ETV Bharat / bharat

മനുഷ്യക്കടത്ത്; രണ്ടുപേര്‍ അറസ്റ്റില്‍, നേപ്പാളി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി - മനുഷ്യക്കടത്ത്

പതിനേഴുകാരിയായ നേപ്പാളി പെണ്‍കുട്ടിയെ സിംലയില്‍ എത്തിച്ച് വില്‍ക്കാന്‍ ശ്രമം. മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

Nepalese human trafficking  victim rescued 2 held  17year old Nepalese girl  മനുഷ്യക്കടത്ത്  രണ്ടുപേര്‍ പിടിയില്‍
UP: Nepalese human trafficking victim rescued, 2 held
author img

By ETV Bharat Kerala Team

Published : Feb 22, 2024, 9:33 PM IST

ബഹ്റിയ(ഉത്തര്‍പ്രദേശ്): മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. സംഘത്തിന്‍റെ പിടിയില്‍ നിന്ന് പതിനേഴുകാരിയെ രക്ഷിച്ചു. സശാസ്‌ത്ര സീമ ബെല്‍ (എസ്എസ്ബി) ഡെപ്യൂട്ടി കമാന്‍ഡര്‍ ദിലീപ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബഹ്റിയ ജില്ലയിലെ ചെക്ക് പോസ്റ്റില്‍ വിന്യസിച്ചിരുന്ന സംഘമാണ് ഇവരെ പിടികൂടിയത്. നേപ്പാള്‍ സ്വദേശികളായ ശശിറാം ഖത്രി, സുരേന്ദ്ര ഖത്രി എന്നിവരാണ് പിടിയിലായത്(Nepalese human trafficking).

ഇവര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. സംശയം തോന്നിയ എസ്എസ്ബി ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. മനുഷ്യക്കടത്ത് വിരുദ്ധസംഘവും ഒരു എന്‍ജിഓയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തത് . ഇതില്‍ നിന്നാണ് ശശി റാമിനെ ഒരു കൊല്ലം മുമ്പ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടതാണെന്ന് വ്യക്തമായത്. മെച്ചപ്പെട്ട ജീവിതവും പണവും വാഗ്‌ദാനം ചെയ്‌ത് പെണ്‍കുട്ടിയെ ഒപ്പം കൂട്ടിയതാണെന്ന് ശശിറാം മൊഴി നല്‍കി. സിംലയിലെത്തിച്ച് പെണ്‍കുട്ടിയെ വില്‍ക്കാനായിരുന്നു ഉദ്ദേശ്യമെന്നും ഇയാള്‍ വെളിപ്പെടുത്തി( victim rescued, 2 held).

എന്‍ജിഒ നേപ്പാള്‍ പൊലീസുമായി ബന്ധപ്പെട്ടു. ഇതൊരു മനുഷ്യക്കടത്താണെന്ന സംശയം അവരും പങ്കുവച്ചു. തുടര്‍ന്ന് പ്രതികളെയും പെണ്‍കുട്ടിയെയും നേപ്പാള്‍ പൊലീസിന് കൈമാറി( 17-year-old Nepalese girl).

Also Read: മനുഷ്യക്കടത്ത് കേസ്; പതിനൊന്നാം പ്രതി സൗദി സക്കീര്‍ അറസ്റ്റില്‍, അന്വേഷണം ഊര്‍ജിതമാക്കി എന്‍ഐഎ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.