ETV Bharat / bharat

തിരകള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും സുനാമിക്കും പിന്നിലെ ശാസ്‌ത്രം: ശാസ്‌ത്രജ്ഞര്‍ക്ക് പറയാനുള്ളത്.. - how predict these natural hazards

കൊടുങ്കാറ്റും സുനാമിയും മുന്‍കൂട്ടി പ്രവചിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലടക്കം ഉപകരണങ്ങള്‍ സ്ഥാപിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി. ഇവ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് ഇടിവിയോട് വിശദീകരിച്ച് ശാസ്‌ത്രജ്ഞന്‍ അരുള്‍ മുത്തയ്യ.

How Scientists Predict Storms  How Scientists Predict Tsunamis  National Data Buoy Program  NIOT Chennai
How Scientists Predict Storms and Tsunamis Know from Oceanic Guardians Themselves
author img

By ETV Bharat Kerala Team

Published : Mar 20, 2024, 10:01 PM IST

Updated : Mar 20, 2024, 10:20 PM IST

ചെന്നൈ: ഓരോ നവംബറുമെത്തുന്നത് തമിഴ്‌നാട്ടുകാരുടെ നെഞ്ചില്‍ തീ കോരിയിട്ടുകൊണ്ടാണ്. ഈ മാസത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചുഴലിക്കാറ്റുകളും മണ്ണിടിച്ചിലുകളുമുണ്ടാകുന്നത്. ഇവ രാജ്യത്തിന്‍റെ സാംസ്‌കാരിക തലസ്ഥാനത്തെ അടിമുടി തകര്‍ക്കുന്നു (How Scientists Predict Storms).

മുന്നറിയിപ്പുകള്‍ നല്‍കാനായാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പരാധീനതകള്‍ കുറയ്ക്കാനാകുമെന്ന തോന്നലാണ് ശാസ്‌ത്രജ്ഞരെ ആ വഴിക്ക് ചിന്തിപ്പിച്ചത്. പ്രകൃതി ക്ഷോഭങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനാകുമോ? ഇടിവി ഭാരതിന്‍റെ ഈ സംശയത്തിന് ഉത്തരം നല്‍കുകയാണ് ചെന്നൈയിലെ പള്ളിക്കരണിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയിലെ ശാസ്‌ത്രജ്ഞന്‍.

ഭൗമശാസ്‌ത്ര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സമുദ്ര സാങ്കേതിക കേന്ദ്രം. സമുദ്ര പഠന ഗവേഷണമാണ് ഇവരുടെ മുഖ്യ ദൗത്യം. കാലാവസ്ഥ നിരീക്ഷണം, ഭൗമ മാറ്റങ്ങള്‍, കൊടുങ്കാറ്റുകള്‍, സുനാമി അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ എന്നിവ നിരീക്ഷിക്കുകയും ചെയ്യുന്നു.

1996ല്‍ സ്ഥാപിച്ച നാഷണല്‍ ഡേറ്റ ബയോ പ്രോഗ്രാമും ഈ രംഗത്ത് നിര്‍ണായക പങ്ക് വഹിക്കുന്നു. ഡേറ്റ ബയോസ് എന്ന മോണിറ്ററിങ്ങ് സംവിധാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥാപിച്ച് അതില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. ഈ ഡേറ്റ ബയോസിന് കടലിലെയും കാലാവസ്ഥയിലെയും മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ വേണ്ട സെന്‍സറുകളുണ്ട്. പതിനഞ്ചിടങ്ങളില്‍ ഇത് സ്ഥാപിച്ചിട്ടുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയിലെ ശാസ്‌ത്രജ്ഞന്‍ അരുള്‍ മുത്തയ്യ ഇടിവി ഭാരതിന് നല്‍കിയ എക്സ്‌സ്ക്ലൂസീവ് അഭിമുഖത്തില്‍ വ്യക്തമാക്കി. 1997 മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും ഇവ സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഴക്കടലില്‍ 12 ഇടത്ത് ഇവ സ്ഥാപിച്ചിട്ടുണ്ട്. അറബിക്കടലിന്‍റെയും ബംഗാള്‍ ഉള്‍ക്കടലിന്‍റെയും തീരത്ത് മൂന്നിടങ്ങളിലും ഇവയുണ്ടെന്ന് അദ്ദേഹം പറയുന്നു(National Data Buoy Program).

സുനാമി നേരത്തെ അറിയാന്‍ സഹായിക്കുന്ന യന്ത്രസംവിധാനം ഏഴെണ്ണം സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണം ബംഗാള്‍ ഉള്‍ക്കടലിലാണ്. രണ്ടെണ്ണം അറബിക്കടലില്‍ സ്ഥാപിച്ചിരിക്കുന്നു. ഇവ നല്‍കുന്ന വിവരങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന് അയക്കുന്നു. പിന്നീട് ഇത് കാലാവസ്ഥ കേന്ദ്രവും മറ്റ് വകുപ്പുകളുമായി പങ്ക് വയ്‌ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി (National Data Buoy Program).

