV Bharat Kerala Team

Published : Mar 23, 2024, 10:10 AM IST

മുംബൈ : സൊമാലിയന്‍ തീരത്ത് നിന്ന് പിടികൂടിയ 35 കടല്‍ക്കെള്ളക്കാരുമായി ഐഎന്‍എസ് കൊല്‍ക്കത്ത മുംബൈയില്‍ എത്തി (INS Kolkata Indian Navy Hand Over 35 Pirates to police). മുംബൈയില്‍ എത്തിച്ച ഇവരെ പൊലീസിന് കൈമാറി. സങ്കല്‍പ് ഓപ്പറേഷന്‍റെ ഭാഗമായാണ് നടപടി എന്നാണ് അധികൃതര്‍ അറിയിച്ചത്.

'പിടികൂടിയ 35 കടല്‍ക്കൊള്ളക്കാരുമായി ഐഎന്‍എസ് കൊല്‍ക്കത്ത മാര്‍ച്ച് 23ന് മുംബൈയില്‍ എത്തി. ഇന്ത്യന്‍ നിയം, പ്രത്യേകിച്ച് മാരിടൈം ആന്‍റി പൈറസി ആക്‌ട് 2022 അനുസരിച്ച് കൂടുതല്‍ നിയമ നടപടികള്‍ക്കായി കടല്‍ക്കൊള്ളക്കാരെ ലോക്കല്‍ പൊലീസിന് കൈമാറി' -നാവിക സേന അറിയിച്ചു.

അറബിക്കടലിലെയും ഏദന്‍ ഉള്‍ക്കടലിലെയും കടല്‍ക്കൊള്ള തടയാന്‍ വിന്യസിച്ചിട്ടുള്ള യുദ്ധക്കപ്പലാണ് ഐഎന്‍സ് കൊല്‍ക്കത്ത. കൊള്ളക്കാരുടെ ആക്രമണത്തില്‍ നിന്ന് വ്യാപാരികളെ ഹൈജാക്ക് ചെയ്യുന്നതിനായുള്ള മദര്‍ ഷിപ്പായി കപ്പല്‍ ഉപയോഗിച്ചിരുന്നു. മാര്‍ച്ച് 15ന് പുലര്‍ച്ചെയാണ് കടല്‍ക്കൊള്ളക്കാരുടെ കപ്പല്‍ ഐഎന്‍എസ് കൊല്‍ക്കത്ത കണ്ടെത്തിയത്. കപ്പലിന്‍റെ ഡെക്കില്‍ ആയുധ ധാരികളായ കൊള്ളക്കാരെയും നാവിക സേന കണ്ടെത്തിയിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി യുഎന്‍ കണ്‍വെന്‍ഷന്‍സ് ഓണ്‍ ദി ലോസ് ഓഫ് ദി സീ അടക്കമുള്ള അന്താരാഷ്‌ട്ര നിയമപ്രകാരം കൊള്ളക്കാരോട് സഹകരിക്കാന്‍ നാവിക സേന ആവശ്യപ്പെട്ടു. എന്നാല്‍ കൊള്ളക്കാര്‍ ഇതിന് തയ്യാറായില്ല, പകരം അവര്‍ വെടിയുതിര്‍ത്തു.

പിന്നാലെയാണ് കൊള്ളക്കാരെ അതി സാഹസികമായി കീഴടക്കിയത്. ഐഎന്‍എസ് കൊല്‍ക്കത്തയ്‌ക്കൊപ്പം ഐഎന്‍എസ് സുഭദ്ര ചേരുകയും നാവിക സേന വ്യോമ സേനയുമായി ഏകോപിപ്പിച്ച് C17s ഉപയോഗിക്കുകയും ചെയ്‌തതോടെ കടല്‍ക്കൊള്ളക്കാര്‍ പിടിക്കപ്പെടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.