ന്യൂഡല്‍ഹി:തങ്ങളുടെ കരുത്ത് വിളിച്ചോതി വ്യോമസേനയുടെ സൈനികാഭ്യാസം. മുന്‍നിര യുദ്ധവിമാനങ്ങളും പോര്‍ ഹെലികോപ്‌ടറുകളുമടക്കം 120 വിമാനങ്ങള്‍ അഭ്യാസത്തില്‍ അണിനിരന്നു. രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയിലായിരുന്നു സൈനികാഭ്യാസം(mega exercise featuring over 120 aircraft).
ബഹുദൂര ഡ്രോണുകളുടെ കരുത്തും വായുശക്തി അഭ്യാസത്തില്‍ വ്യോമസേന പ്രദര്‍ശിപ്പിച്ചു. വായുവില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളും പ്രദര്‍ശിപ്പിച്ചു. എം777 അടക്കമുള്ള ആയുധങ്ങളും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരുന്നു.
ആകാശത്തുനിന്നുള്ള മിന്നലാക്രമണം എന്ന് പേരിട്ടിരുന്ന സൈനിക പ്രദര്‍ശനത്തില്‍ വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന പല അത്യാധുനിക ആയുധങ്ങളും അണിനിരന്നു(Indian Air Force).
റഫാല്‍, എസ് യു30 എംകെഐ,മിഗ്29, മിറാഷ് 2000, തേജസ് ഹവാക്ക് തുടങ്ങിയവയും പ്രദര്‍ശനത്തില്‍ അണിനിരന്നു. ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് വിമാനങ്ങളും തങ്ങളുടെ കരുത്ത് കാട്ടി. റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധവിമാനങ്ങളും പ്രദര്‍ശനത്തില്‍ അണിനിരന്നു. ചിനൂക്ക് ഹെലികോപ്ടറുകളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. (Indian Air Force displays firepower capabilities at Pokhran).
Also Read: സൂക്ഷ്‌മ പരിശോധന ; അന്‍പതോളം മിഗ്-21 വിമാനങ്ങൾ നിലത്തിറക്കി വ്യോമസേന