ഉപഗ്രഹങ്ങള്‍ വഴി മാത്രമാണ് ആഴക്കടലിലെ ഉപകരണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ തീരത്തുള്ള ഉപകരണങ്ങളിലേക്ക് കൈമാറുനാകുക. ഈ ഉപകരണങ്ങള്‍ വഴിയുള്ള വിവരങ്ങള്‍ ഓരോ മൂന്ന് മണിക്കൂറിലും ഉപഗ്രഹങ്ങള്‍ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കടലിലെ ഈ ഉപകരണങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന് രണ്ട് ബാറ്ററികള്‍ വീതമാണ് ഇവയില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിലൊരെണ്ണം സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. സൗര ബാറ്ററിയുടെ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ ലിഥിയം ബാറ്ററി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നുവെന്നും മുത്തയ്യ പറഞ്ഞു.

ആഴക്കടലില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ഉപകരണങ്ങള്‍ മാറ്റങ്ങള്‍ തിരിച്ചറിയുകയും സുനാമി സാഹചര്യമുണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ആഴക്കടലില്‍ നാലായിരം മീറ്റര്‍ താഴ്‌ചയിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ഇവയ്ക്ക് അടിത്തട്ടിലുണ്ടാകുന്ന നേരിയ പ്രകമ്പനം പോലും തിരിച്ചറിയാന്‍ സാധിക്കുന്നു. സുനാമി ഉണ്ടായിക്കഴിഞ്ഞും ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഈ ഉപകരണങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് സുനാമി എവിടെയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്താകുമെന്നും പ്രവചിക്കാന്‍ ശാസ്‌ത്രജ്ഞര്‍ക്കാകും.

2004ന് മുമ്പ് രാജ്യത്ത് സുനാമി മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നില്ലെന്നും അരുള്‍ മുത്തയ്യ ചൂണ്ടിക്കാട്ടുന്നു. കൊടുങ്കാറ്റും മറ്റും ഉണ്ടാകുന്ന മേഖലകളിലാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. ന്യൂനമര്‍ദ്ദ മേഖലകളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ഇവ രേഖപ്പെടുത്തുന്നു. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് പലപ്പോഴും ശക്തമായ കാറ്റുകള്‍ ഉണ്ടാകുന്നത്.

കൊടുങ്കാറ്റുകള്‍ രൂപപ്പെടുന്നത് കാറ്റിന്‍റെ വേഗതയും കടലിലെ ഉപരിതല ഊഷ്‌മാവും അനുസരിച്ചാണ്. ഇത് പ്രവചന നടപടിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ബയോ സംവിധാനം സമുദ്രോപരിതലത്തിലെ ഊഷ്‌വ് വ്യതിയാനങ്ങളും മര്‍ദ്ദ വ്യതിയാനവും സംബന്ധിച്ച വിവരങ്ങള്‍ ഫലപ്രദമായി നല്‍കുന്നു. കൊടുങ്കാറ്റിന് മുമ്പ് താപനില 26 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുന്നു. ഇത്തരം വിവരങ്ങള്‍ പരിശോധിച്ച് കൃത്യമായി വിവരങ്ങള്‍ നല്‍കാനാകും. അങ്ങനെ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാനും സഹായിക്കുന്നു. ഇത് വഴി സമൂഹത്തെ സംരക്ഷിക്കാനും സാധിക്കുന്നു.

പ്രകൃതി ദുരന്തത്തിന് പുറമെ മനുഷ്യരുണ്ടാക്കുന്ന ചില പ്രശ്‌നങ്ങളും ശാസ്‌ത്രജ്ഞര്‍ക്ക് നേരിടേണ്ടി വരുന്നു. ബയോസുകളുടെ സാന്നിധ്യം മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ മീന്‍ പിടിക്കാനുപയോഗിക്കുന്ന വല ഇവയില്‍ കുരുങ്ങി വലകള്‍ക്ക് പലപ്പോഴും കേടുപാടുകള്‍ സംഭവിക്കുന്നു. പകരം മത്സ്യത്തൊഴിലാളികള്‍ ബയോസുകളെ നശിപ്പിക്കുന്നു. അത് കൊണ്ട് ഇവയ്ക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടി വരുന്നു. ഇത്തരം നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മത്സ്യത്തൊഴിലാളികളോട് മുത്തയ്യ അഭ്യര്‍ത്ഥിക്കുന്നു. ഈ സംവിധാനങ്ങള്‍ നമ്മുടെ സുരക്ഷിതത്വത്തിനും ആവാസ വ്യവസ്ഥിതിയുടെ സംരക്ഷണത്തിനും അത്യന്താപേക്ഷിതമാണ്.

Also Read: ലാപ്‌ടോപ്പുകൾക്ക് ഇനി വയർലെസ് ചാർജർ; എന്‍ഐടി പ്രൊഫസറുടെ കണ്ടുപിടുത്തത്തിന് യുകെ പേറ്റൻ്റ്

മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ രാജ്യാന്തര സഹകരണം ശക്തമാക്കേണ്ടതുണ്ട്. ലോകരാജ്യങ്ങള്‍ സുനാമി അടക്കമുള്ള വിവരങ്ങള്‍ പങ്കുവെച്ചാല്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാകും. 2014 മുതല്‍ സ്വതന്ത്ര നിരീക്ഷണ സാങ്കേതികതകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. റോബോട്ടിക് തീര നിരീക്ഷണ സംവിധാനങ്ങളും റോബോട്ടിക് ഫിഷും അടക്കമുള്ളമുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കാനാണ് ശ്രമം. ആര്‍ട്ടിക്, ഓഷ്യന്‍ ഗവേഷണ കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇവ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

Last Updated : Mar 20, 2024, 10:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.